Wisdom Media
Wisdom Media
February 28, 2025 at 01:10 AM
https://youtube.com/post/UgkxZ1i9CrbjOfLrb0Ado2qQl1tQ9GEZsGNQ?si=ugpgz1nn3AnbkDc1 *📖നേർവായന* എപ്പിസോഡ്:992 ഇന്നത്തെ വിഷയം: *വക്വ‌്‌ഫ് നിയമ ഭേദഗതിയും ജെപിസിയും: സംഘ്പരിവാർ ലക്ഷ്യം വെക്കുന്നത്* ▪️ഭാഗം -04 ✒️മുജീബ് ഒട്ടുമ്മൽ ➖➖➖➖➖➖➖➖ 🔲ഒരു വസ്തു ഉപയോഗം കൊണ്ട് വക്വ‌്‌ഫ് ആവുകയെന്നത് വിശദീകരിക്കുന്ന വകുപ്പ് എടുത്തുകളഞ്ഞതിലൂടെ പിടിച്ചടക്കാനുള്ള പഴുതുകൾ ഉണ്ടാക്കുകയാണെന്നും മനസ്സിലാക്കാം. പുരാതന പള്ളികളും ക്വബർസ്ഥാനുകളും എളുപ്പത്തിൽ പിടിച്ചടക്കാനാകും. വക്വ‌്‌ഫ് അലൽ ഔലാദുകളിൽ പിന്തുടർച്ചാവകാശികളില്ലാതെ വരുന്ന ഘട്ടത്തിൽ അതിൽനിന്നുള്ള വരുമാനം വിദ്യാഭ്യാസം, പുരോഗതി, ക്ഷേമകാര്യങ്ങൾ എന്നിവയ്ക്കും മുസ്‌ലിം നിയമം അംഗീകരിച്ച മറ്റു കാര്യങ്ങൾക്കും ഉപയോഗിക്കാവുന്നതാണ്. എന്നാൽ അതിൽ വരുത്തിയിട്ടുള്ള ഭേദഗതി നിർദേശപ്രകാരം കേന്ദ്ര സർക്കാർ നിർദേശിക്കുന്ന രീതിയിൽ വിധവകൾക്കും വിവാഹമോചിതകൾക്കും അനാഥർക്കും ചെലവിന് നൽകുന്നതിന് ഉപയോഗിക്കേണ്ടതാണ്. എന്നാൽ മേൽപറഞ്ഞ ഗുണകാംക്ഷികൾ മുസ്‌ലിംകൾ ആയിരിക്കണമെന്ന് പറഞ്ഞിട്ടില്ല. പ്രാദേശികതല അന്വേഷണം നടത്തി തീരുമാനമെടുക്കുന്നതിന് വക്വ‌്‌ഫ് ബോർഡിന് അധികാരം ഉണ്ടായിരിക്കും. വക്വ‌്‌ഫ് അലൽ ഔലാദ് വിഷയത്തിൽ പുതിയ ഒരു വകുപ്പ് ചേർത്തുവെച്ചിട്ടുണ്ട്. വക്വ‌്‌ഫ് അലൽ ഔലാദ് രൂപീകരിച്ചാൽ അനന്തരാവകാശികൾക്ക് സ്വത്ത് നഷ്ടപ്പെടുന്ന രീതിയിലാകരുതെന്ന് കാണുന്നു. എന്നാൽ മുസ്‌ലിം വ്യക്തി നിയമ പ്രകാരം ഒരു മനുഷ്യൻ മരിച്ചതിന് ശേഷം മാത്രമെ അയാളുടെ സ്വത്തിൽ അവകാശികൾക്ക് അവകാശം ലഭിക്കുകയുള്ളൂ. ജീവിച്ചിരിക്കുമ്പോൾ അയാളുടെ സ്വത്ത് വക്വ‌്‌ഫ് ചെയ്യാവുന്നതാണ്. അങ്ങനെ വക്വ‌്‌ഫ് ചെയ്യുന്ന വസ്തു അവകാശികൾ അയാളുടെ മരണശേഷം തിരികെ ആവശ്യപ്പെട്ടാൽ നൽകേണ്ടി വരുമെന്നത് ഇസ്‌ലാമിക വീക്ഷണത്തിൽ ശരിയല്ലാത്തതാണ്. ➖➖➖➖➖➖➖➖ Join Our WhatsApp Group: https://qr1.be/4M9V ➖➖➖➖➖➖➖➖ ആറ് മാസത്തിനുള്ളിൽ വക്വ‌്‌ഫിന്റെ മുഴുവൻ വിവരങ്ങളും കേന്ദ്ര സർക്കാർ നിർദേശിക്കുന്ന ഡാറ്റാബേസിൽ ചേർക്കണമെന്ന നിർദേശമടങ്ങിയ പുതിയ ഒരു വകുപ്പും ഉൾച്ചേർത്തിട്ടുണ്ട്. നിലവിൽ ഈ വിവരങ്ങളെല്ലാം സംസ്ഥാന സർക്കാർ നിർദേശിക്കുന്ന റജിസ്റ്ററിൽ ചേർത്ത് സൂക്ഷിച്ച് വരുന്നതാണ്. അതിൽ കേന്ദ്രസർക്കാരിന്റെ കൈകടത്തലിന്റെ ഉദ്ദേശ്യം എന്താണെന്നതിൽ വ്യക്തതയില്ല. സർക്കാർ വസ്തു വക്വ‌്‌ഫ് വസ്തുവായി കണ്ടെത്തിയാൽ അത് വക്വ‌്‌ഫ് അല്ലാതെയാകുമെന്നും ഇത് സമ്പന്ധിച്ച് തർക്കം വന്നാൽ തീരുമാനമെടുക്കുന്നതിനുള്ള അധികാരം കളക്ടറിൽ നിക്ഷിപ്തമായിരിക്കും. ഇതും പുതുതായി കൂട്ടിച്ചേർത്ത ഒരു വകുപ്പാണ്. അതാത് സംസ്ഥാന സർക്കാരുകളിൽ നിക്ഷിപ്തമായിട്ടുള്ള സർക്കാർ വസ്തു സർക്കാർതന്നെ വക്വ‌്‌ഫുകൾക്ക് നൽകിയിട്ടുണ്ടെങ്കിൽ അത് റദ്ദ് ചെയ്യണമെന്ന് നിഷ്‌കർഷിക്കുന്ന ഈ വകുപ്പും നിഷ്‌കളങ്കമല്ല. ➖➖➖➖➖➖➖➖ Subscribe Our YouTube Channel: https://www.youtube.com/c/WisdomMediaChannel ➖➖➖➖➖➖➖➖ വക്വ‌്‌ഫ് വസ്തുക്കളുടെ സർവെ നടത്തേണ്ടത് സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന സർവെ കമ്മീഷണറാണെന്നാണ് നിലവിലെ നിയമം. 1954ൽ വക്വ‌്‌ഫ് നിയമം വന്നത് മുതൽ സർവെ കമ്മീഷണറെ നിയമിച്ച്, അദ്ദേഹത്തിന്റെ കീഴിലെ സർവേയർമാരെ നിയോഗിച്ച് വക്വ‌്‌ഫ് സർവെ പൂർത്തീകരിച്ചതിന്റെ ഭാഗമായി 4000 ലേറെ വക്വ‌്‌ഫുകൾ റജിസ്റ്റർ ചെയ്തിരുന്നു. സംസ്ഥാന സർക്കാർ സർവേ കമ്മീഷണർമാരെയും ജോയിന്റ് സർവേ കമ്മീഷണർമാരെയും നിയമിച്ച് നടപടി സ്വീകരിച്ച് വരുന്ന സാഹചര്യത്തിലാണിപ്പോൾ ഭേദഗതി ബില്ല് കൊണ്ടുവന്നിരിക്കുന്നത്. അതാത് ജില്ലാകലക്ടർമാർക്ക് ചുമതല നൽകിക്കൊണ്ടാണ് ഭേദഗതി നിർദേശിച്ചിട്ടുള്ളത്. അഡ്മിനിസ്‌ട്രേഷന്റെ അധികഭാരത്തോടുകൂടി ജോലി ചെയ്യുന്ന കലക്ടർമാരുടെ തിരക്കിൽ സർവേയുടെ ലക്ഷ്യം കാണാതെ പോകുമെന്ന കാര്യത്തിൽ സംശയമില്ല. വക്വ‌്‌ഫ് വസ്തുക്കളുടെ വിശദാംശങ്ങൾ കേന്ദ്ര സർക്കാർ തീരുമാനിക്കുന്ന രീതിയിലായിരിക്കുമെന്നത് അതിന്റെ പോക്കുവരവ് ചെയ്യുന്നതിന് മുമ്പ് പത്രപരസ്യം നൽകണമെന്ന ഭേദഗതി നിർദേശം തർക്കങ്ങൾ ക്ഷണിച്ചുവരുത്തുന്നതാണ്. വക്വ‌്‌ഫ് കൗൺസിലിൽ അമുസ്‌ലിംകൾ: നിലവിലെ വകുപ്പ് 9 പ്രകാരമുള്ള സെൻട്രൽ വക്വ‌്‌ഫ് കൗൺസിലിന്റെ ഘടനമാറ്റി കൗൺസിലിൽ അമുസ്‌ലിംകൾക്ക് അംഗത്വം ലഭിക്കുന്ന രീതിയിലാണ് ഭേദഗതി ചെയ്തിട്ടുള്ളത്. ➖➖➖➖➖➖➖➖ Like and Follow Our Facebook page: https://www.facebook.com/WisdomMediaChannel/ ➖➖➖➖➖➖➖➖ നിലവിലുള്ള വക്വ‌്‌ഫ് നിയമത്തിൽ ബോർഡിലെ ഒരു മുസ്‌ലിം മെമ്പർ അമുസ്‌ലിമായാൽ ബോർഡ് അംഗത്വത്തിൽ നിന്നും അയോഗ്യത കൽപിച്ച് മാറ്റി നിർത്താവുന്നതാണ്. എന്നാൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ ഒഴിവാക്കി നോമിനേറ്റഡ് അംഗങ്ങൾ മാത്രമുള്ള ബോർഡ് എന്ന രീതിയിലേക്ക് മാറ്റിക്കൊണ്ട് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നു. അതുപോലെ രണ്ട് അമുസ്‌ലിംകൾ മെമ്പർമാരിൽ ഉണ്ടാകണമെന്ന് കൂടി വ്യവസ്ഥയിൽ പരാമർശിക്കുന്നു. അതോടെ ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും കേവലം മുതവല്ലി പ്രതിനിധിയായ ഒരാളും മുസ്‌ലിം സ്‌കോളർ ആയിട്ടുള്ള ഒരാളും ഒഴികെ ഏതൊരു ബോർഡംഗവും അമുസ്‌ലിമാകാമെന്ന രൂപത്തിൽ വകുപ്പിനെ പരിമിതപ്പെടുത്തിയത് മുസ്‌ലിം വക്വ‌്‌ഫ് സംരക്ഷണം ഇല്ലാതാക്കുന്നതിനും വക്വ‌്‌ഫ് വസ്തുക്കൾ അന്യാധീനപ്പെടുത്തുന്നതിനുള്ള ഗൂഢ ശ്രമമായി കാണേണ്ടിവരും. മദ്‌റസ, ക്വബ്ർസ്ഥാൻ, പള്ളി, അതാത് പ്രദേശത്തെ മുസ്‌ലിം ജനവിഭാഗങ്ങളുടെ കാര്യങ്ങൾ, പള്ളി ഭരിക്കുന്നവരെ സംബന്ധിച്ചുള്ള തീരുമാനങ്ങൾ... ഇവയുടെയെല്ലാം സൂപ്പർവൈസറി ബോർഡ് പൂർണമായും ഇസ്‌ലാം മതത്തിലെ മെമ്പർമാരും ചെയർമാനും ആയിരിക്കുകയാണ് വേണ്ടത്. അനിവാര്യമായ ഇത്തരം മാനദണ്ഡങ്ങളെ അട്ടിമറിക്കുന്നതോടുകൂടി വക്വ‌്‌ഫിന്റെ പവിത്രത നഷ്ടപ്പെടുകയും ഈ സംവിധാനം തന്നെ തകർക്കപ്പെടുകയും ചെയ്യും. ചെയർമാനെ ഭൂരിപക്ഷ ബോർഡംഗങ്ങൾ തെരഞ്ഞെടുക്കുന്ന വ്യവസ്ഥയെ നിരാകരിക്കുന്ന, സർക്കാർ നോമിനേറ്റ് ചെയ്യുന്ന വ്യക്തിയെ ചെയർമാനാക്കണമെന്ന നിയമ ഭേദഗതിയാണ് നിർദേശിച്ചിട്ടുള്ളത്. ഇത് ജനാധ്യപത്യവിരുദ്ധമാണ് ➖➖➖➖➖➖➖➖ Compiled by Wisdom IT wing WhatsApp:9633882244 Source:https://www.nerpatham.com
👍 3

Comments