
Money Malayalam
March 1, 2025 at 10:32 AM
രംഗറെഡ്ഡി ജില്ലയിലെ 14 ഗ്രാമങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് തെലങ്കാനയുടെ വികസനത്തിൽ നിർണായകമാകും.ഔട്ടർ റിംഗ് റോഡിലെ (ORR) രവിരിയാലിലെ ടാറ്റ ഇന്റർചേഞ്ചിനെയും അമംഗലിലെ റീജിയണൽ റിംഗ് റോഡിനെയും (RRR) ബന്ധിപ്പിക്കുന്ന പുതിയ
രത്തൻ ടാറ്റ റോഡ് എന്ന് പേരിട്ടിരിക്കുന്ന ഗ്രീൻഫീൽഡ് റേഡിയൽ റോഡിൻ്റെ നിർമ്മാണം തെലങ്കാന സർക്കാർ പ്രഖ്യാപിച്ചതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.41.5 കിലോമീറ്റർ നീളമുള്ള ഈ എക്സ്പ്രസ് വേ മഹേശ്വരം, ഇബ്രാഹിംപട്ടണം, കണ്ടുകൂർ, യാചരം, കടത്തൽ, അമംഗൽ എന്നീ ആറ് മണ്ഡലങ്ങളിലൂടെ കടന്നുപോകുകയും രംഗറെഡ്ഡി ജില്ലയിലെ 14 ഗ്രാമങ്ങളിലൂടെ കടന്നുപോകുകയും ചെയ്യും.രണ്ട് ഘട്ടങ്ങളിലായാണ് റോഡിൻ്റെ നിർമ്മാണം നടക്കുക.ഹൈദരാബാദ് മെട്രോപൊളിറ്റൻ ഡെവലപ്മെന്റ് അതോറിറ്റിയും ഹൈദരാബാദ് ഗ്രോത്ത് കോറിഡോർ ലിമിറ്റഡും ചേർന്നാണ് റോഡ് വികസിപ്പിക്കുന്നത്