
Catholic News🕊️🕊️🕊️🇻🇦
February 12, 2025 at 04:35 AM
*"ക്രിസ്തുവാകുന്ന വാതിൽ നമ്മുടെ ജീവിതങ്ങളെ പരിശോധിക്കാൻ വെല്ലുവിളിക്കുന്നു"*
ക്രിസ്തുവാകുന്ന വാതിൽ നമ്മുടെ ജീവിതങ്ങളെ പരിശോധിക്കാൻ വെല്ലുവിളിക്കുന്നു. മിക്കപ്പോഴും ആ കവാടത്തിന്റെ മുമ്പിൽ നാം നിശ്ചലമാകുന്നു. അതിലൂടെ കട ന്നുപോകാനുള്ള ധൈര്യം നമുക്കില്ല, കാരണം നമ്മുടെ ജീവിതങ്ങളെ പരിശോധിക്കാൻ അത് വെല്ലുവിളിക്കുന്നു, ഒരു ചുവടു മുമ്പോട്ടുവയ്ക്കുന്നതിനുള്ള ത്യാഗം, ഒരു ചെറിയ ത്യാഗം ആ വാതിലിലൂടെയുള്ള പ്രവേശനം ആവശ്യപ്പെടുന്നു. ശിശുവിൻ്റെ തുറന്ന കരങ്ങളിലേക്ക് നമ്മെത്തന്നെ സമർപ്പിച്ചുകൊണ്ട് നമ്മുടെ തർക്കങ്ങളും വിഭാഗീയതകളും പിന്നിലുപേക്ഷിക്കുവാൻ നമ്മോട് ആവശ്യപ്പെടുന്നു. ആയുധങ്ങളുടെ ശബ്ദം അവസാനിപ്പിക്കാനും, വിഭാഗീയതകളെ അതിജീവിക്കാനും, പ്രത്യാശയുടെ തീർത്ഥാടകർ ആയിത്തീരാനുമാണത്.