
Money Malayalam
January 31, 2025 at 07:52 AM
തന്റെ 23-ാം വയസ്സിൽ 1.7 ദശലക്ഷം യെന് നു (10.1 ലക്ഷം രൂപക്ക് ) ലേലത്തിൽ ഒരു ഫ്ലാറ്റ് വാങ്ങി ആണ് ജപ്പാൻ കാരൻ ഹയാതോ കവാമുറ റിയൽ എസ്റ്റേറ്റ് യാത്ര ആരംഭിക്കുന്നത്.അങ്ങനെ വാങ്ങിയ ഫ്ലാറ്റ് വാർഷിക വാടക വരുമാനമായി 340,000 യെൻ (2 ലക്ഷം രൂപ) നൽകി.ആറ് വർഷത്തിന് ശേഷം, അദ്ദേഹം അത് 4.3 ദശലക്ഷം യെന്നിന് (25.6 ലക്ഷം രൂപ) വിറ്റു.അതായിരുന്നു ആദ്യത്തെ ലാഭകരമായ റിയൽ എസ്റ്റേറ്റ് ഇടപാട്.
ജപ്പാനിലെ ഒസാക്കയിൽ നിന്നുള്ള 38 കാരനായ ഹയാതോ കവാമുറ പിന്നീട് ഇതുവരെ സ്വന്തമാക്കിയത് ഏകദേശം 200 ഓളം വീടുകൾ ആണ്. ഉപേക്ഷിക്കപ്പെട്ടതോ പഴകിയതോ ആയ വീടുകൾ വാങ്ങി അറ്റ കുറ്റ പണികൾ നടത്തി ഹയാതോ കവാമുറ വാടകക്ക് നൽകുന്നു.ഇങ്ങനെ നിലവിൽ ഇതുവരെ 140 ദശലക്ഷം യെൻ (8.2 കോടി രൂപ) നേടിയതായി സൗത്ത് ചൈന മോണിങ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.
ചെറുപ്പം മുതലേ കവാമുറ ആർകിടെക്ച്ചറിൽ ആകൃഷ്ടനായിരുന്നു.അദ്ദേഹം പലപ്പോഴും മലമുകളിലെ ഡെക്കിൽ കയറി തൻ്റെ നഗരത്തിലെ വൈവിധ്യമാർന്ന വീടുകൾ നിരീക്ഷിച്ചിരുന്നു.വാങ്ങാനുള്ള സാമ്പത്തിക ശേഷിയൊന്നും ഇല്ലെങ്കിലും പഠനകാലത്ത് തന്നെ വില്പനയ്ക്ക് വെച്ചിരുന്ന പല പ്രോപർട്ടികളും കാവമുറ സന്ദർശിച്ചിരുന്നു.ഒഴിവ് സമയം മുഴുവനും റിയൽ എസ്റ്റേറ്റിനെക്കുറിച്ച് പഠിക്കാനായി അദ്ദേഹം വിനിയോഗിച്ചു.
ബിരുദ പഠനത്തിന് ശേഷം ഒരു പ്രോപർട്ടി റെന്റൽ കമ്പനിയിൽ ജോലിക്ക് കയറി എങ്കിലും ജോലി സമ്മർദ്ദം വളരെയധികമായിന്നു. മേലധികാരിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായപ്പോൾ മറ്റാർക്കെങ്കിലും വേണ്ടി ജോലി ചെയ്യുന്നതിലെ റിസ്ക് മനസ്സിലാക്കി. മാസ ശമ്പളത്തെ ആശ്രയിക്കാതെ മറ്റൊരു വരുമാനം നേടണം എന്ന ചിന്ത വന്നു.അങ്ങനെ പണം സൂക്ഷിച്ചു വെച്ചാണ് കാവമുറ തന്റെ 23ാം വയസ്സിൽ ലേലത്തിൽ വെച്ച ഫ്ലാറ്റ് വാങ്ങിയത്.2018 വർഷത്തിന്റെ അവസാനത്തോടെ കാവമുറ തന്റെ ജോലി ഉപേക്ഷിക്കുകയും മെറിഹോം എന്ന പേരിൽ സ്വന്തമായി റിയൽ എസ്റ്റേറ്റ് സ്ഥാപനം തുടങ്ങുകയും ചെയ്തു.