നന്മ
നന്മ
February 1, 2025 at 01:56 AM
*ഭൂമിയിലുള്ളതിനേക്കാൾ ഇരട്ടി ജലമുള്ള ഉപഗ്രഹം* വ്യാഴം ഗ്രഹത്തിന്റെ ആറാമത്തെതും ഏറ്റവും വലിയതുമായ ഉപഗ്രഹമാണ് യൂറോപ്പ (Europa). 1610-ൽ ഗാലീലിയോ ഗാലീലി എന്ന ശാസ്ത്രജ്ഞനാണ് യൂറോപ്പയെ കണ്ടെത്തിയത്. ചന്ദ്രനേക്കാൾ ചെറുതാണ്. വളരെ തിളക്കമുള്ള ഗോളമാണിത്. ഉപരിതലത്തിൽ 10 മുതൽ 30 കിലോമീറ്റർ വരെ കട്ടിയുള്ള ഐസ് പാളി (ice shell) കളാണ്. ഈ ഐസ് പാളിക്ക് താഴെയാണ് വലിയ ആഴക്കടലുള്ളത്. ഉപരിതലത്തിലെ തിളങ്ങുന്ന ചെരിവുകളും പൊട്ടലുകളും (fractures) സമുദ്ര ജലം ഐസ് പാളിയിൽനിന്ന് പൊങ്ങി വരുന്നതിന്റെ തെളിവായാണ് കരുതുന്നത്. ചിലപ്പോൾ ഗീസറുകൾ പോലെ വെള്ളം ഉപരിതലത്തിലേക്ക് പൊങ്ങി വരുന്നത് ഹബിൾ ടെലിസ്കോപ്പിലൂടെ കണ്ടെത്തിയിട്ടുണ്ട്. യൂറോപ്പയുടെ സമുദ്രത്തിലുള്ള വെള്ളത്തിന്റെ അളവ് ഭൂമിയിലെ സമുദ്രങ്ങളിലുള്ളതിനേക്കാൾ രണ്ടിരട്ടിയോളമുണ്ട്. സമുദ്രത്തിന്റെ ആഴം ഏകദേശം 40 മുതൽ 100 കിലോമീറ്റർ വരെ ആണെന്നാണ് ശാസ്ത്രജ്ഞർ കണക്കാക്കുന്നത്. ഭൂമിയിലെ സമുദ്രത്തിൻ്റെ ശരാശരി ആഴം 3-4 കിലോമീറ്ററാണ്. ഏറ്റവും കൂടുതൽ ആഴമുള്ള മറിയാനാ ട്രഞ്ചിൻ്റെ ആഴം പതിനൊന്ന് കിലോമീറ്ററേയുള്ളൂ. ഉപരിതലത്തിലെ വിള്ളലുകൾ (fractures) ഉപ്പുവെള്ളത്തിൻ്റെ സാനിധ്യം സൂചിപ്പിക്കുന്നു. ഇവിടെ ജീവൻ നിലനിൽക്കാനുള്ള സാധ്യത ശാസ്ത്രലോകം പരിഗണിക്കുന്നു. ഏകദേശം 3.5 ഭൂമി ദിവസങ്ങൾ (85.2 മണിക്കൂർ)കൊണ്ടാണ് യൂറോപ്പ വ്യാഴത്തെ ചുറ്റുന്നത്. ഇതേ സമയം കൊണ്ട് തന്നെയാണ് യൂറോപ്പ സ്വയം കറങ്ങുന്നതും (Tidal Locking). ഗാലീലോ ദൗത്യം (Galileo Mission) 1990-കളിൽ യൂറോപ്പയെ വിശദമായി പഠിച്ചു. ജൂസ് (JUICE - Jupiter Icy Moons Explorer) 2023 ഏപ്രിൽ 14 ന് യൂറോപ്പയിലേക്കു പോയ ഒരു യൂറോപ്യൻ പേടകമാണ്. 2032 ജൂലൈയിൽ അവിടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. Uropa Clipper എന്ന പേരിൽ NASA അയച്ച പേടകം 2024- October 14 ന് യൂറോപ്പയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. 2030-ഓടെ യൂറോപ്പയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. سَنُرِيهِمْ ءَايَـٰتِنَا فِى ٱلْـَٔافَاقِ وَفِىٓ أَنفُسِهِمْ അടുത്തുതന്നെ വിവിധ ദിക്കുകളിലും അവരില്‍ തന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങള്‍ നാമവര്‍ക്കു കാണിച്ചുകൊടുക്കും. (ഖുർആൻ-41:53) *കെ.എം.പി* 💦💦💦 *Join WhatsApp Group* 👇🏼👇🏼 https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo *Join WhatsApp channel*👇🏼👇🏼 https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F 💕💕💕

Comments