നന്മ WhatsApp Channel

നന്മ

423 subscribers

About നന്മ

നന്മയുള്ള, പരസ്പരം സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന സമൂഹത്തിന്റെ സൃഷ്ടിപ്പാണ് നന്മയുടെ ലക്ഷ്യം.

Similar Channels

Swipe to see more

Posts

നന്മ
നന്മ
6/6/2025, 4:12:47 AM

*💧 പ്രഭാതചിന്തകൾ 💧* *🔖അറഫ മഅ്ശറയെ ഓർമ്മിപ്പിക്കുന്നു...* _🍃 ജനലക്ഷങ്ങളുടെ സംഗമഭൂമിയാണ് അറഫ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിച്ചേരുന്ന മനുഷ്യർ മഅ്ശറയെ ഓർമിപ്പിക്കും വിധം അറഫയിൽ സംഗമിക്കുന്നു..._ _🍂 ഹജ്ജ് എന്നാൽ അറഫയാണെന്ന നബിവചനം അതിന്റെ മാഹാത്മ്യത്തെയാണ് ബോധിപ്പിക്കുന്നത്..._ _🍂 കഴിഞ്ഞതും വരാനിരിക്കുന്നതുമായ ഓരോ വർഷത്തെ ചെറിയ പാപങ്ങൾ പൊറുക്കപ്പെടാൻ മാത്രം ശക്തമാണ് അറഫാനോമ്പ് എന്നതും മറ്റൊരു നബിവചനം..._ *💐 ശുഭദിനം നേരുന്നു 💐* 💦💦💦 *Join WhatsApp Group* 👇🏼👇🏼 https://chat.whatsapp.com/JWB2tPnIKsh2uHXPRkaOiD *Join WhatsApp channel*👇🏼👇🏼 https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F 💕💕💕

നന്മ
നന്മ
5/28/2025, 4:09:04 AM

*💧 പ്രഭാതചിന്തകൾ 💧* *🔖ഒത്തൊരുമയോടെ മുന്നേറാം...* _🍃 പരസ്പരം വിഘടിച്ച് നിൽക്കുന്ന ഒരു സമൂഹത്തേക്കാൾ ഉത്തമർ, ഒരൊറ്റ മനസ്സോടെ പ്രവർത്തിക്കുന്ന ഒരു ചെറുകൂട്ടമാണ്..._ _🍂 ഒറ്റപ്പെട്ട് നിൽക്കുന്ന ഒരു മരം കൊടുങ്കാറ്റിൽ പറിച്ചെറിയപ്പെട്ടേക്കാം.., പക്ഷെ കൂട്ടമായി നിൽക്കുന്ന മരങ്ങൾ കാറ്റുകളെ അതിജയിക്കും..._ _🍃 ഒരു നൂലിഴ കൊണ്ട് തണുപ്പിനെ പ്രതിരോധിക്കാൻ കഴിയില്ല.., പക്ഷെ ഒത്തിരി നൂലിഴകൾ തമ്മിൽ ചേർക്കപ്പെടുമ്പോൾ അതൊരു വസ്ത്രമായി മാറി നമ്മുടെ തണുപ്പകറ്റുന്നു..._ _🍂 ഒരു സത്യവിശ്വാസിക്ക് മറ്റൊരു സത്യവിശ്വാസിയുമായുള്ള ബന്ധം ഒരു കെട്ടിടം പോലെയാണ്.. നബി (ﷺ) വചനം..._ *💐 ശുഭദിനം നേരുന്നു 💐* 💦💦💦 *Join WhatsApp Group* 👇🏼👇🏼 https://chat.whatsapp.com/D1ktNZRzv0O8bJrQXV6AL8 *Join WhatsApp channel*👇🏼👇🏼 https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F 💕💕💕

നന്മ
നന്മ
5/25/2025, 3:54:43 AM

*💧 പ്രഭാതചിന്തകൾ 💧* *🔖അകന്നുപോയ ആത്മബന്ധങ്ങളെ അടുപ്പിക്കുക...* _🍃 നല്ല ബന്ധങ്ങള്‍ നമ്മുടെ കരുത്താണ്‌.., ശത്രുതയില്ലാത്ത മനസ്സിന്‌ കൂട്ടുകാര്‍ വര്‍ദ്ധിക്കും. പിണങ്ങാനും അകലാനും വേഗത്തില്‍ കഴിയും. എന്നാല്‍ അതൊന്നുകൂടി തുന്നിച്ചേര്‍ക്കാന്‍ അത്രവേഗം കഴിയില്ല..._ _🍂 നാട്ടിലും കുടുംബത്തിലും കൂട്ടുകാരിലും അകല്‍ച്ചകളുണ്ട്‌. നമ്മോട്‌ അകന്നവരും കുറച്ചെങ്കിലുമുണ്ട്‌.., എല്ലാം പരിഹരിക്കപ്പെടണം.. പരിഹരിക്കേണ്ടവര്‍ നമ്മളാണ്‌..._ _🍃 അകന്നുപോയ ആത്മബന്ധങ്ങളെ അടുപ്പിക്കുന്നതും ഐക്യത്തിലാക്കുന്നതും ഉന്നതമായ സല്‍ക്കര്‍മ്മമാണ്‌.., ഭദ്രമല്ലാത്ത സമൂഹത്തില്‌ ഒരുആശയവും വേരുപിടിക്കില്ല..._ *💐 ശുഭദിനം നേരുന്നു 💐* 💦💦💦 *Join WhatsApp Group* 👇🏼👇🏼 https://chat.whatsapp.com/D1ktNZRzv0O8bJrQXV6AL8 *Join WhatsApp channel*👇🏼👇🏼 https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F 💕💕💕

നന്മ
നന്മ
2/26/2025, 6:57:27 AM

*നാട്ടുകാരേ, ഉറക്കമുണരാൻ സമയമായി!!* --------------------------------- അയൽ വാസികൾ മുഴുവൻ പറയുന്നു : "അവൻ നല്ല കുട്ടിയായിരുന്നു, നല്ല പെരുമാറ്റമായിരുന്നു!". തിരുവനന്തപുരം വെഞ്ഞാറമൂട് എന്ന സ്ഥലത്ത് ഒരു ദിവസം കൊണ്ട് കുടുംബത്തിലെ അഞ്ച് പേരെ കൊന്ന 23 വയസ്സുകാരൻ അഫാനെ കുറിച്ച് നാട്ടുകാർ പറഞ്ഞ വാക്കുകളാണ് ഇത്!. എന്നും ഒന്നിച്ച് നടന്ന കൊച്ച് അനുജന് മന്തി വാങ്ങി കൊടുത്ത കൈ കൊണ്ടാണ് അൽപ നേരം കൊണ്ട് അവനെ കൊന്ന് തള്ളിയത്!!. എങ്ങനെ സാധിക്കുന്നു ഇത്?!. ഒരു മനുഷ്യന് ഇത്രയും ക്രൂരത കാണിക്കാൻ സാധിക്കുമോ?. ഏത് മാനസികാവസ്ഥയാണ് അവനെ നിയന്ത്രിച്ചത്?!. ഇതൊക്കെ കണ്ട് നമുക്ക് ഒന്നും തോന്നുന്നില്ലേ!?. ഇതൊന്നും നമ്മുടെ നാട്ടിൽ നടക്കില്ലെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ?. നമുക്ക് ചുറ്റും കാണുന്ന എല്ലാ കുട്ടികളും എല്ലാ തരം ലഹരി ഉപയോഗത്തിൽ നിന്നും പൂർണ്ണ മുക്തരാണോ!?. നിങ്ങൾക്ക് ഉറപ്പുണ്ടോ?. നാട്ടിൽ ആരെയെങ്കിലും ലഹരി കേസ്സിൽ പിടിക്കപ്പെട്ടു എന്ന് കേട്ടാൽ പരദൂഷണം കൊണ്ട് അന്തരീക്ഷം മലിനമാക്കുന്ന നമ്മുടെ കുടുംബത്തിൻ്റെ അകത്തളങ്ങളിൽ എത്രപേർ ഈ നീരാളി പിടുത്തത്തിൻ്റെ കൈകളിൽ പെട്ടിട്ടുണ്ട് എന്ന് ചിന്തിച്ചിട്ടുണ്ടോ!?. കള്ള് കുടിച്ചവനെയും , വിദേശ മദ്യം കഴിച്ചവനെയും, സിഗരറ്റും ബീഡിയും വലിച്ചവനെയുമൊക്കെ അതാതിൻ്റെ വാസന കൊണ്ട് തിരിച്ചറിഞ്ഞ കാലത്ത് നിന്നും മാറി സിന്തറ്റിക് ലഹരി ഉപയോഗിച്ചവനെ തിരിച്ചറിയാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്ന കാര്യം ആരും മറക്കരുത്. ഏത് തരം പ്രകോപനങ്ങളാണ് അവനിൽ നിന്നും വരുന്നത് എന്ന് ആർക്കും അറിയില്ല. പെട്ടെന്നുള്ള പ്രകോപനങ്ങൾ കൂട്ട കൊലപാതകങ്ങളിലേക്കാണ് നയിക്കുന്നത്!!. അതും ക്രൂര കൊലപാതകങ്ങൾ!. എന്നിട്ടും നമുക്ക് ആർക്കും ഈ ഭീകര അവസ്ഥയെ മനസ്സിലാക്കാൻ സാധിക്കുന്നില്ലേ!?. നാം ഉറക്കം നടിക്കുകയാണ്. ഈ ഉറക്കത്തിൽ നിന്നും നാം ഉണരുമ്പോൾ നമ്മുടെ മക്കൾ ഏത് അവസ്ഥയിലാണ് എന്ന് നാം അറിയും!. ഒരാൾക്കും മറ്റൊരാളെ കുറ്റം പറയാൻ സാധിക്കാത്ത അവസ്ഥയാണ് നാട്ടിൽ. മറ്റുള്ള കുട്ടികളെ നോക്കി കുറ്റം പറയുന്നതിന് പകരം സ്വന്തം വീട്ടിലെ കുട്ടികളെ നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പിന്നേയും പിന്നേയും അടിവരയിട്ട് പറയുകയാണ്✍️. വലിയ വലിയ കുടുംബത്തിലെ കുട്ടികൾ മുതൽ ഏറ്റവും താഴ്ന്ന സാമ്പത്തിക , സാമൂഹിക അന്തരീക്ഷത്തിൽ വളർന്ന കുട്ടികൾ വരെ ഈ വിപത്തിൽ പെട്ടിട്ടുണ്ട്. അഞ്ച് ശതമാനമോ പത്ത് ശതമാനമോ അല്ല, മറിച്ച് 75 ശതമാനവും എന്ന് പറഞ്ഞത് ഈ മേഖലയിൽ പഠനം നടത്തുന്ന ഒരു ഡോക്ടറാണ്!!. കുട്ടികൾക്ക് സിഗരറ്റ്, ലഹരി അടങ്ങിയ മധുരങ്ങൾ വിൽക്കുന്ന, "ഗൾഫ് സാധങ്ങൾ വിൽപന നടത്തുന്ന" ഷോപ്പിൻ്റെ പേരിലുള്ള കടയിൽ വെച്ച് കുട്ടികൾക്ക് ഇ - സിഗരറ്റ് വിൽപന നടത്തുന്ന പകൽ മാന്യന്മാരോക്കെയാണ് ഈ അവസ്ഥയുടെ ഒന്നാം പ്രതി!. നാട്ടുകാരെ, നിങ്ങൾ ഒന്ന് കൂടി ഉണർന്ന് ചിന്തിക്കുക. അധ്യാപകർ നിങ്ങളുടെ കുട്ടികളുടെ പാൻ്റിൻ്റെ കീശയിൽ കയ്യിട്ട് പരിശോധിക്കുമ്പോൾ "പോക്സോ കേസ് ഓർമ്മയുണ്ടോ!?" എന്നാണ് കുട്ടികൾ തിരിച്ച് ചോദിക്കുന്നത്!. അവർ നിസ്സഹായരാണ്. മക്കളെ ശ്രദ്ധിക്കണേ എന്ന് അധ്യാപകർ നിങ്ങളോട് പറയുമ്പോൾ നാം അധ്യാപകരെ തിരിച്ച് വഴക്ക് പറയുകയാണ്!. നാട് മാറി കെട്ടോ. നാട്ടിലെ സാമൂഹിക അവസ്ഥയും മാറി!. കുട്ടികളോട് കൂടുതൽ അടുക്കുക. അവരോട് കൂടുതൽ സംസാരിക്കുക. അവരുടെ ആവശ്യങ്ങൾ നിങ്ങൾ തന്നെ നിർവ്വഹിച്ച് കൊടുക്കുക. അവരുടെ കൂട്ടുകാർ ആരൊക്കെ എന്ന് സൂക്ഷ്മമായി ശ്രദ്ധിക്കുക. സോഷ്യൽ മീഡിയയിലൂടെ ആരോടൊക്കെ, ഏതൊക്കെ സമയങ്ങളിൽ , എന്തൊക്കെ വിഷയങ്ങളിൽ ആശയ വിനിമയം നടത്തുന്നുണ്ട് എന്ന് ശ്രദ്ധിക്കുക. തല്ലിയിട്ട് മക്കളെ നന്നാക്കി കളയാം എന്ന വ്യാമോഹം ആദ്യം കൈവെടിയുക. ആ കാലം മാറി. പോലീസ് അധികാരികളുടെ മുന്നറിയിപ്പുകൾ ശ്രദ്ധിക്കുക. എന്തെങ്കിലും കുറ്റ കൃത്യങ്ങൾ ശ്രദ്ധയിൽ പെട്ടാൽ അവരെ അറിയിക്കുക. ലഹരി മാഫിയയെ ഒരു കാരണവശാലും ഭയപ്പെടരുത്. നമ്മുടെ നാട്ടിലെ യുവാക്കളിൽ ഒരു വിഭാഗം ലഹരിക്ക് എതിരെ ശക്തമായി പ്രതികരിക്കുന്നുണ്ട്. അവരെ സഹായിക്കുക; അവർക്ക് പിന്തുണ നൽകുക. പള്ളി കമ്മറ്റിയും, അമ്പല കമ്മറ്റിയും, ചർച്ച് കമ്മറ്റിയും, സകല മത രാഷ്ട്രീയ പാർട്ടികളും, യുവജന സംഘടനകളും, ക്ലബുകളും ഒന്നിച്ച് ചേർന്ന്, പഞ്ചായത്ത് ഭരണാധികാരികളുടെ നേതൃത്വത്തിൽ ഈ വിപത്തിന് എതിരെ സ്ഥിരമായ കമ്മറ്റികൾ, അവയ്ക്ക് കീഴെ കൊച്ചു കൊച്ചു ക്ലസ്റ്ററുകൾ വാർഡ് തോറും രൂപീകരിക്കണം എന്ന് അഭ്യർത്ഥിക്കുകയാണ്. അവരുടെ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകണം എന്നും അപേക്ഷിക്കുന്നു. നമ്മുടെ നാട്ടിൽ നിന്നും നാം ഇഷ്ടപ്പെടാത്ത ഒരു വാർത്ത വരുന്നതിനു മുമ്പ് നാം എല്ലാവരും ഒന്നിച്ച് ഉണരുക, നമുക്ക് വേണ്ടി.. നമ്മുടെ മക്കൾക്ക് വേണ്ടി, നാടിന് വേണ്ടി. ലഹരിക്കെതിരെ, അധാർമികതക്കെതിരെ, അക്രമത്തിനെതിരെ... 💗🤝✌️ (Copied) 💦💦💦 *Join WhatsApp Group* 👇🏼👇🏼 https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo *Join WhatsApp channel*👇🏼👇🏼 https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F 💕💕💕

നന്മ
നന്മ
2/26/2025, 7:00:19 AM

*ലഹരി: കുറ്റകൃത്യങ്ങളുടെ മാതാവ്* عَنْ أُمِّ سَلَمَة رَضِيَ اللهُ عَنْهَا قَالَتْ: « نَهَى رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ كُلِّ مُسْكِرٍ ومُفَتِّرٍ» (رواه أبو داود) ഉമ്മുസലമ (റ) പറയുന്നു: "ലഹരിയുള്ളതും ബുദ്ധിയെ ക്ഷയിപ്പിക്കുന്നതുമായ എല്ലാ വസ്തുക്കളെയും അല്ലാഹുവിൻ്റെ റസൂൽ (സ) നിരോധിച്ചു." (അബൂദാവൂദ്) മദ്യത്തോടും മയക്ക് മരുന്നുകളോടും യുദ്ധം പ്രഖ്യാപിച്ച മതമാണിസ്ലാം. മാനവരുടെ ബുദ്ധിയും വിവേകവും നഷ്ട്ടപ്പെടുത്തുന്ന മുഴുവൻ ലഹരി വസ്തുക്കളും നിഷിദ്ധമാണെന്ന് ഇസ്‌ലാം പഠിപ്പിച്ചു. അല്ലാഹു പറഞ്ഞു: "വിശ്വസിച്ചവരേ, മദ്യവും ചൂതും പ്രതിഷ്ഠകളും ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും പൈശാചികവൃത്തികളില്‍പെട്ട മാലിന്യങ്ങളാണ്. അതിനാല്‍ നിങ്ങള്‍ അവയൊക്കെ ഒഴിവാക്കുക. നിങ്ങള്‍ വിജയിച്ചേക്കാം. (5 :90) മനുഷ്യ ബുദ്ധിക്ക് ലഹരി ബാധിപ്പിക്കുന്ന സകലതും മദ്യത്തിൻ്റെ പരിധിയിൽ വരുമെന്ന് ആഇശ(റ) വിശദീകരിക്കുന്നുണ്ട്. അവർ (റ) പറയുന്നു: " മദ്യം അല്ലാഹു നിഷിദ്ധമാക്കിയത് അതിൻ്റെ നാമത്തിൻ്റെ അടിസ്ഥാനത്തിലല്ല. അതിൻ്റെ അനന്തരഫലത്തിൻ്റെ അടിസ്ഥാനത്തിലാണ്. മദ്യത്തിൻ്റെ കെടുതികളുണ്ടാക്കുന്ന എല്ലാ വസ്തുക്കളും മദ്യം പോലെത്തന്നെ നിഷിദ്ധമാണ്." (അദ്ദാറുൽ ഖുത്നി ) മുഴുവൻ കുറ്റകൃത്യങ്ങളുടെയും മാതാവാണ് മദ്യമെന്നും, മദ്യപാനി ഏത് മഹാപാപത്തെയും നിസ്സാരമായി കാണുമെന്നും അല്ലാഹുവിൻ്റെ റസൂൽ ഒരു കഥയിലൂടെ വിശ്വാസികളെ ബോധ്യപ്പെടുത്തുന്നുണ്ട്. ഉസ്മാനു ബ്നു ഗഫാൻ (റ) നിവേദനം ചെയ്യുന്നു: അല്ലാഹുവിൻ്റെ റസൂൽ ഞങ്ങളോട് ഇപ്രകാരം പറഞ്ഞു: "കുറ്റങ്ങളുടെ മാതാവിനെ നിങ്ങൾ പാടെ വർജ്ജിക്കണം. പണ്ട് ജനങ്ങളിൽ നിന്നകന്ന് ആരാധനയിൽ മാത്രം മുഴുകി ജീവിച്ച ഒരു നല്ല മനുഷ്യനുണ്ടായിരുന്നു. അയാളെ ഒരു സ്ത്രീ കാമിച്ചു. സാക്ഷി പറയാനാണെന്ന വ്യാജ്യാന തൻ്റെ ഭൃത്യനെ അദ്ദേഹത്തെ കൂട്ടികൊണ്ട് വരുവാൻ പറഞ്ഞയച്ചു. വീട്ടിൽ പ്രവേശിച്ചപ്പോഴേക്കും മുഴുവൻ വാതിലുകളും കൊട്ടിയടച്ച് അദ്ദേഹത്തെയവൾ ബന്ധിയാക്കി. അവിടെ അവളും ഒരു ബാലനും ഒരു കപ്പ് മദ്യവുമാണുണ്ടായിരുന്നത്. അവൾ പറഞ്ഞു: '' ഞാൻ താങ്കളെ ക്ഷണിച്ചത് സാക്ഷി വിസ്താരത്തിനൊന്നുമല്ല. താങ്കൾ ഈ ബാലനെ കൊല്ലുകയോ എന്നെ വ്യഭിചരിക്കുകയോ ഒരു കപ്പ് മദ്യം കഴിക്കുകയോ ചെയ്യണം. നിരസിച്ചാൽ ഞാൻ താങ്കളെ കൂടുതൽ വഷളാക്കും." പ്രവാചകൻ തുടരുന്നു: "ഏതെങ്കിലും തിന്മ അനിവാര്യമാണെന്ന് മനസ്സിലാക്കിയ ആ സാത്വികൻ പറഞ്ഞു: "എങ്കിൽ, എനിക്കൊരു കപ്പ് മദ്യം നൽകുക." അവൾ അദ്ദേഹത്തിന് ഒരു കോപ്പ മദ്യം നൽകി. അത് കഴിച്ചയുടനെ അദ്ദേഹം പറഞ്ഞു: " അൽപ്പം കൂടി നൽകുക." അദ്ദേഹം മദ്യം വീണ്ടും വീണ്ടും അകത്താക്കി. അവസാനം അവളെ വ്യഭിചരിക്കുകയും ബാലനെ വധിക്കുകയും ചെയ്തു. തുടർന്ന് തിരുദൂതർ ഉണർത്തി: "നിങ്ങൾ ലഹരി സാധനങ്ങൾ പാടെ ഒഴിവാക്കുക. ഒരാളുടെ മനസ്സിൽ ഈമാനും ലഹിരിയോടുള്ള ഭ്രമവും ഒരിക്കലും ഒരുമിക്കുകയില്ല. ഒന്ന് മറ്റൊന്നിനെ പുറന്തള്ളുകതന്നെ ചെയ്യും." (ബൈഹഖി) https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo ലഹരി വസ്തുക്കൾ സകല പാപങ്ങളുടെയും കലവറ തുറക്കുന്ന താക്കോലാണെന്നും റസൂൽ (സ) താക്കീത് നൽകി: അബുദ്ദർദാഅ് (റ) പറഞ്ഞു: "എൻ്റെ പ്രിയ സ്നേഹിതൻ റസൂൽ എന്നോട് ഇപ്രകാരം ഉപദേശിച്ചു: "മദ്യം കഴിക്കരുത്. അത് എല്ലാ തിന്മകളുടെയും താക്കോലാണ്." (ഇബ്നു മാജ) ഇപ്രകാരം വ്യക്തികളെയും സമൂഹത്തെയും തെറ്റുകളിലേക്കും കുറ്റകൃത്യങ്ങളിലേക്കും നയിക്കുന്ന ലഹരിയോട് വളരെ കടുത്ത നിലപാടാണ് പ്രവാചകൻ (സ) സ്വീകരിച്ചത്. ഒരു നിലക്കും അതിനോട് സഹകരിക്കുന്ന നിലപാട് വിശ്വാസികൾക്ക് ഉണ്ടാവരുതെന്ന് തിരുദൂതർ ഉണർത്തി: "അല്ലാഹു മദ്യത്തെയും അത് കുടിക്കുന്നവനേയും, കുടിപ്പിക്കുന്നവനെയും വിൽക്കുന്നവനെയും വാങ്ങുന്നവനെയും പിഴിയുന്നവനെയും പിഴിയിപ്പിക്കുന്നവനെയും വഹിക്കുന്നവനെയും വഹിപ്പിക്കുന്നവനെയും ശപിച്ചിരിക്കുന്നു." (ബുഖാരി) മദ്യപാനവും ലഹരി വസ്തുക്കളുടെ ഉപയോഗവും സത്യവിശ്വാസിയുടെ പ്രകൃതത്തോട് ഒരിക്കലും യോജിക്കുകയില്ല. "വ്യഭിചാരി വ്യഭിചരിക്കുമ്പോൾ വിശ്വാസിയല്ല. മദ്യപാനി മദ്യപിക്കുമ്പോൾ വിശ്വാസിയല്ല. മോഷ്ടാവ് മോഷ്ടിക്കുമ്പോൾ വിശ്വാസിയല്ല." പ്രവാചകൻ പ്രഖ്യാപിച്ചു. (ബുഖാരി, മുസ്‌ലിം) മദ്യവും മയക്ക് മരുന്നും മനുഷ്യരെ മൃഗങ്ങൾ പോലും അറക്കുന്ന മ്ലേഛവൃത്തികൾ ചെയ്യാൻ പ്രേരിപ്പിക്കുന്നു. റസൂൽ (സ) പറഞ്ഞു: " എല്ലാ വൃത്തികേടുകളുടെയും ആസ്ഥാനമാണ് മദ്യം. പാപങ്ങളിൽ മഹാപാപവുമാണത്. മദ്യപിക്കുന്നവൻ സ്വന്തം മാതാവിനെയും പിതൃസഹോദരിയെയും മാതൃസഹോദരിയെയും വ്യഭിചരിക്കും." (ത്വബ്റാനി) കവി പാടി: وَ إيَّاكَ شُرْباً لِلْخُـمُورِ فَـإنَّهَا تُسَوِّدُ وَجْهَ الْعَبْدِ فِي الْيَوْمِ وَالْغَدِ وَ كُلُّ صِفَاتٍ الذَّمُّ فِيهَا تَجَمَّعَتْ كَذا سُمِّيَتْ أُمَّ الْفُـجُورِ فَأسْنَد ''മദ്യം കഴിക്കുന്നവൻ ശ്രദ്ധിക്കുക. അത് ഇന്നത്തെയും നാളത്തെയും നിൻ്റെ മുഖം കറുപ്പിക്കും. അധിക്ഷേപത്തിൻ്റെ സകല ഗുണങ്ങളും അതിലുണ്ട്. അത് കൊണ്ടാണതിന് അധർമ്മങ്ങളുടെ മാതാവ് എന്ന പേര് ലഭിച്ചത്." മദ്യപാനിയുടെ നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല. പ്രവാചകൻ (സ) പറഞ്ഞു: "ആരെങ്കിലും മദ്യപിച്ച് ലഹരി ബാധിച്ചവനായാൽ അവൻ്റെ 40 ദിവസത്തെ നമസ്കാരം അല്ലാഹു സ്വീകരിക്കുകയില്ല. അവൻ മരിച്ചാൽ നരകത്തിൽ പ്രവേശിക്കും. പശ്ചാതപിച്ചാൽ അല്ലാഹു അവൻ്റെ പശ്ചാതാപം സ്വീകരിക്കും. വീണ്ടും ആവർത്തിച്ചാൽ അന്ത്യദിനത്തിൽ അവനെ റദ്അതുൽ ഖബാൽ (ردغة الخبال) കുടിപ്പിക്കൽ അല്ലാഹുവിൻ്റെ ബാധ്യതയാണ്." സ്വഹാബാക്കൾ ചോദിച്ചു: " എന്താണത് ? " പ്രവാചകൻ്റെ മറുപടി: "നരകവാസികളുടെ നീരും ചലവും" (സുനനു ഇബ്നു മാജ:) ലഹരിയുടെ ഉപഭോക്താക്കൾക്ക് സ്വർഗ്ഗം നിഷിദ്ധമാണ്. റസൂൽ പറഞ്ഞു: "മാതാപിതാക്കളെ പ്രയാസപ്പെടുത്തുന്നവനും, മദ്യപാനിയും, ഖദ്റിനെ നിഷേധിക്കുന്നവനും സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല." (അഹ്മദ്) കടുത്ത ശിർക്കായ ബിംബാരാധനയെപ്പോലെയാണ് ലഹരി വസ്തുക്കളുടെ ഉപയോഗം എന്ന് പോലും പ്രവാചകൻ പറഞ്ഞു: "മദ്യപാനി മരണപ്പെട്ടാൽ ബിംബാരാധകനെപ്പോലെയാണ് അല്ലാഹുവിനെ കണ്ട് മുട്ടുക " (അഹ്മദ്) ഇസ്ലാം ലഹരി ഉപയോഗത്തെ ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ച് ശിക്ഷാ നടപടികൾ സ്വീകരിച്ചു. നബി (സ) പറഞ്ഞു: " ആരെങ്കിലും മദ്യപിച്ചാൽ നിങ്ങളവനെ ഹദ്ദടിക്കുക. നാലാമതും അവൻ ആവർത്തിച്ചാൽ അവനെ കൊലപ്പെടുത്തുക." (തിർമിദി) അന്ത്യദിനത്തിൻ്റെ ലക്ഷണമായിട്ടാണ് ലഹരിയുടെ വ്യാപനത്തെ തിരു റസൂൽ (സ) എണ്ണിയത് : "അന്ത്യദിനത്തിൻ്റെ ലക്ഷണങ്ങൾ ഇവയാണ് : വിജ്ഞാനം ഉയർത്തപ്പെടുക, അജ്ഞത മൂടുറക്കുക, മദ്യപാനം വ്യാപിക്കുക. വ്യഭിചാരം പ്രത്യക്ഷപ്പെടുക." (ബുഖാരി) ഇപ്രകാരം സാരോപദേശങ്ങളിലൂടെയും ശിക്ഷാ നടപടികളിലൂടെയും ലഹരി വസ്തുക്കളുടെ ഉപയോഗത്തെ ഇല്ലാതാക്കാൻ ഇസ്ലാമിന് കഴിഞ്ഞു. ജാഹിലിയ്യ കാലത്തെ ഒരു അറബിക്കവി ഇപ്രകാരം പാടി: إذَا مُـتُّ فَـادْفِـنّـِي الَى أَصْلِ كَرْمَةٍ تـُرَوِّي عـِظَامِي فِي التُّرَابِ عُرُوقُها ولا تَـدفِـنَـنّـي بـِالفَـلاةِ فَـإنَّـنِي أخَـافُ إذَا مَـا مُتُّ أن لَا أذُوقُها "ഞാൻ മരിച്ചാൽ എന്നെ മുന്തിരി വള്ളിയുടെ മുരടിനടുത്ത് മറമാടുക. മണ്ണിലുള്ള എൻ്റെ അസ്ഥികൾ അതിൻ്റെ വേരുകളിൽനിന്ന് ലഹരി രുചിക്കട്ടെ. ഒരിക്കലും മരുഭൂമിയിൽ എന്നെ മറമാടരുത്. കാരണം അവിടെ നിന്ന് എനിക്ക് ലഹരി ആസ്വദിക്കാനാവില്ലല്ലോ ? " അന്നത്തെ അറബികളുടെ മദ്യാസക്തിയിലേക്കാണ് ഈ കവിത വിരൽ ചൂണ്ടുന്നത്. എന്നാൽ മദ്യം നിരോധിച്ച് കൊണ്ടുള്ള വാക്യങ്ങൾ അവതരിപ്പിച്ച് വിശുദ്ധ ഖുർആൻ ഇപ്രകാരം ചോദിച്ചു: "മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്താനും, അല്ലാഹുവെ ഓര്‍ക്കുന്നതില്‍നിന്നും നമസ്‌കാരത്തില്‍ നിന്നും നിങ്ങളെ തടയാനുമാണ് പിശാച് ഉദ്ദേശിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ആ തിന്മകളില്‍നിന്ന് വിരമിക്കാനൊരുക്കമുണ്ടോ? (5 : 91) ഈ ചോദ്യം കേട്ടപ്പോഴേക്കും പ്രവാചകാനുയായികൾ വിളിച്ച് പറഞ്ഞു: اِنْتَهَيْنَا يَا رَبّ ! "റബ്ബേ... ഞങ്ങൾ വിരമിച്ചിരിക്കുന്നു." (അദ്ദുർറുൽ മൻസൂർ) ലഹരിയുടെയും മയക്ക് മരുന്നിൻ്റെയും അടിമത്തത്തിൽ പുളയുന്ന പുതുലോകത്തിന് പ്രവാചകൻ്റെ ഇത്തരം അധ്യാപനങ്ങളിൽ നിന്ന് ഏറെ പഠിക്കാനുണ്ട്. *കെ.എം.പി* 💦💦💦 *Join WhatsApp Group* 👇🏼👇🏼 https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo *Join WhatsApp channel*👇🏼👇🏼 https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F 💕💕💕

നന്മ
നന്മ
3/1/2025, 7:01:41 AM

*വിളക്ക്* 🌕 *ആത്മ* *വിശുദ്ധിയുടെ* *രാപ്പകലുകൾ* "അകം ആണ് മനുഷ്യൻ" എന്നത് നമുക്ക് അനുഭവ വേദ്യമാണെങ്കിലും നാം പൊതുവെ, കാണുന്നതിൽ മാത്രം അഭിരമിക്കുന്നവരാണ്. അതുകൊണ്ടാണ് കാഴ്ചയും കേൾവിയും സൃഷ്ടിക്കുന്ന ഒച്ചകളുടെ ദൃശ്യ-ശ്രവ്യ മാധ്യമങ്ങൾക്കപ്പുറം അധർമം പരത്തുന്ന ചിന്താ മാലിന്യം നമുക്ക് ചർച്ചയാവാത്തത്. ആത്മാവ്, മനസ്സ്, ഹൃദയം, ബോധം.. എന്നൊക്കെ പറയുമ്പോൾ അർത്ഥമാക്കുന്ന ഉള്ളം സദാ വിശുദ്ധമാക്കി വെക്കാതെ നമുക്ക് ധാർമികക്കരുത്ത് ലഭിക്കില്ല. ശിക്ഷണങ്ങളിൽ (തർബിയത്ത് ) ഏറ്റവും മുഖ്യം ആത്മീയ ശിക്ഷണമാണ്. ബാഹ്യ ശരീരം മാത്രമല്ല, ആത്മാവും ജഡവുമാണ് മനുഷ്യൻ. ആത്മവിശുദ്ധിയും ആത്മീയക്കരുത്തും ആത്മനിയന്ത്രണവുമാണ് പ്രതിസന്ധികൾക്കിടയിലും പിടിച്ചു നിൽക്കുന്ന കരളുറപ്പുള്ള മനുഷ്യനെ തീർക്കുന്നത്. അധർമവും അരാജകത്വവും അനീതിയും പരത്തുന്നവരെ "ഉള്ളം കെട്ട ജനം" എന്ന് വിശുദ്ധ ഖുർആൻ നിരീക്ഷിച്ചിട്ടുണ്ട്. ജീവിതത്തെരക്കുകൾക്കിടയിൽ അകം ജീർണിക്കുന്നത് നാം അറിയുന്നില്ല! ശിർക്, കുഫ്റ്, നിഫാഖ്, ബിദ്അത്ത്, ജിബ്ത്, ത്വാഗൂത്ത്, ജാഹിലിയ്യത്ത് എന്നിങ്ങനെ വിശ്വാസ മാലിന്യങ്ങളും അഹങ്കാരം, അസൂയ, പൊങ്ങച്ചം, സാമ്പത്തിക തട്ടിപ്പുകൾ, സദാചാരക്കുറ്റങ്ങൾ, അക്രമവാസനകൾ പോലുള്ള സാംസ്കാരിക ധ്വംസനങ്ങളും ആദ്യം ഉടലെടുക്കുന്നത് നമ്മുടെ അകത്താണ്. ബാഹ്യ പ്രവർത്തനങ്ങളത്രയും അകത്തിൻ്റെ ആവിഷ്കാരങ്ങൾ മാത്രം! ഒരു വർഷക്കാലം നിരന്തരമായി ഓടിനടന്ന നമുക്ക് ഇനി ഒരു മാസക്കാലം അകയന്ത്രങ്ങളെ പരിശോധിക്കുന്ന ആത്മവിചാരണക്കാലമാക്കാം. കഴിഞ്ഞ കാലം നാം അശ്രദ്ധമായി അവഗണിച്ച പായലും പൂപ്പലും വളർന്നു വലുതായി ഹൃദയ മസ്തിഷ്കങ്ങളെ കീഴടക്കിയിട്ടുണ്ട്. പരിശുദ്ധ റമദാൻ മാസം ആ ജീർണതകളിലേക്കാണ് നമ്മുടെ ശ്രദ്ധ ക്ഷണിക്കുന്നത്. *ജെ.കെ* 💎 💦💦💦 *Join WhatsApp Group* 👇🏼👇🏼 https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo *Join WhatsApp channel*👇🏼👇🏼 https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F 💕💕💕

നന്മ
നന്മ
3/2/2025, 1:35:43 AM

സൂക്ഷ്മതയോടെ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ കാത്തിരിക്കുന്ന മാസമാണ് റമദാൻ. പടച്ചോന്റെ കയ്യയച്ച സഹായം കിട്ടുമെന്ന പ്രതീക്ഷ തന്നെ കാരണം. ഈ പുണ്യ മാസത്തിൽ തഖ്‌വ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നവർക്കായി ചില പ്രായോഗിക മാർഗങ്ങൾ: 1. നിയ്യത് ശുദ്ധീകരിക്കുക. റമദാനിൽ നമ്മുടെ ലക്ഷ്യം അല്ലാഹുവിന്റെ ഇച്ഛയ്ക്കു പൂർണ്ണമായും കീഴടങ്ങലാണെന്നു മനസ്സിലാക്കി കൊണ്ട് അതിനായി ബോധപൂർവമായ ഉദ്ദേശ്യം ഉണ്ടാക്കുക: (അല്ലാഹുവേ, ഈ റമദാൻ നിന്നോട് കൂടുതൽ അടുക്കാനും എന്റെ തഖ്‌വ വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നു). 2. നമസ്കാരത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുക. ഫർദ് നമസ്കാരങ്ങൾ സമയം പാലിച്ചു കൊണ്ട് ജമാഅത്തായി ശ്രദ്ധാപൂർവ്വം നിർവഹിക്കുക. സുന്നത്ത് നമസ്കാരങ്ങൾ അധികരിപ്പിക്കുക. തഹജ്ജുദ് പതിവില്ലാത്തവർ തുടങ്ങാൻ ശ്രമിക്കുക, ദുആയിലും ദിക്റിലും മനസാന്നിദ്ധ്യം ഉറപ്പു വരുത്തുക. 3. വിശുദ്ധ ഖുർആൻ പഠന പാരായണങ്ങൾ വർദ്ധിപ്പിക്കുക വായനയിൽ മാത്രമൊതുക്കാതെ സന്ദേശം മനനം ചെയ്യുക. "അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്" 49:13 4. അല്ലാഹുവോടൊപ്പമുള്ള ഉപവാസം പാലിക്കുക ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുന്നതോടൊപ്പം മനസ്സിന്റെ വിശുദ്ധിയ്ക്ക് കൂടി പ്രാധാന്യം നൽകുക. നിങ്ങളുടെ കണ്ണുകൾ, കാതുകൾ, നാവ്, ചിന്ത എന്നിവയെയും ഉപവസിപ്പിക്കാൻ ശ്രമിക്കുക. ഊഹങ്ങൾ, അസഭ്യങ്ങൾ,അസത്യവാക്ക് എന്നിവ ഒഴിവാക്കുക. 5. ദിക്റ് & ഇസ്തിഗ്ഫാർ വർദ്ധിപ്പിക്കുക 6. എന്തിനാണ് റമദാൻ നോമ്പ് നോക്കുന്നത് എന്ന് ഇടക്കിടെ സ്വയം ആലോചിക്കുക, 7. ആത്മപരിശോധന & സ്വഭാവ പരിഷ്‌കരണം സ്വന്തം പ്രവർത്തനങ്ങൾ പരിശോധിക്കുക ഞാൻ എന്റെ ദീനിൽ എവിടെയിരിക്കുന്നു?) എന്ന ചോദ്യം ചോദിക്കുക. 8. റമദാനിൽ ദാനധർമ്മം വർ ദ്ധിപ്പിക്കുക. അശരണരെയും, ദരിദ്രരെയും പ്രത്യേകം പരിഗണിക്കുക. 9. സത്യസന്ധതയും സഹനവും മെച്ചപ്പെടുത്തുക 10.കോപം നിയന്ത്രിക്കുക – കൂടുതൽ ക്ഷമിക്കാനും, സഹിക്കാനും, ശാന്തത പാലിക്കാനും ശ്രമിക്കുക. അല്ലാഹുവേ, ഞങ്ങളെ തഖ്‌വയുള്ളവരാക്കേണമേ, ഞങ്ങളുടെ നോമ്പുകളും ഇബാദത്തുകളും സ്വീകരിക്കേണമേ🤲 പ്രസന്നൻ KP ✍️ 💦💦💦 *Join WhatsApp Group* 👇🏼👇🏼 https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo *Join WhatsApp channel*👇🏼👇🏼 https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F 💕💕💕

നന്മ
നന്മ
2/25/2025, 7:56:58 AM

*എവിടെപ്പോയിട്ടും മാറാത്ത അഞ്ച് വർഷമായി അലട്ടുന്ന കാൽമുട്ട് വേദന വെറും അഞ്ചാഴ്ച കൊണ്ട് മാറിയതിൽ അത്ഭുതപ്പെടുകയാണ്* _*സൈദ് കൊമ്പത്ത്*_ _അലനല്ലൂർ_ *YouTube* https://youtube.com/shorts/f_bXORi_MLw?si=dVPfUUxkZz9iisMJ *Facebook* https://www.facebook.com/share/r/1EzpmX4HpP/ *Instagram* https://www.instagram.com/reel/DFpnE1mPHAe/?igsh=MWV4cjBzeGxsaHNqcw== _മികച്ച അക്യുപങ്ചർ ചികിത്സ ലഭിക്കാൻ സന്ദർശിക്കുക_ *ആശ്വാസ് അക്യുപങ്ചർ ഹോം* കാഞ്ഞിരംപാറ,മേലാറ്റൂർ Location:👇 https://maps.app.goo.gl/1zWAmfnLt28yCcY28 വിട്ടുമാറാത്ത ചുമ, ജലദോഷം, തുമ്മൽ ,ശ്വാസംമുട്ട്,അലർജികൾ, തലവേദന, മൈഗ്രൈൻ ,മുട്ടുവേദന, നടുവേദന, സന്ധിവേദന, കൈകാലുകൾ മരവിപ്പ് ,ചർമ രോഗങ്ങൾ, ഉദരരോഗങ്ങൾ, വിശപ്പില്ലായ്മ, മൂലക്കുരു,സ്ത്രീ രോഗങ്ങൾ, വെരിക്കോസ് വെയ്ൻ, മൂത്രക്കടച്ചിൽ,മൂത്രക്കല്ല്,ഹെർണിയ, പ്രമേഹം, പ്രഷർ ,കൊളസ്ട്രോൾ, ഉറക്കക്കുറവ് , അമിതഭാരം,വന്ധ്യത, ലൈംഗിക രോഗങ്ങൾ, അപസ്മാരം, കാൻസർ , ടെൻഷൻ, വിഷാദം, ഉത്കണ്ഠ, ഭയം തുടങ്ങി ശാരീരികവും മാനസികവുമായ നിരവധി രോഗങ്ങൾക്ക് ഫലപ്രദമായ ചികിത്സ. *പ്രവർത്തന സമയം:* തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 8.00AM-1.30.00PM വൈകീട്ട് 4.00PM-7.00PM (വെള്ളിയാഴ്ച രാവിലെയുള്ള പരിശോധന 10 മണി വരെ) *ശനി അവധി* *ഞായർ:* 8.00AM-10.00AM (ഞായറാഴ്ച അവധിയായിരിക്കാനും സാധ്യതയുണ്ട്.വിളിച്ചുറപ്പുവരുത്തി മാത്രം വരിക) വിശദ വിവരങ്ങൾക്ക് 8891099199,7306801392,04924208080 *ആശ്വാസിലെ ചികിത്സയെക്കുറിച്ച് അനുഭവസ്ഥർ പറയുന്നു:* *കാൽമുട്ട് വേദന:* 1.ഹംസ ഹാജി പന്തലാൻ,തേലക്കാട് https://youtu.be/lN0GfWmj79g 2.അലി വട്ടോളി, എടത്തനാട്ടുകര https://youtu.be/x4wC2_NY5ok 3.കമല മാന്താറ്റിൽ കാഞ്ഞിരംപാറ https://youtu.be/ePzJL6OHCuM 4.ശാന്ത പൂന്താനം https://youtu.be/DpDZjZZpiZo 5.സുലോചന കാഞ്ഞിരംപാറ https://youtu.be/IYsnvpBaewk 6.വനജ പൊറ്റശ്ശേരി https://youtu.be/unNm0GsEbs0 7.ഉമർ പാമ്പലത്ത്, പാങ്ങ് https://youtu.be/O7199EkDEuU 8.കുഞ്ഞിക്കോയ പാങ്ങ് https://youtu.be/pce72W4GdbQ 9. മുജീബ്, പുത്തൻ പള്ളി, പൊന്നാനി https://youtu.be/cxUEuJSIGJA 10. സാജിദ എടത്തനാട്ടുകര https://youtu.be/xQFrieNu-SY 11.ശ്രീവള്ളി കിഴക്കേപുറത്ത്, പാലക്കാഴി https://youtu.be/iG_CXD2CaHI 12. സൈദ് കൊമ്പത്ത് അലനല്ലൂർ https://youtube.com/shorts/f_bXORi_MLw?si=3W1LlOktJ6yW0P3F 13.അബ്ദുഹാജി പാക്കത്ത്, അലനല്ലൂർ https://youtu.be/UsdsLvKcLmQ?si=_jDhB9_71mSEPbDM *വിശദ വിവരങ്ങൾക്ക്*👇🏼 ☎️ 8891 099 199 7306 801 392 04924 208080 *വാട്സാപ്പ്* 👇🏼 https://wa.me/message/BTISZFXLW35JM1 *Facebook Page* 👇🏼 https://www.facebook.com/AashwasAcupuncture?mibextid=ZbWKwL *YouTube Channel* 👇🏼 https://youtube.com/@aashwasacupuncturehome4153?si=OcauucAZJ5EQM6lR *Instagram Profile* 👇🏼 https://www.instagram.com/aash.was?igshid=OGQ5ZDc2ODk2ZA== *We treat He Cures* 🟩🟩🟩

നന്മ
നന്മ
2/25/2025, 7:56:11 AM

നാട്ടിലവർ ഗൾഫുകാരായിരുന്നു. ആ സ്റ്റാറ്റസ് ഉള്ള വീടും. സെറ്റ് അപ്പും വീട് പണിക്കോ, മറ്റു ജോലിക്കോ വന്നവർ ഗൾഫുകാരൻ മുതലാളിയുടെ നിലവാരത്തിനനുസരിച്ച് കൂലിയും വാങ്ങി കാണും. 25 വർഷം പ്രവാസം, കട നടത്തി ഉണ്ടായത് ബാധ്യതയാണ്. സ്പോൺസർ കേസ് കൊടുത്തത് കാരണം നാട്ടിലേക്ക് വരാനും സാധിക്കില്ല. വേറെ ജോലി ചെയ്ത് കടഭാരം തീർക്കാം എന്ന് കരുതുന്നതിനിടയിലാണ് മകന്റെ ക്രൂരത. കടം വീടാൻ വീട് വിൽക്കാനുള്ള ശ്രമത്തിലാണെന്നും പത്ര വർത്തകളിലുണ്ട്. മകന് അഫാൻ എന്ന പേരിടുമ്പോൾ എന്തൊക്കെ മോഹങ്ങളായിരുന്നിരിക്കണം. "ശുദ്ധമായ," "പവിത്രമായ" എന്നൊക്കെയാണ് അർത്ഥം. ജീവിത ശൈലികൾ, സാമൂഹിക ബന്ധം ഇതിലൊക്കെ മതമൂല്യങ്ങൾ കൃത്യമായി ഇടപെടേണ്ടതാണ്. മതം ഉപേക്ഷിക്കുക എന്ന് പറഞ്ഞാൽ എക്സ് മുസ്ലിം സംഘടനയിൽ അംഗത്വം എടുത്ത് ഇസ്ലാമിനെ തെറി വിളിക്കുന്നവർ മാത്രമല്ല. നിസ്കരിക്കുന്ന ഒരാൾ ധൂർത്തും ദുർവ്യയവും നടത്തുന്നത് മതമൂല്യങ്ങളിൽ നിന്ന് അകലലാണ്. പിശുക്ക് കാണിക്കുന്നതും അത് തന്നെ. മദ്യത്തിനോ മയക്കു മരുന്നിനോ അടിമയാവുന്നതും അത് പോലെ തന്നെ. ഒരു വിശ്വാസി മതമൂല്യങ്ങളിൽ നിന്ന് അകന്നു പോവുന്നതിനെ ഭയപ്പെടേണ്ടതുണ്ട്. ഭൂമിയിലുള്ളവരോട് നിങ്ങൾ കരുണ കാണിക്കുക എന്ന് ഉപദേശിക്കുന്ന ഒരു മതത്തിന്റെ നിരാസം ഒരാളെ നവീകരിക്കാൻ സാധ്യതയില്ല. കളമശേരിയിൽ പത്തിലധികം പേരെ ബോംബ് സ്ഫോടനം നടത്തി കൊന്ന മാർട്ടിന്റെ മത വിശ്വാസം മനോരമക്ക് വിഷയമായിരുന്നോ? അത് ഒരു വ്യക്തിയുടെ പിഴവായിരുന്നു.അഫാന്റെ വിഷയത്തിൽ മനോരമ വിതച്ചത് കൊയ്യാൻ കാത്തിരിക്കുന്നവർ നാസ്തിക മോർച്ചക്കാരാണ്. മാർട്ടിന്റെയോ, ഋതു മനോജിന്റെയോ ( കഴിഞ്ഞ മാസം മൂന്നു പേരെ കൊന്നു) മതം ചികയാത്തവർ ഇവിടെ ചാടി വീണിട്ടുണ്ട്. ഇനി ആറാം നൂറ്റാണ്ടും, സോഫ്ട്‍വെയർ പരിശോധനയും ഒക്കെയുണ്ടാവും. അതവിടെ നിൽക്കട്ടെ, ഇവിടെ ഒരു ചെറുപ്പക്കാരനെ ഇത്രയും ഭീകരമായ ഒരു ക്രൂര കൃത്യത്തിലേക്ക് നയിക്കാനുള്ള ജീവിത സാഹചര്യം, കുടുംബത്തിന്റെ കടം, ബന്ധുക്കളുടെ നിസ്സഹരണം. അവിടെ സക്കാത്ത് വ്യക്തിഗതമോ, സംഘടിതമോ..... കൂട്ട തല്ല്. വിശുദ്ധ ഖുർആൻ പ്രകാരം സക്കാത്തിന്റെ എട്ട് അവകാശികളിൽ ഘാരിമൂൻ (غارمين) - കടബാധ്യതയുള്ളവർ: അടയ്ക്കാൻ കഴിയാത്തവർക്കു സക്കാത്ത് നൽകാം (ഒരറിവും ചെറുതല്ലല്ലോ) KP Prasannan 💦💦💦 *Join WhatsApp Group* 👇🏼👇🏼 https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo *Join WhatsApp channel*👇🏼👇🏼 https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F 💕💕💕

Image
നന്മ
നന്മ
3/2/2025, 1:36:16 AM

*💧 പ്രഭാതചിന്തകൾ 💧* *🔖കൊടുക്കുന്നപോലെ കിട്ടും...* _🍃 ഭാര്യ ഉണ്ടാക്കിക്കൊടുക്കുന്ന പാല്‍ക്കട്ടി ഭര്‍ത്താവ് അങ്ങാടിയിൽ കൊണ്ടുപോയി വിറ്റാണ് ദരിദ്രരായ വൃദ്ധദമ്പതികൾ ജീവിച്ചിരുന്നത്. ഒരു കിലോ വീതം തൂക്കം വരുന്ന പാല്‍ക്കട്ടികളായിരുന്നു അവര്‍ ഉണ്ടാക്കിയിരുന്നത്..._ _🍂 അങ്ങനെയിരിക്കെ പാല്‍ക്കട്ടിയുടെ തൂക്കത്തില്‍ സംശയം തോന്നിയ കടക്കാരന്‍ ഒരു ദിവസം അവ തൂക്കിനോക്കിയപ്പോള്‍ തൊള്ളായിരം ഗ്രാം മാത്രമേ കണ്ടുള്ളു, ഇതില്‍ അരിശം പൂണ്ട കടക്കാരന്‍ പിറ്റെ ദിവസം വൃദ്ധൻ വില്പനക്കായി വന്നപ്പോള്‍ വല്ലാതെ ശകാരിക്കുകയും ആക്ഷേപിക്കുകയും ചെയ്തു..._ _🍃 പ്രയാസത്താല്‍ തലതാണുപോയ ആ വൃദ്ധൻ ഇപ്രകാരം പറഞ്ഞു: സഹോദരാ, അവ തൂക്കിനോക്കാനായി ഞങ്ങളുടെ വീട്ടില്‍ ത്രാസ് ഇല്ല, ഒരിക്കല്‍ താങ്കളില്‍ നിന്ന് തൂക്കി വാങ്ങിയ ഒരു കിലോ തൂക്കത്തിലാണ് ഞങ്ങള്‍ പാല്‍ക്കട്ടി ഉണ്ടാക്കിയിരുന്നത്..._ *👉🏼 ​''നീ തൂക്കിക്കൊടുക്കുന്നത് പോലെ നിനക്ക് തൂക്കപ്പെടും'​'* *അതിനാൽ.., ഈ റമളാൻ നല്ലവണ്ണം കനമുള്ള സൽകർമ്മങ്ങളാൽ തൂക്കി വെക്കുക. നാളെ തൂക്കപ്പെടുമ്പോൾ പർവ്വതം കണക്കെ ഭാരമുള്ളതായി നാഥൻ സ്വീകരിക്കുമാറാകട്ടെ* *💐 ശുഭദിനം നേരുന്നു 💐* 💦💦💦 *Join WhatsApp Group* 👇🏼👇🏼 https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo *Join WhatsApp channel*👇🏼👇🏼 https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F 💕💕💕

Link copied to clipboard!