Catholic News🕊️🕊️🕊️🇻🇦
Catholic News🕊️🕊️🕊️🇻🇦
February 7, 2025 at 04:26 AM
*"പ്രാർത്ഥനയിലും പ്രവർത്തനത്തിലും വേരൂന്നിയ ഒരു കൂട്ടായ പ്രക്രിയയാണ് സുവിശേഷവത്കരണം"* 2025-ലെ ലോക മിഷൻ ദിനത്തിനായുള്ള സന്ദേശത്തിൽ, മിഷനറിമാർക്കിടയിൽ " പ്രത്യാശയുടെ ജ്വലനം" നിലനിർത്തുന്നതിൽ പ്രാർത്ഥനയുടെ ശക്തിയെ ഫ്രാൻസിസ് മാർപാപ്പ എടുത്തുകാട്ടി. പ്രാർത്ഥനയെ മുഖ്യ മിഷനറി പ്രവർത്തനമായും നമ്മുടെ ചുറ്റുമുള്ളവരെ പ്രകാശിപ്പിക്കാനും ചൂടുപകരാനും കഴിയുന്ന പ്രത്യാശ ജ്വലിപ്പിക്കുന്നതിനായുള്ള താക്കോലായും അദ്ദേഹം വിശേഷിപ്പിച്ചു. "എല്ലാ ജനങ്ങൾക്കിടയിലെയും പ്രത്യാശയുടെ മിഷനറിമാർ" എന്ന പ്രമേയത്തോടെ ഒക്ടോബർ 19-ന് സഭ 99-ാമത് ലോക മിഷൻ ദിനം ആചരിക്കും. എല്ലാ സാഹചര്യങ്ങളിലും പ്രത്യാശയുടെ അടയാളവും സന്ദേശവാഹകരുമായി മാറി യേശുവിന്റെ കാൽപ്പാടുകൾ പിൻതുടരാൻ പരിശുദ്ധ പിതാവ് ക്രിസ്ത്യാനികളെ ആഹ്വാനം ചെയ്തു. മിഷനറിമാരുടെ സമർപ്പണത്തെ അദ്ദേഹം പ്രശംസിക്കുകയും എല്ലാ ജനതകളെയും സുവിശേഷവത്കരിക്കാനുള്ള ക്രിസ്തുവിന്റെ വിളിയോട് പ്രതികരിച്ചതിന് അവർക്ക് നന്ദി പറയുകയും ചെയ്തു. ആധുനിക ലോകത്തിന്റെ പരസ്പരബന്ധിതത്വം എടുത്തുകാണിച്ചുകൊണ്ട് ദരിദ്രർ, ദുർബലർ, പ്രായമായവർ, പാർശ്വവത്കരിക്കപ്പെട്ടവർ എന്നിവരോട് ശ്രദ്ധ പുലർത്താൻ ആഹ്വാനം ചെയ്യുകയും, സാമീപ്യം, കാരുണ്യം, ആർദ്രത എന്ന ദൈവത്തിന്റെ ശൈലി സ്വീകരിക്കാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രത്യേകിച്ച് സങ്കീർത്തനങ്ങളിലൂടെയുള്ള പ്രാർത്ഥനയിലൂടെ പ്രത്യാശയുടെ ദൗത്യം പുതുക്കാനും സഭയുടെ സുവിശേഷവത്കരണ ദൗത്യത്തിൽ സജീവമായി പങ്കുചേരാനും എല്ലാവരെയും ക്ഷണിച്ചു. പ്രാർത്ഥനയിലും പ്രവർത്തനത്തിലും വേരൂന്നിയ ഒരു കൂട്ടായ പ്രക്രിയയാണ് സുവിശേഷവത്കരണം എന്ന് അദ്ദേഹത്തിന്റെ സന്ദേശം ഓർമ്മിപ്പിച്ചു.

Comments