
Money Malayalam
February 9, 2025 at 07:28 AM
2024-ൽ സ്ഥാപിതമായ, മുംബൈ ആസ്ഥാനമായുള്ള ഒരു ക്വിക്ക് സർവീസ് ആപ്പാണ് Snabbit, വെറും 15 മിനിറ്റിനുള്ളിൽ പാത്രം കഴുകാനും ,തുണി അലക്കാനും ക്ലീൻ ചെയ്യാനുമെല്ലാം പരിശീലനം ലഭിച്ച ആളുകളെ ലഭ്യമാക്കുന്നു.ആയുഷ് അഗർവാളാണ് സ്നാബിറ്റ് സ്ഥാപിച്ചത്.അദ്ദേഹത്തിന്റെ ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, 2022 ൽ, അദ്ദേഹം സെപ്റ്റോയിൽ ഫിനാൻസ് സീനിയർ മാനേജരായി ചേർന്നു, പെട്ടെന്ന് അസോസിയേറ്റ് ഡയറക്ടർ, ഒടുവിൽ വൈസ് പ്രസിഡന്റ് - ചീഫ് ഓഫ് സ്റ്റാഫ് എന്നീ പദവികളിലേക്ക് ഉയർന്നു.
2024-ൽ അദ്ദേഹം സ്നാബിറ്റ് എന്ന പേരിൽ സ്വന്തം സ്റ്റാർട്ടപ്പ് ആരംഭിച്ചു.നഗരത്തിലെ കുടുംബങ്ങളുടെ ദൈനംദിന ജീവിതം ലളിതമാക്കുകയും ആളുകൾക്ക് മാന്യമായ തൊഴിൽ അവസരങ്ങൾ നൽകുകയും ചെയ്യുക എന്നതാണ് കമ്പനിയുടെ ദൗത്യം.ആവശ്യാനുസരണം ഹോം സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ ക്വിക്ക് സർവീസ് ആപ്പാണ് തങ്ങളെന്ന് സ്നാബിറ്റ് അവകാശപ്പെടുന്നു.കഴിഞ്ഞ ജനുവരിയിൽ എലവേഷൻ ക്യാപിറ്റലിൻ്റെ നേതൃത്വത്തിൽ നടന്ന ഫണ്ടിങ് റൗണ്ടിൽ $5.5 ദശലക്ഷം കമ്പനി നേടിയിരുന്നു.