
Money Malayalam
March 1, 2025 at 07:13 AM
ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് അനുസരിച്ചു നാഗ്പൂരിൽ നിന്നുള്ള ദമ്പതികളായ അക്ഷയും-ദിവ്യ ഹോളിയും എയറോപോണിക്സ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇൻഡോറിൽ കുങ്കുമപ്പൂവ് വിജയകരമായി വളർത്തുന്നതിലൂടെ നേടുന്നത് പ്രതിവർഷം 50 ലക്ഷം രൂപയുടെ ടേണോവർ ആണ്.400 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു അപ്പാർട്ട്മെൻ്റിൽ അവർ കാശ്മീരിൻ്റെ കാലാവസ്ഥയെ പുനർനിർമ്മിക്കുകയും 480 ചതുരശ്ര മീറ്റർ വരെ അത് വ്യാപിക്കുകയും ചെയ്തു.നാഗ്പൂരിലെ ചൂടുള്ള കാലാവസ്ഥയിൽ മണ്ണോ വെള്ളമോ ഉപയോഗിക്കാതെ എയറോപോണിക്സ് സാങ്കേതിക വിദ്യയിൽ ആണ് കൃഷി.ബിബിഎ ബിരുദധാരിയായ അക്ഷയ് ഹോളിയും ബാങ്കർ ആയ ഭാര്യ ദിവ്യ ഹോളിയും 2020-ൽ ആണ് നാഗ്പൂരിലെ ലോക് സേവാ നഗർ ഏരിയയിലെ വീടിന്റെ ടെറസിൽ എയറോപോണിക് 80 ചതുരശ്ര അടി യൂണിറ്റിൽ പരീക്ഷിക്കുന്നത്.പിന്നീട് 2023ൽ നാഗ്പൂരിൽ 400 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു അപ്പാർട്മെന്റിൽ കുങ്കുമപ്പൂവ് പ്രൊഡക്ഷൻ യൂണിറ്റ് സെറ്റ് ചെയ്തു. കഴിഞ്ഞ രണ്ട് വർഷമായി, അവരുടെ വാർഷിക ടേണോവർ സ്ഥിരമായി ₹ 40-50 ലക്ഷം വരെയാണ്...