Money Malayalam
February 2, 2025 at 08:20 AM
കംപ്യൂട്ടർ സയൻസസിൽ ബി.ടെക് പഠിക്കുമ്പോൾ തന്നെ മഹാരാഷ്ട്രയിലെ ഹർഷ് പാട്ടീൽ ഒരു സാധാരണ കോർപ്പറേറ്റ് ജോലിയിൽ ജോയിൻ ചെയ്യാതെ ഒരു സംരംഭകനാകാൻ തീരുമാനിച്ചിരുന്നു.അതിനായുള്ള റിസർച്ച് ചെയ്യുമ്പോൾ പെട്ടെന്ന് കുങ്കുമപ്പൂ കൃഷിയുമായി ബന്ധപ്പെട്ട ചില കോൺടെന്റ് കാണുകയും അതിൽ താല്പര്യം തോന്നുകയും ചെയ്തു.കുങ്കുമപ്പൂ കൃഷിയെക്കുറിച്ച് ഹർഷിന് പ്രായോഗിക പരിജ്ഞാനം ഒന്നും തന്നെ ഉണ്ടായിരുന്നില്ല.കൂടുതൽ അറിവ് നേടാൻ അദ്ദേഹം കശ്മീരിലും വിദേശത്തും ധാരാളം യാത്ര ചെയ്തു.. കുങ്കുമം കൃഷി ചെയ്യുന്ന വിദഗ്ധരിൽ നിന്നും കൂടുതൽ കാര്യങ്ങൾ പഠിച്ചു.കശ്മീരിലെ കാലാവസ്ഥ മഹാരാഷ്ട്രയിൽ ലഭ്യമാക്കുക എന്നത് ആയിരുന്നു പ്രധാന വെല്ലുവിളി.കുങ്കുമ പൂവ് തഴച്ചുവളരാൻ തണുത്ത താപനിലയും നിയന്ത്രിത ഈർപ്പവും ആവശ്യമാണ്.
ഹർഷ് ഒരു 15 x 16 മുറിയിൽ ഹർഷ് എയറോപോണിക് രീതിയിൽ കുങ്കുമപ്പൂ കൃഷി ആരംഭിച്ചു.എയർ ചില്ലറുകൾ, ഹ്യുമിഡിഫയറുകൾ, PUF പാനലുകൾ എന്നിവ ഉപയോഗിച്ച് മികച്ച അന്തരീക്ഷം അതിനായി സൃഷ്ടിച്ചു.കശ്മീരിൽ നിന്ന് 200 കിലോഗ്രാം ശുദ്ധമായ മൊഗ്ര ബൾബുകൾ ഹർഷ് വാങ്ങി.അങ്ങനെ 300 ഗ്രാം കുങ്കുമപ്പൂവ് ഉത്പാദിപ്പിച്ചു.എല്ലാം സെറ്റപ്പ് ചെയ്യുവാൻ ആദ്യ നിക്ഷേപം 5 ലക്ഷംരൂപയായിരുന്നു.നിലവിൽ 1300 ചതുരശ്ര അടി വിസ്തൃതിയിലാണ് ഹർഷ് കുങ്കുമം കൃഷി ചെയ്യുന്നത്. 2024-ൽ, പാട്ടീൽ ഫാമിൽ 2000 കിലോ ബൾബുകളിൽ നിന്ന് 3 കിലോ കുങ്കുമപ്പൂവ് ഉത്പാദിപ്പിച്ചു.ഇതിലൂടെ 21 ലക്ഷം രൂപയിലധികം നേടി.