
Money Malayalam
February 8, 2025 at 07:07 AM
സംസ്ഥാന ബജറ്റ്...സംരംഭകർക്കായുള്ള പദ്ധതികൾ.....
🔹 വിനോദസഞ്ചാരികള്‍ക്കായുള്ള ഹോട്ടല്‍ മുറികളുടെ അപര്യാപ്തത ഒഴിവാക്കാൻ കേരള ഫിനാൻഷ്യൽ കോർപറേഷൻ വഴി ഹോട്ടലുകൾ നിർമ്മിക്കുന്നതിന് 50 കോടി രൂപ വരെ വായ്പ.പലിശയിളവ് നൽകാൻ 20 കോടി രൂപ വകയിരുത്തി..
🔹 ഒഴിഞ്ഞുകിടക്കുന്ന വീടുകൾ കെ ഹോംസ് ആക്കി മാറ്റുന്ന ടൂറിസം പദ്ധതിക്കായി അഞ്ച് കോടി രൂപ
🔹 മുതിർന്ന പൗരന്മാർക്ക് സംരംഭം തുടങ്ങാൻ 5 കോടിയും നൽകും.
🔹 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സ്വന്തം ഭൂമിയില്‍ കോവര്‍ക്കിങ് സ്പേസ് നിര്‍മിക്കാന്‍ വായ്പ. 10 കോടി വരെ വായ്പ 5 ശതമാനം പലിശ നിരക്കിൽ നൽകും.
🔹 ഐടി മേഖലയ്ക്കായി 517.64 കോടി രൂപ
🔹 ഫിന്‍ടെക് മേഖലയുടെ വികസനത്തിനായി 10 കോടി രൂപ