
നന്മ
February 1, 2025 at 01:51 AM
*കാലിക്കയ്യോടെ മരിക്കുക !!!*
#die_empty
അമേരിക്കൻ എഴുത്തുകാരൻ ടോഡ് ഹെൻറിയുടെ സുപ്രസിദ്ധ പുസ്തകത്തിന്റെ തലക്കെട്ടാണിത്.
പുസ്തകം 2013 ലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്.
ഗ്രന്ഥരചനയ്ക്ക് നിമിത്തമായ സാഹചര്യം ടോഡ്
വിവരിക്കുന്നുണ്ട്. ജോലി സംബന്ധമായ ഒരു യോഗത്തിനിടയിൽ ഒരു അമേരിക്കൻ കമ്പനിയുടെ MD സദസ്യരോടായി ചോദിച്ചു:
ലോകത്തിലെ ഏറ്റവും സമ്പന്നമായ ഭൂമി ഏതാണ്?
സദസ്സിൽ നിന്നൊരാൾ പറഞ്ഞു:
എണ്ണ സമ്പന്നമായ ഗൾഫ് രാജ്യങ്ങൾ .
മറ്റൊരാൾ പറഞ്ഞു:
ആഫ്രിക്കയിലെ വജ്ര ഖനികൾ
അപ്പോൾ ആ MD പറഞ്ഞു:
അല്ല, ശ്മശാനമാണത്.
അതെ, ശ്മശാനങ്ങൾ ലോകത്തിലെ ഏറ്റവും സമ്പന്നമായ ഭൂമിയാണ്;
ദശലക്ഷക്കണക്കിന് ആളുകൾ നാടുകടത്തപ്പെട്ട ഇടമാണവിടം.
"അവർ മരിച്ചു" അവരോടൊപ്പം അവരുടെ അർത്ഥവത്തായ നിരവധി ചിന്തകളും .
ആ ആശയങ്ങളൊന്നും വെളിച്ചത്തു വന്നിട്ടില്ല, അവ മറവുചെയ്ത ശ്മശാനങ്ങൾക്കൊഴികെ മറ്റാർക്കും അവ പ്രയോജനപ്പെട്ടിട്ടില്ല.
ഈ ഉത്തരമാണ് ടോഡ് ഹെൻറിയെ തന്റെ
"ഡൈ എംപ്റ്റി" എന്ന അത്ഭുതകരമായ പുസ്തകം എഴുതാൻ പ്രേരിപ്പിച്ചത്.
അതിൽ സമൂഹത്തിലെ വ്യക്തികളുടെ ചിന്തകളും ആശയങ്ങളും ഊർജ്ജവുമെല്ലാം
അവസരം നഷ്ടമാവുന്നതിന് മുമ്പ് മൂർത്തമായ
ഒന്നാക്കി മാറ്റാനും സാധ്യമാവേണ്ടതുണ്ട് എന്ന്
ആളുകളെ പ്രേരിപ്പിക്കാൻ അദ്ദേഹം പരമാവധി ശ്രമിച്ചു.
ടോഡ് ഹെൻറി തന്റെ പുസ്തകത്തിലെഴുതുന്നു:
നിങ്ങളുടെ ഉള്ളിലുള്ള ഏറ്റവും മികച്ചവ വഹിച്ച് കൊണ്ട് നിങ്ങളുടെ ശവക്കുഴിയിലേക്ക് പോകരുത്,
എല്ലായ്പ്പോഴും ശൂന്യരായി മരിക്കാൻ
തയ്യാറാവുക.
മൗലികവും അതുല്യവും വാചാലവുമായ പദപ്രയോഗമാണത്.
ഒറ്റനോട്ടത്തിൽ, ഇത് സാദാ വർത്തമാനമാണെന്ന് കരുതിപ്പോയേക്കാം .
കാലിക്കയ്യോടെ മരിക്കുക !!
ലോകത്തിന്റെ ആശങ്കകളോ വേദനകളോ ഇല്ലാതെ കടന്നു പോവുക,
എല്ലാ പാപങ്ങളിൽ നിന്നും തിന്മകളിൽ നിന്നും കെട്ടുപാടുകളിൽ നിന്നും മുക്തനായി മരിക്കുക.
ഈ പുതിയ പ്രയോഗത്തിന്റെ അർത്ഥം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി
വെറും കയ്യോടെ മരിക്കുക !!
നിങ്ങളുടെ ഉള്ളിലെ എല്ലാ നന്മകളും
പോകുന്നതിനുമുമ്പ് മറ്റുള്ളവരെ ഏല്പിക്കുക,
നിങ്ങൾക്ക് വല്ല നല്ല ആശയവുമുണ്ടെങ്കിൽ,
അത് നടപ്പിലാക്കാൻ മടി കാണിക്കരുത് ,
വല്ല വിജ്ഞാനവുമുണ്ടെങ്കിൽ അത് വേണ്ടപ്പെട്ടവർക്ക് പഠിപ്പിക്കുക,
വല്ല ലക്ഷ്യവുമുണ്ടെങ്കിൽ നേടിയെടുക്കാൻ പണിയെടുക്കുക,
സ്നേഹം ബാക്കിയുണ്ടെങ്കിൽ
അർഹർക്ക് വിതരണം ചെയ്യുക ,
ഉള്ളിലെ നന്മ ഒരിക്കലും തടഞ്ഞു വെക്കരുത് ,
ആഗ്രഹങ്ങളുടെ അജീർണം ബാധിച്ച മരണം
സൂക്ഷിക്കുക,
ആഗ്രഹങ്ങൾ മണ്ണിരക്കുള്ള രുചികരമായ വിഭവമാവാതിരിക്കട്ടെ,
ഈ അർഥത്തിലാണ് താഴെ വരുന്ന ഹദീസിന്റെ അർഥം മനസ്സിലാക്കേണ്ടത്.
നബി (സ) പറഞ്ഞതെത്ര സത്യം ,
"അന്ത്യനാൾ ആസന്നമായാലും കയ്യിലൊരു
ചെടിത്തണ്ടുണ്ടെങ്കിൽ അത് നട്ടുപിടിപ്പിക്കട്ടെ"
എന്ന വാചകം ആ അർഥത്തിൽ വേണം വായിക്കാൻ ,
അന്ത്യനാൾ മുന്നിലെത്തുമ്പോൾ ചെടി നടുകയോ ??!
അതെ, നമ്മൾ വെറും കയ്യോടെ മരിക്കണമെന്നാണ് ഹബീബ് ആഗ്രഹിച്ചത് !!
നമുക്കുള്ളതെല്ലാം അർഹരായവർക്ക് വിട്ടുകൊടുത്ത് ഓരോ ദിവസവും അവസാന ദിവസമെന്ന മട്ടിൽ നാം ജീവിച്ചു നോക്കൂ,
നമുക്ക് പരമാവധിപ്രയോജനപ്പെടുത്താനാവുമത്.
നമ്മുടെ സർഗ്ഗാത്മകതയാണ് നമ്മുടെ പ്രചോദനം.
ശുഭാപ്തിവിശ്വാസമാവണം നമ്മുടെ ആവേശം .
ശൂന്യരായിരിക്കാൻ ശ്രമിച്ചു നോക്കൂ,
എങ്കിൽ നമ്മുടെ ആത്മാക്കൾ വിഹായസ്സിൽ വട്ടമിട്ട് പറക്കും, തീർച്ച !!
റസൂലിൽ നമുക്ക് ഒരു നല്ല മാതൃകയുണ്ട് !!
"ഇന്ന് നിങ്ങളുടെ ദീനിതാ പൂർത്തിയായി "
അദ്ദേഹമത് പറഞ്ഞപ്പോൾ സ്വഹാബികളുടെ കണ്ണുകൾ നിറഞ്ഞു .
പ്രവാചകൻ വിടവാങ്ങുകയാണെന്ന് അവർക്ക്
മനസ്സിലായി.
അദ്ദേഹം തന്റെ ദൗത്യം പൂർണ്ണമായും നിർവഹിച്ചു.
നാം ശൂന്യരാണോ?
അല്ല ,നമുക്കെല്ലാവർക്കും ആയിരക്കണക്കിന് ടൺ ഭാരമുണ്ട്
നമ്മുടെ ഹൃത്തിൽ.
ദാനം,സർഗ്ഗാത്മകത, സ്നേഹം,പ്രതീക്ഷ !!
വളരെ കുറച്ച് മാത്രമേ മറ്റുള്ളവർക്ക് നാം പകുത്ത് നൽകിയിട്ടുള്ളൂ .
നല്കുന്നതിൽ എത്ര ലുബ്ധരാണ് നാം .
ഓർത്തു നോക്കൂ ....
നമ്മുടെ ഉള്ളിലെ എല്ലാ നല്ല കാര്യങ്ങളും മറ്റുള്ളവർക്ക് നൽകാൻ നാം ആഗ്രഹിക്കുന്നു . അതിന് വേണ്ടി ശ്രമിക്കണമെന്നും നമുക്ക് പൂതിയുണ്ട് !!
നാം ഭൂമിയിലെ ഖലീഫമാരാണല്ലോ.
നന്മയുടെ പിൻഗാമികളാകണം നാം.
മർത്യലോകത്ത് നിന്ന് ശൂന്യരായി പോവുന്നത് എത്ര മനോഹരമാവും ! ...
നമ്മുടെ സമയത്തെ സന്തോഷത്തോടെ ചെലവഴിച്ച്, ഭാരങ്ങളില്ലാതെ ഈ ലോകത്തോട് യാത്ര പറയാൻ നാഥൻ അനുഗ്രഹിക്കട്ടെ
ആമീൻ🤲🤲🤲
സമ്പാ & വിവ : ഹഫീദ് നദ്‌വി കൊച്ചി
💦💦💦
*Join WhatsApp Group* 👇🏼👇🏼
https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo
*Join WhatsApp channel*👇🏼👇🏼
https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F
💕💕💕