Wisdom Media WhatsApp Channel

Wisdom Media

1.9K subscribers

About Wisdom Media

▪️ നീറുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി... ജീവിതം മറക്കുമ്പോൾ ഓർമപ്പെടുത്തലായി... മന:ശാന്തി നൽകുന്ന അറിവിൻ വെളിച്ചമായി... WISDOM MEDIA *വാട്ട്സ്ആപ്പ് ചാനൽ* ▪️ അംഗമാവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക https://whatsapp.com/channel/0029VaDb5UnInlqM08M2eF0Q ➖➖➖➖➖➖➖➖ Wisdom IT wing ഈ മെസ്സേജ് കോപി ചെയ്ത് താങ്കളുടെ പ്രിയപ്പെട്ടവർക്ക് അയച്ച് കൊടുക്കുക.

Similar Channels

Swipe to see more

Posts

Wisdom Media
Wisdom Media
2/27/2025, 2:06:32 PM

*ജുമുഅ ദിവസത്തെ സ്വലാത്ത്!* *✨One Minute Talk - 1418* _ഒരു ദിനം, ഒരു മിനിറ്റ്, ഒരറിവ്_ 🎙️ *_Jisal Bin Rasheed*

👍 3
Video
Wisdom Media
Wisdom Media
2/27/2025, 11:38:34 AM

*💥ലൈവ് ആരംഭിച്ചു💥* `മുജാഹിദ് ആദർശ സമ്മേളനം` *_ആറാം ഖണ്ഡനം_* പ്രമാണ നിഷേധം മത നിരാസത്തിലേക്ക്. ⛳ബീച്ച് റോഡ് പരപ്പനങ്ങാടി പങ്കെടുക്കുന്നവർ *🎙️അബ്ദുൽ മാലിക് സലഫി* *🎙️മൂസ സ്വലാഹി* *🎙️മുജീബ് മദനി ഒട്ടുമ്മൽ* *🎙️നിഹാദ് MCC* ലൈവ് കാണാം👇 *🟥YOUTUBE* https://youtube.com/live/2L2oQSrmlnE?feature=share *🟦FACEBOOK* https://www.facebook.com/share/v/18tQ6nnADR/ 🟩 വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്: https://qr1.be/4M9V

👍 ❤️ 4
Wisdom Media
Wisdom Media
2/28/2025, 11:33:25 AM

❓ *എന്നാണ് റമദാൻ ആരംഭം?* ✅ സംശയം വേണ്ട സ്വഹീഹായ ഹദീസിൽ മാസപ്പിറവിയുടെ അടിസ്ഥാനം വ്യക്തമായി പറഞ്ഞിട്ടുണ്ട്. صوموا لرؤيته، وأفطروا لرؤيته، فإن غُمَّ عليكم، فصوموا ثلاثين يوماً ▪️ഇതിൽ നിന്ന് മനസ്സിലാകുന്ന കാര്യങ്ങൾ ഇവയാണ് 👇 1 കാഴ്ചയാണ് അടിസ്ഥാനം. 2 ചക്രവാളത്തിൽ ഉണ്ടെങ്കിലും കാർമേഘം മൂടിയാൽ 30 തികച്ച് തൊട്ടടുത്ത ദിവസം ഒന്നായി കണക്കാക്കുകയാണ് വേണ്ടത്. 3 ചക്രവാളത്തിൽ ഉണ്ട് എന്നത് നോമ്പ് ആരംഭിക്കാൻ കാരണമാകുന്നില്ല. കാഴ്ച നിർബന്ധമാണ്. അതുകൊണ്ട് നാം കാഴ്ചയെ അടിസ്ഥാനമാക്കിയാൽ മതി. https://www.facebook.com/share/p/16DcWZs3ju/ ❓എന്നാൽ മറ്റു നിലപാടുകളും കാണുന്നു. ഏതെല്ലാമാണ് അത്? ✅ മൂന്നു നിലപാടുകൾ പൊതുവേ ഇന്ന് കാണുന്നു. 👇 ഒന്ന് ▪️ഹിലാൽ ചക്രവാളത്തിൽ കാണേണ്ടതില്ല. കണക്ക് നോക്കി മാസപ്പിറവി നിശ്ചയിച്ചാൽ മതി. 👉 ഇത് പ്രമാണത്തിന് യോജിക്കുന്നതല്ല രണ്ട് ▪️മൂന്ന് സന്ദർഭങ്ങളിൽ കാഴ്ചയെ പരിഗണിക്കുക. മറ്റു മാസങ്ങൾ കലണ്ടർ നോക്കിയും ചെയ്യുക. 👉ഇതും ആശയക്കുഴപ്പത്തിന് ഇടയാക്കുന്നതാണ്. മൂന്ന് ▪️എല്ലാ മാസവും കാഴ്ചയെ അടിസ്ഥാനമാക്കുക. 👉 പ്രമാണത്തോട് യോജിക്കുന്നതും ഐക്യത്തിന്റെ വഴിയും ഇതാണ്. ❓ അപ്പോൾ ഈ വർഷം ശഅബാൻ 29 എന്നാണ്. ✅ കഴിഞ്ഞ പ്രാവശ്യം കേരളത്തിൽ റജബ് 29ന് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ 30 തികച്ച് ശഅ്ബാൻ ഒന്ന് പ്രഖ്യാപിക്കുകയാണ് ചെയ്തത്. അതനുസരിച്ച് ശഅബാൻ 29 വരിക മാർച്ച് ഒന്നിന് ശനിയാഴ്ചയാണ്. ശനിയാഴ്ച സൂര്യൻ അസ്തമിച്ച ശേഷം ഒരു മണിക്കൂറിലധികം ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ട്. കാണാൻ ഏറെ സാധ്യതയുണ്ട്. എല്ലാവരും നിരീക്ഷിക്കുക. അന്ന് ഹിലാൽ കണ്ടാൽ മാർച്ച് 2ന് ഞായറാഴ്ചയായിരിക്കും റമദാൻ ഒന്ന്. ❓ കണക്ക് പ്രകാരം ഫെബ്രുവരി 28ന് ശഹബാൻ 29 കാണുന്നുണ്ടല്ലോ. ✅ അത് സ്വാഭാവികമല്ലേ? കലണ്ടറിൽ എല്ലാ അറബി മാസവും എന്നാണോ 29 വരുന്നത് അന്ന് ഹിലാൽ ചക്രവാളത്തിൽ ഉണ്ടെങ്കിൽ കാണാനുള്ള സാധ്യത പരിഗണിച്ച് അടുത്തദിവസം ഒന്നായി കണക്കാക്കും. കലണ്ടറിൽ അത്രയേ ചെയ്യാൻ കഴിയൂ.. 29ന് കണ്ടില്ലെങ്കിൽ ഹദീസ് പ്രകാരം 30 പൂർത്തിയാക്കും. അപ്പോൾ കാഴ്ചയനുസരിച്ച് കലണ്ടറിലെ 29 ന് ഒരു ദിവസത്തെ മുൻകടക്കും. അത്രയേ ഉള്ളൂ. ❓കണക്ക് പ്രകാരം ഫെബ്രുവരി 28ന് സൂര്യൻ അസ്തമിച്ച ശേഷം 26 മിനിറ്റ് ചന്ദ്രൻ ഉണ്ടല്ലോ. അപ്പോൾ കാണാൻ സാധ്യതയില്ലേ? ചന്ദ്രപ്പിറവി നിരീക്ഷിക്കാൻ അറിയിപ്പും നൽകണ്ടേ? ✅ നേരത്തെ പറഞ്ഞത് പ്രകാരം പ്രമാണമനുസരിച്ച് കാഴ്ചയാണല്ലോ മാസം ഉറപ്പിക്കുന്നതിന്റെ അടിസ്ഥാനം. അതനുസരിച്ച് മാർച്ച് ഒന്നിനാണ് ശഅ്ബാൻ 29 വരുന്നത്. അറബി മാസം 29നാണ് പ്രവാചകൻ ഹിലാൽ നിരീക്ഷിക്കാൻ കൽപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് ശഅബാൻ 28ന് നോക്കാൻ ആഹ്വാനം ചെയ്യേണ്ടതില്ല. ❓ എന്നാലും 26 മിനിറ്റ് ഉണ്ടെങ്കിൽ കാണാൻ സാധ്യതയില്ലേ? ✅ ശാസ്ത്രീയമായി തന്നെ കാര്യങ്ങൾ അപഗ്രഥിക്കുന്നവർ ഇന്ന് ഫെബ്രുവരി 28ന് കാണാനുള്ള സാധ്യത വിരളമാണ് എന്നാണ് നിരീക്ഷിക്കുന്നത്. 👉 ഫെബ്രുവരി 28 ന് വെള്ളിയാഴ്ച സൂര്യൻ അസ്തമിക്കുമ്പോൾ ലൂണാർ ഡിസ്കിൻ്റെ (പൂർണചന്ദ്രൻ്റെ വലിപ്പം) 0.37 % മാത്രമാണ് പ്രകാശിതമാകുന്നത്. 👉 അതായത് ലൂണാർ ഡിസ്കിനെ ആയിരം ഭാഗമായി വിഭജിച്ചാൽ അതിൽ മൂന്നു ഭാഗം മാത്രം. പ്രകാശിത ഭാഗത്തിൻ്റെ വലിപ്പം എന്തായിരിക്കുമെന്ന് ഇതിൽ നിന്നും നമുക്ക് ഊഹിക്കാമല്ലോ. 👉ഈ ഘട്ടത്തിൽ ദൃശ്യയോഗ്യമായ നിലയിൽ ഹിലാൽ രൂപപ്പെടുന്നില്ല. നഗ്നനേത്രങ്ങൾ കൊണ്ട് ദർശിക്കാനാകാത്ത വിധം ചന്ദ്രൻ്റെ പ്രകാശിത ഭാഗം വളരെ വളരെ വളരെ നേർത്തതായിരിക്കുമെന്നർത്ഥം. 👉മാത്രമല്ല, വെള്ളിയാഴ്ച സൂര്യനസ്തമിക്കുമ്പോൾ ചന്ദ്രൻ ചക്രവാളത്തിൽ സൂര്യനസ്തമിച്ച ഭാഗത്ത് നിന്ന് കേവലം 5.7 ഡിഗ്രി മാത്രം ഉയരത്തിലായിരിക്കും. സൂര്യനസ്തമിച്ച ഭാഗത്ത് സൂര്യശോഭ മായാതെ നിൽക്കുന്നതിനാൽ ആ ശോഭയിൽ മുങ്ങിപ്പോകുന്ന വളരെ നേർത്ത ചന്ദ്രൻ്റെ പ്രകാശിത ഭാഗത്തെ കാണാൻ ബുദ്ധിമുട്ടാണ്. 👉 അതിനാൽ ഫെബ്രുവരി 28 ന് വെള്ളിയാഴ്ച മാസപ്പിറവി കാണൽ പ്രയാസമാണ്. ❓ ഇനി 28ന് കണ്ടതായി പ്രഖ്യാപിക്കപ്പെട്ടാൽ എന്താകും നിലപാട് ✅ കാഴ്ചയെ അടിസ്ഥാനമാക്കുന്നവർക്ക് ഇതിൽ എന്ത് സംശയിക്കാനിരിക്കുന്നു. കണ്ടു എന്ന് വിശ്വാസിയോഗ്യമായ വിവരം കിട്ടിയാൽ അംഗീകരിക്കും. മുൻമാസം ചന്ദ്രൻ ചക്രവാളത്തിൽ ഉണ്ടായിട്ടും കാർമേഘം മറഞ്ഞതുകൊണ്ട് കാണാതെ പോയതാണല്ലോ. അതുകൊണ്ട് ചില 28കൾക്ക് കാണാനുള്ള അപൂർവ്വ സാധ്യത ഉണ്ടാകാമല്ലോ. ❓ എന്നാൽ ഈ ആശയക്കുഴപ്പം ഒഴിവാക്കാൻ കണക്കനുസരിച്ച് തീരുമാനിച്ചാൽ എല്ലാവർക്കും ഐക്യപ്പെട്ട് ഒരു ദിവസം റമദാൻ തുടങ്ങിക്കൂടെ? ✅ ഇതിൽ യാതൊരു ആശയക്കുഴപ്പവുമില്ല നമ്മുടെ അറിവില്ലായ്മ കൊണ്ട് തോന്നുന്നതാണ് ആശയക്കുഴപ്പം. മാത്രവുമല്ല; കണക്ക് മാത്രം നോക്കിയാൽ പ്രവാചക വചനത്തെ ധിക്കരിക്കൽ കൂടിയാണ്. ❓ ശാസ്ത്രീയമായി പുരോഗമിക്കാത്ത കാലത്ത് നബി പറഞ്ഞത് നമ്മൾ ആധുനിക കാലത്തും അക്ഷരവായനക്ക് വിധേയമാക്കണോ? ആശയം എടുത്താൽ പോരെ? ✅ ആധുനിക സൗകര്യങ്ങളെ എല്ലാ മേഖലയിലും വൻതോതിൽ പ്രയോജനപ്പെടുത്തുന്ന ഇസ്ലാമിക രാഷ്ട്രങ്ങളെല്ലാം ഇപ്പോഴും ഈ വിഷയത്തിൽ എല്ലാ മാസവും ഉറപ്പിക്കുന്നത് കാഴ്ചയുടെ അടിസ്ഥാനത്തിൽ തന്നെയാണ്. അഹ് ലുസ്സുന്നയുടെ പണ്ഡിതന്മാരുടെ നിലപാടും ഇതാണ്. കേരളത്തിലെ ഭൂരിപക്ഷ മുസ്ലീങ്ങളും കാഴ്ചയാണ് അടിസ്ഥാനമാക്കി വന്നിട്ടുള്ളത്. ❓ എന്നാലും ഐക്യത്തിന് വേണ്ടി കണക്ക് അടിസ്ഥാനമാക്കി കൂടെ? ✅ പ്രമാണം മാറ്റിവെച്ച് ഒരു ഐക്യം ഇസ്ലാമിലില്ല. മാത്രവുമല്ല; കണക്ക് അംഗീകരിച്ചാൽ ഭിന്നിപ്പ് കൂടുകയാണ് ചെയ്യുക. കണക്കിൽ ആശയക്കുഴപ്പമില്ലെങ്കിലും കണക്കിനെ കണക്കാക്കുന്നതിൽ വ്യത്യസ്തമാനദണ്ഡങ്ങൾ പറയുന്നവരുണ്ട്. അവരെല്ലാം ഇന്ന് ഐക്യത്തിന്റെ പേരിൽ ഭിന്നിപ്പിന്റെ വാതിൽ തുറക്കുന്നവരാണ്. മഹാഭൂരിപക്ഷം മുസ്ലീങ്ങളും നോമ്പനുഷ്ഠിക്കുമ്പോൾ ഒരു ന്യൂനാൽ ന്യൂനപക്ഷം മാറി നിൽക്കുന്ന കാഴ്ച എത്ര ദയനീയമാണ്! ❓ കേരളത്തിൽ ഐക്യത്തോടെ നോമ്പ് ആരംഭിക്കാൻ എന്താണ് വഴി? ✅ പ്രമാണത്തിലേക്ക് എല്ലാവരും മടങ്ങിയാൽ മതി. കാഴ്ചയെ അടിസ്ഥാനമാക്കുക. കേരളത്തിൽ മഹാഭൂരിപക്ഷവും ഇന്ന് ഈ നിലപാടിലാണ് ഉള്ളത്. മറ്റുള്ളവർ കൂടി ഇതിലേക്ക് വന്നാൽ മതി. ❓ കേരളത്തിലെ ഭൂരിപക്ഷം സമസ്തക്കാരല്ലേ? അവരെ ഇക്കാര്യത്തിൽ പിന്തുടരുന്നത് ശരിയാണോ? ✅ നമ്മൾ സമസ്തയെയല്ല പിന്തുടരാൻ ആവശ്യപ്പെടുന്നത്. പ്രമാണത്തെയാണ്. പ്രമാണത്തിൽ ഉള്ളത് സമസ്തക്കാർ ചെയ്യുന്നുവെങ്കിൽ അക്കാര്യത്തിൽ എതിർത്തു നിൽക്കേണ്ട എന്ത് ആവശ്യമാണുള്ളത്? ❓പിന്നെ എന്തിനാണ് മുജാഹിദുകൾക്ക് പ്രത്യേക ഹിലാൽ വിങ്ങ് സമസ്ത പറയുന്നത് കേട്ടാൽ പോരേ? ✅ ചില ഖ്വാളിമാർ മുൻകാലത്ത് ചക്രവാളത്തിൽ ഇല്ലാത്ത ചന്ദ്രനെ കണ്ടതായി നോമ്പും പെരുന്നാളും പ്രഖ്യാപിച്ചിരുന്നു. അത് നമുക്ക് അംഗീകരിക്കാൻ കഴിയില്ല. പിന്നീട് കാഴ്ചയുടെ മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നതിലും സൂക്ഷ്മതലത്തിൽ അഭിപ്രായവ്യത്യാസങ്ങൾ വന്നേക്കാം. അതുകൊണ്ടാണ് പ്രത്യേകം ഹിലാൽ വിങ്ങ് രൂപീകരിച്ചത്. അടുത്തകാലത്തൊന്നും അവർ കാണാൻ സാധ്യതയില്ലാത്ത ദിവസം കണ്ടു എന്ന് പ്രഖ്യാപിച്ചിട്ടില്ലാത്തതുകൊണ്ട് കേരളത്തിൽ ഇനി ഭിന്നത വരാൻ സാധ്യത കുറവാണ്. എല്ലാ മാസവും എല്ലാവരും കാണാൻ തീരുമാനിച്ചാൽ തീരാവുന്നതേയുള്ളൂ കേരളത്തിലെ പ്രശ്നം. പിറവി ദർശിക്കാൻ വേണമെങ്കിൽ ശാസ്ത്രീയമായ സംവിധാനങ്ങൾ എല്ലാ സംഘടനകളും ഒന്നിച്ചുണ്ടാക്കുകയും ചെയ്യാം. ❓വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ എല്ലാ മാസവും കാണാൻ എന്തു മാർഗ്ഗമാണ് ഒരുക്കിയിരിക്കുന്നത്? ✅ തീര പ്രദേശങ്ങളിലെല്ലാം പ്രത്യേക വിങ്ങ് ഇതിനായി രൂപീകരിച്ചിട്ടുണ്ട്. വർഷങ്ങളായി അവർ എല്ലാ മാസവും നോക്കിവരുന്നു. ഇടവേളകളിൽ അവരെ സംസ്ഥാനതലത്തിൽ വിളിച്ചുചേർത്ത് പിറവി ദർശിക്കേണ്ടതിന്റെ ശാസ്ത്രീയമായ അറിവും പ്രാമാണികമായ കാഴ്ചപ്പാടും പകർന്നു നൽകുന്ന പ്രത്യേക വർഷോപ്പുകളും സംഘടിപ്പിച്ചു വരുന്നുണ്ട്. അതിന് പ്രത്യേകം ചുമതലപ്പെടുത്തിയ ടീമും ഉണ്ട്. ❓എന്നാൽ കഴിഞ്ഞ റജബ് 29ന് 50 മിനിറ്റിൽ അധികം ഉണ്ടായിട്ടും എന്തേ നിങ്ങൾ കാണാതെ പോയത്? ✅ ഭൂരിപക്ഷം സ്ഥലത്തും മേഘമൂടി. കാണാൻ പറ്റിയില്ല. വിസ്ഡം മാത്രമല്ല അന്ന് നോക്കിയ ആർക്കും കാണാൻ സാധിച്ചിട്ടില്ല. 👉 വിശുദ്ധ റമദാനിലേക്ക് എല്ലാവർക്കും ഒന്നിച്ച് പ്രവേശിക്കാനുള്ള തൗഫീഖ് അല്ലാഹു നൽകുമാറാകട്ടെ. 🟩കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://qr1.be/4M9V ⌨️⌨️⌨️⌨️⌨️⌨️⌨️⌨️⌨️ ✍️ *Tk Ashraf* General secretry Wisdom Islamic Organization 28/2/25

👍 🌗 🧠 5
Wisdom Media
Wisdom Media
2/27/2025, 3:35:42 PM

*♨️ലൈവ് ആരംഭിച്ചു♨️* *PROOF POINT | EP 7️⃣4️⃣* _`ഇന്ന് ചർച്ച ചെയ്യുന്ന വിഷയങ്ങൾ👇_ *💫റമളാനിനെ* _വരവേൽക്കുമ്പോൾ_ *💫തറാവീഹ്* _നബി ചര്യയെന്ത്?_ Discussion *📍അബ്ദുൽ മാലിക് സലഫി* *📍ഷബീബ് സ്വലാഹി* *📍ജാഫർ സലഫി* ലൈവ് കാണാം👇 *`◆Youtube`* https://www.youtube.com/live/MZBwoE0y_C8?si=06Ik7kOA9eeWqXp5 *`◆Facebook`* https://www.facebook.com/share/v/195Ss9DRcy/ 🟩വാട്ട്സ്ആപ്പ് ചാനൽ ഫോളൊ ചെയ്യുക https://whatsapp.com/channel/0029VaDb5UnInlqM08M2eF0Q

👍 3
Wisdom Media
Wisdom Media
2/27/2025, 1:06:57 AM

https://youtube.com/post/UgkxK0AJhdh5bLMXmd7kGQyT-CRn9wAR9zej?si=LpH4XEvPxUSwR35T *📖നേർവായന* എപ്പിസോഡ്:991 ഇന്നത്തെ വിഷയം: *വക്വ‌്‌ഫ് നിയമ ഭേദഗതിയും ജെപിസിയും: സംഘ്പരിവാർ ലക്ഷ്യം വെക്കുന്നത്* ▪️ഭാഗം -03 ✒️മുജീബ് ഒട്ടുമ്മൽ ➖➖➖➖➖➖➖➖ 🔲ഒരു പാർലിമെന്റ് അംഗത്തിന്റെ സ്വകാര്യ ബിൽ രാഷ്ട്രത്തിന്റെ നിയമമാവുന്നത് അത്യപൂർവമാണ്. ബനാത്ത് വാല സാഹിബ് കൊണ്ടുവന്ന ഈ ബിൽ രാജീവ് ഗാന്ധിയുടെ സർക്കാർ നിയമമാക്കുക വഴി ഒരു സമുദായത്തിന്റെ അഭിമാനമാണ് ഇവിടെ സംരക്ഷിക്കപ്പെട്ടത്. ഇന്ത്യൻ പാർലമെന്റിന്റെ ചരിത്രവും പൈതൃകവും അത്രമാത്രം അഭിമാനകരമാണ്. ഇപ്പോൾ വക്വ‌്‌ഫ് ഭേദഗതി നിയമത്തിനെതിരെ ഒരു സമുദായം മാത്രമല്ല മതനിരപേക്ഷ നിരയിലെ മുഴുവൻ ജനവിഭാഗങ്ങളും ഒരേ ശബ്ദത്തിൽ മുന്നോട്ട് വന്നിട്ടും ദാർഷ്ട്യത്തോടെ നിരാകരിക്കാൻ തയ്യാറാകുന്നത് ഇന്ത്യയുടെ സംസ്‌കാരത്തോട് വിരോധമുള്ളതുകൊണ്ട് തന്നെയാണ്. എന്നാൽ ഇത്തരം ആളുകൾ അറിയേണ്ടത് ഇന്നുവരെയുള്ള ദേശരാഷ്ട്രങ്ങളുടെ ചരിത്രത്തിൽ ഇത്തരം ഭൂരിപക്ഷവാദങ്ങളധികവും ആഭ്യന്തരയുദ്ധത്തിലും ഏകാധിപതികളുടെ പതനത്തിലുമാണ് അവസാനിച്ചത് എന്നാണ്. ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ വക്വ‌്‌ഫ് നിയമ ഭേദഗതിയും അപകടങ്ങളും ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 14, 15, 25, 26, 30 അനുശാസിക്കും പ്രകാരമുള്ള മൗലികാവകാശങ്ങൾ കണക്കിലെടുത്ത് വക്വ‌്‌ഫ് എന്റോവ്‌മെന്റുകളെയും വക്വ‌്‌ഫ് സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതിന്റ രൂപം ഉറപ്പ് വരുത്തിക്കൊണ്ടാണ് സർക്കാർ വക്വ‌്‌ഫ് നിയമം രൂപീകരിക്കേണ്ടത്. നാളിതുവരെ ഉണ്ടായിട്ടുള്ള നിയമങ്ങളെല്ലാം ഈ സംരക്ഷണം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇസ്‌ലാം മത നിയമ പ്രകാരം ‘വക്വ‌്‌ഫ്’ എന്നത് അല്ലാഹുവിലേക്ക് ദാനം ചെയ്യുന്ന സ്വത്താണ് എന്നതിനാൽ അല്ലാഹുവാണ് വക്വ‌്‌ഫ് സ്വത്തുക്കളുടെ ഉടമസ്ഥൻ. നിലവിലുണ്ടായിരുന്ന വക്വ‌്‌ഫ് നിയമപ്രകാരം സംസ്ഥാന സർക്കാരുകൾക്കും അതാത് ബോർഡുകൾക്കും അധികാരാവകാശങ്ങളുണ്ടായിരുന്നു. എന്നാൽ ഈ സംരക്ഷണാവകാശത്തിലേക്ക് കൈകടത്താൻ വേണ്ടിയാണ് കേന്ദ്ര സർക്കാർ പല വകുപ്പുകളിലും ഭേദഗതി നിർദേശിച്ചിട്ടുള്ളത്. ഇന്ത്യയിൽ ആദ്യമായാണ് വക്വ‌്‌ഫ് നിയമത്തിന്റ അടിസ്ഥാനതത്ത്വവും ലക്ഷ്യവും മാറ്റി നിറുത്താനുള്ള ഭേദഗതി കൊണ്ടുവരുന്നത്. അതിന്റെ പോരായ്മകളും അപകടങ്ങളും അടുത്തറിഞ്ഞ് ജനാധിപത്യമാർഗത്തിലൂടെ പ്രതിരോധം തീർക്കേണ്ടത് ഈ രാജ്യത്തോടുള്ള ഏറ്റവും വലിയ കടപ്പാടാണ്. രാഷ്ട്ര പുരോഗതിയിൽ ഇടപെടുന്ന പോലെ തന്നെ മൗലികാവകാശധ്വംസനങ്ങൾക്ക് നേരെ ശക്തമായ ശബ്ദമുയരേണ്ടതുണ്ട്. ➖➖➖➖➖➖➖➖ Like and Follow Our Facebook page: https://www.facebook.com/WisdomMediaChannel/ ➖➖➖➖➖➖➖➖ നിലവിലെ നിയമങ്ങളെ ഭേദഗതി ചെയ്യുന്നതിലൂടെ സംഭവിക്കാനിരിക്കുന്ന ചില അപകടങ്ങളെ ഓർമപ്പെടുത്തുകയാണിവിടെ: മുതവല്ലി നിയമനം: വാക്കാലോ ആധാരപ്രകാരമോ നിയമിച്ചിട്ടുള്ള വ്യക്തിയാണ് മുതവല്ലിയായി നിയമതിനാവുന്നത്. എന്നാൽ ഭേദഗതി പ്രകാരം ആധാരത്തിലൂടെ നിയമിച്ചിട്ടുള്ള വ്യക്തിക്ക് മാത്രമെ അതിനർഹതയുള്ളൂ. ഇസ്‌ലാമിക നിയമ പ്രകാരം വാക്കാൽ നിയമിതമായ മുതവല്ലിയെ മാറ്റാൻ ഭേദഗതി നിർദേശിക്കുന്നു. വക്വ‌്‌ഫിനെ ശക്തമായി ബാധിക്കുന്നതാണിത്. സെക്ഷൻ 3ൽ (Ka) എന്ന ഒരു ഉപവകുപ്പ് ചേർത്തുകയെന്നതാണ് പുതിയ ഭേദഗതിയിലെ നിർദേശം. അതോടെ കേന്ദ്ര സർക്കാർ വക്വ‌്‌ഫുകളുടെ റജിസ്‌ട്രേഷൻ, അക്കൗണ്ട് ഓഡിറ്റ്, കാലകാലങ്ങളിൽ കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്ന മറ്റു വിവരങ്ങൾ എല്ലാം സർക്കാർ പറയുന്ന പോർട്ടൽ, ഡാറ്റാബേസ് എന്നിവയിൽ ചേർക്കപ്പെടും. അതോടെ മുഴുവൻ ഡാറ്റകളും കേന്ദ്ര സർക്കാറിന്റെ കയ്യിലേക്ക് വരികയും നിയന്ത്രണം അവരേറ്റെടുക്കുകയും ചെയ്യും. ➖➖➖➖➖➖➖ Like Our Instagram Page: https://www.instagram .com/wisdom_media_channel/ ➖➖➖➖➖➖➖➖ വക്വ‌്‌ഫ് ചെയ്യാനുള്ള അർഹത: ഏതൊരു വ്യക്തിക്കും ശാശ്വത സമർപ്പണത്തിലൂടെ മുസ്‌ലിം വ്യക്തിനിയമം അംഗീകരിക്കുന്ന കാര്യങ്ങൾക്ക് വേണ്ടി വക്വ‌്‌ഫ് ചെയ്യാവുന്നതാണ്. എന്നാൽ ഭേദഗതി നിർദേശപ്രകാരം 5 വർഷം ഇസ്‌ലാമിക ചര്യയിൽ ജീവിച്ചയാൾക്ക് മാത്രമെ വക്വ‌്‌ഫ് ചെയ്യാൻ സാധിക്കുകയുള്ളൂ. വാക്വിഫിന് കാലപരിധി നിർണയിക്കുന്നതിലൂടെ വ്യക്തിസ്വാതന്ത്യത്തെ തകർക്കുകയാണ് ഇവർ. ➖➖➖➖➖➖➖➖ Compiled by Wisdom IT wing WhatsApp:9633882244 Source:https://www.nerpatham.com

👍 3
Wisdom Media
Wisdom Media
2/28/2025, 1:10:35 AM

https://youtube.com/post/UgkxZ1i9CrbjOfLrb0Ado2qQl1tQ9GEZsGNQ?si=ugpgz1nn3AnbkDc1 *📖നേർവായന* എപ്പിസോഡ്:992 ഇന്നത്തെ വിഷയം: *വക്വ‌്‌ഫ് നിയമ ഭേദഗതിയും ജെപിസിയും: സംഘ്പരിവാർ ലക്ഷ്യം വെക്കുന്നത്* ▪️ഭാഗം -04 ✒️മുജീബ് ഒട്ടുമ്മൽ ➖➖➖➖➖➖➖➖ 🔲ഒരു വസ്തു ഉപയോഗം കൊണ്ട് വക്വ‌്‌ഫ് ആവുകയെന്നത് വിശദീകരിക്കുന്ന വകുപ്പ് എടുത്തുകളഞ്ഞതിലൂടെ പിടിച്ചടക്കാനുള്ള പഴുതുകൾ ഉണ്ടാക്കുകയാണെന്നും മനസ്സിലാക്കാം. പുരാതന പള്ളികളും ക്വബർസ്ഥാനുകളും എളുപ്പത്തിൽ പിടിച്ചടക്കാനാകും. വക്വ‌്‌ഫ് അലൽ ഔലാദുകളിൽ പിന്തുടർച്ചാവകാശികളില്ലാതെ വരുന്ന ഘട്ടത്തിൽ അതിൽനിന്നുള്ള വരുമാനം വിദ്യാഭ്യാസം, പുരോഗതി, ക്ഷേമകാര്യങ്ങൾ എന്നിവയ്ക്കും മുസ്‌ലിം നിയമം അംഗീകരിച്ച മറ്റു കാര്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. എന്നാൽ അതിൽ വരുത്തിയിട്ടുള്ള ഭേദഗതി നിർദേശപ്രകാരം കേന്ദ്ര സർക്കാർ നിർദേശിക്കുന്ന രീതിയിൽ വിധവകൾക്കും വിവാഹമോചിതകൾക്കും അനാഥർക്കും ചെലവിന് നൽകുന്നതിന് ഉപയോഗിക്കേണ്ടതാണ്. എന്നാൽ മേൽപറഞ്ഞ ഗുണകാംക്ഷികൾ മുസ്‌ലിംകൾ ആയിരിക്കണമെന്ന് പറഞ്ഞിട്ടില്ല. പ്രാദേശികതല അന്വേഷണം നടത്തി തീരുമാനമെടുക്കുന്നതിന് വക്വ‌്‌ഫ് ബോർഡിന് അധികാരം ഉണ്ടായിരിക്കും. വക്വ‌്‌ഫ് അലൽ ഔലാദ് വിഷയത്തിൽ പുതിയ ഒരു വകുപ്പ് ചേർത്തുവെച്ചിട്ടുണ്ട്. വക്വ‌്‌ഫ് അലൽ ഔലാദ് രൂപീകരിച്ചാൽ അനന്തരാവകാശികൾക്ക് സ്വത്ത് നഷ്ടപ്പെടുന്ന രീതിയിലാകരുതെന്ന് കാണുന്നു. എന്നാൽ മുസ്‌ലിം വ്യക്തി നിയമ പ്രകാരം ഒരു മനുഷ്യൻ മരിച്ചതിന് ശേഷം മാത്രമെ അയാളുടെ സ്വത്തിൽ അവകാശികൾക്ക് അവകാശം ലഭിക്കുകയുള്ളൂ. ജീവിച്ചിരിക്കുമ്പോൾ അയാളുടെ സ്വത്ത് വക്വ‌്‌ഫ് ചെയ്യാവുന്നതാണ്. അങ്ങനെ വക്വ‌്‌ഫ് ചെയ്യുന്ന വസ്തു അവകാശികൾ അയാളുടെ മരണശേഷം തിരികെ ആവശ്യപ്പെട്ടാൽ നൽകേണ്ടി വരുമെന്നത് ഇസ്‌ലാമിക വീക്ഷണത്തിൽ ശരിയല്ലാത്തതാണ്. ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ ആറ് മാസത്തിനുള്ളിൽ വക്വ‌്‌ഫിന്റെ മുഴുവൻ വിവരങ്ങളും കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ഡാറ്റാബേസിൽ ചേർക്കണമെന്ന നിർദേശമടങ്ങിയ പുതിയ ഒരു വകുപ്പും ഉൾച്ചേർത്തിട്ടുണ്ട്. നിലവിൽ ഈ വിവരങ്ങളെല്ലാം സംസ്ഥാന സർക്കാർ നിർദേശിക്കുന്ന റജിസ്റ്ററിൽ ചേർത്ത് സൂക്ഷിച്ച് വരുന്നതാണ്. അതിൽ കേന്ദ്രസർക്കാരിന്റെ കൈകടത്തലിന്റെ ഉദ്ദേശ്യം എന്താണെന്നതിൽ വ്യക്തതയില്ല. സർക്കാർ വസ്തു വക്വ‌്‌ഫ് വസ്തുവായി കണ്ടെത്തിയാൽ അത് വക്വ‌്‌ഫ് അല്ലാതെയാകുമെന്നും ഇത് സമ്പന്ധിച്ച് തർക്കം വന്നാൽ തീരുമാനമെടുക്കുന്നതിനുള്ള അധികാരം കളക്ടറിൽ നിക്ഷിപ്തമായിരിക്കും. ഇതും പുതുതായി കൂട്ടിച്ചേർത്ത ഒരു വകുപ്പാണ്. അതാത് സംസ്ഥാന സർക്കാരുകളിൽ നിക്ഷിപ്തമായിട്ടുള്ള സർക്കാർ വസ്തു സർക്കാർതന്നെ വക്വ‌്‌ഫുകൾക്ക് നൽകിയിട്ടുണ്ടെങ്കിൽ അത് റദ്ദ് ചെയ്യണമെന്ന് നിഷ്‌കർഷിക്കുന്ന ഈ വകുപ്പും നിഷ്‌കളങ്കമല്ല. ➖➖➖➖➖➖➖➖ Subscribe Our YouTube Channel: https://www.youtube.com/c/WisdomMediaChannel ➖➖➖➖➖➖➖➖ വക്വ‌്‌ഫ് വസ്തുക്കളുടെ സർവെ നടത്തേണ്ടത് സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന സർവെ കമ്മീഷണറാണെന്നാണ് നിലവിലെ നിയമം. 1954ൽ വക്വ‌്‌ഫ് നിയമം വന്നത് മുതൽ സർവെ കമ്മീഷണറെ നിയമിച്ച്, അദ്ദേഹത്തിന്റെ കീഴിലെ സർവേയർമാരെ നിയോഗിച്ച് വക്വ‌്‌ഫ് സർവെ പൂർത്തീകരിച്ചതിന്റെ ഭാഗമായി 4000 ലേറെ വക്വ‌്‌ഫുകൾ റജിസ്റ്റർ ചെയ്തിരുന്നു. സംസ്ഥാന സർക്കാർ സർവേ കമ്മീഷണർമാരെയും ജോയിന്റ് സർവേ കമ്മീഷണർമാരെയും നിയമിച്ച് നടപടി സ്വീകരിച്ച് വരുന്ന സാഹചര്യത്തിലാണിപ്പോൾ ഭേദഗതി ബില്ല് കൊണ്ടുവന്നിരിക്കുന്നത്. അതാത് ജില്ലാകലക്ടർമാർക്ക് ചുമതല നൽകിക്കൊണ്ടാണ് ഭേദഗതി നിർദേശിച്ചിട്ടുള്ളത്. അഡ്മിനിസ്‌ട്രേഷന്റെ അധികഭാരത്തോടുകൂടി ജോലി ചെയ്യുന്ന കലക്ടർമാരുടെ തിരക്കിൽ സർവേയുടെ ലക്ഷ്യം കാണാതെ പോകുമെന്ന കാര്യത്തിൽ സംശയമില്ല. വക്വ‌്‌ഫ് വസ്തുക്കളുടെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന രീതിയിലായിരിക്കുമെന്നത് അതിന്റെ പോക്കുവരവ് ചെയ്യുന്നതിന് മുമ്പ് പത്രപരസ്യം നൽകണമെന്ന ഭേദഗതി നിർദേശം തർക്കങ്ങൾ ക്ഷണിച്ചുവരുത്തുന്നതാണ്. വക്വ‌്‌ഫ് കൗൺസിലിൽ അമുസ്‌ലിംകൾ: നിലവിലെ വകുപ്പ് 9 പ്രകാരമുള്ള സെൻട്രൽ വക്വ‌്‌ഫ് കൗൺസിലിന്റെ ഘടനമാറ്റി കൗൺസിലിൽ അമുസ്‌ലിംകൾക്ക് അംഗത്വം ലഭിക്കുന്ന രീതിയിലാണ് ഭേദഗതി ചെയ്തിട്ടുള്ളത്. ➖➖➖➖➖➖➖➖ Like and Follow Our Facebook page: https://www.facebook.com/WisdomMediaChannel/ ➖➖➖➖➖➖➖➖ നിലവിലുള്ള വക്വ‌്‌ഫ് നിയമത്തിൽ ബോർഡിലെ ഒരു മുസ്‌ലിം മെമ്പർ അമുസ്‌ലിമായാൽ ബോർഡ് അംഗത്വത്തിൽ നിന്നും അയോഗ്യത കൽപിച്ച് മാറ്റി നിർത്താവുന്നതാണ്. എന്നാൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ ഒഴിവാക്കി നോമിനേറ്റഡ് അംഗങ്ങൾ മാത്രമുള്ള ബോർഡ് എന്ന രീതിയിലേക്ക് മാറ്റിക്കൊണ്ട് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. അതുപോലെ രണ്ട് അമുസ്‌ലിംകൾ മെമ്പർമാരിൽ ഉണ്ടാകണമെന്ന് കൂടി വ്യവസ്ഥയിൽ പരാമർശിക്കുന്നു. അതോടെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കേവലം മുതവല്ലി പ്രതിനിധിയായ ഒരാളും മുസ്‌ലിം സ്‌കോളർ ആയിട്ടുള്ള ഒരാളും ഒഴികെ ഏതൊരു ബോർഡംഗവും അമുസ്‌ലിമാകാമെന്ന രൂപത്തിൽ വകുപ്പിനെ പരിമിതപ്പെടുത്തിയത് മുസ്‌ലിം വക്വ‌്‌ഫ് സംരക്ഷണം ഇല്ലാതാക്കുന്നതിനും വക്വ‌്‌ഫ് വസ്തുക്കൾ അന്യാധീനപ്പെടുത്തുന്നതിനുള്ള ഗൂഢ ശ്രമമായി കാണേണ്ടിവരും. മദ്‌റസ, ക്വബ്ർസ്ഥാൻ, പള്ളി, അതാത് പ്രദേശത്തെ മുസ്‌ലിം ജനവിഭാഗങ്ങളുടെ കാര്യങ്ങൾ, പള്ളി ഭരിക്കുന്നവരെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ... ഇവയുടെയെല്ലാം സൂപ്പർവൈസറി ബോർഡ് പൂർണമായും ഇസ്‌ലാം മതത്തിലെ മെമ്പർമാരും ചെയർമാനും ആയിരിക്കുകയാണ് വേണ്ടത്. അനിവാര്യമായ ഇത്തരം മാനദണ്ഡങ്ങളെ അട്ടിമറിക്കുന്നതോടുകൂടി വക്വ‌്‌ഫിന്റെ പവിത്രത നഷ്ടപ്പെടുകയും ഈ സംവിധാനം തന്നെ തകർക്കപ്പെടുകയും ചെയ്യും. ചെയർമാനെ ഭൂരിപക്ഷ ബോർഡംഗങ്ങൾ തെരഞ്ഞെടുക്കുന്ന വ്യവസ്ഥയെ നിരാകരിക്കുന്ന, സർക്കാർ നോമിനേറ്റ് ചെയ്യുന്ന വ്യക്തിയെ ചെയർമാനാക്കണമെന്ന നിയമ ഭേദഗതിയാണ് നിർദേശിച്ചിട്ടുള്ളത്. ഇത് ജനാധ്യപത്യവിരുദ്ധമാണ് ➖➖➖➖➖➖➖➖ Compiled by Wisdom IT wing WhatsApp:9633882244 Source:https://www.nerpatham.com

👍 3
Wisdom Media
Wisdom Media
2/28/2025, 2:18:24 PM

*💥 ഇന്ന് നടക്കുന്ന രണ്ട് ലൈവ് പ്രോഗ്രാമുകൾ കാണാം* നാലാം ഖണ്ഡനം ⛳എടത്തനാട്ടുകര *🎙️മൂസ സ്വലാഹി* *Youtube Live:* https://www.youtube.com/live/5iWchbRK6n4?si=g5PoqgVOBnipIeeT *Facebook Live* https://www.facebook.com/share/v/1635gVS4Xn/ ➖➖➖➖➖➖➖➖➖ *`അൽ ഹിക്മ സലഫി മസ്ജിദ് ഉദ്ഘാടന സമ്മേളനം`* _📍കൊളക്കാട്_ *🎙️കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ* *🎙️ടി.കെ അഷ്റഫ്* *🎙️ഹാരിസ് കായക്കൊടി* *🎙️റാഫി ചെമ്പ്ര* *Youtube Live* https://www.youtube.com/live/U2TEZDok0xg?si=3pyXLOTlK4Pztwfl 🟩കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക https://qr1.be/4M9V

👍 2
Wisdom Media
Wisdom Media
2/28/2025, 11:56:38 AM

*പിന്നെയാകാം!!!* *✨One Minute Talk - 1419* _ഒരു ദിനം, ഒരു മിനിറ്റ്, ഒരറിവ്_ 🎙️ *_Abdurahman Javid_*

👍 ❤️ 4
Video
Wisdom Media
Wisdom Media
2/27/2025, 8:52:26 AM

📍 *ഇന്ന്* *മുജാഹിദ് ആദർശ സമ്മേളനം* *പ്രമാണ നിഷേധം* *മത നിരാസത്തിലേക്ക്* ആറാമത് ഖണ്ഡനം ഇന്ന് വൈകിട്ട് 4:30 മുതൽ ആരംഭിക്കും. ഏവർക്കും സ്വാഗതം. ⛳ബീച്ച് റോഡ് പരപ്പനങ്ങാടി പങ്കെടുക്കുന്നവർ *🎙️അബ്ദുൽ മാലിക് സലഫി* *🎙️മൂസ സ്വലാഹി* *🎙️മുജീബ് മദനി ഒട്ടുമ്മൽ* *🎙️നിഹാദ് MCC* ലൈവ് കാണാം👇 🟥YOUTUBE https://youtube.com/live/2L2oQSrmlnE?feature=share 🟩 വാട്സ്ആപ്പ് ഗ്രൂപ്പ് ലിങ്ക്: https://qr1.be/4M9V

👍 2
Wisdom Media
Wisdom Media
2/26/2025, 11:27:59 AM

*റമദാൻ ആഗതമായാൽ!!!* *✨One Minute Talk - 1417* _ഒരു ദിനം, ഒരു മിനിറ്റ്, ഒരറിവ്_ 🎙️ *_Muneeb Bin Rasheed_*

👍 🤲 3
Video
Link copied to clipboard!