നന്മ
നന്മ
February 4, 2025 at 03:16 AM
*വിളക്ക്* 🌕 *ബജറ്റ് :* *കേന്ദ്രം* *പിന്നെന്തു* *ചെയ്യുമെന്നാണ്* *നിങ്ങൾ* *കരുതിയത്?* സച്ചിദാനന്ദൻ്റെ "എൻ്റെ ഇന്ത്യ എൻ്റെ ഹൃദയം, ഫാഷിസ്റ്റു വിരുദ്ധ കവിതകൾ" (മൈത്രി ബുക്സ്, തിരുവനന്തപുരം) ആരംഭിക്കുന്നത് ബെർതോൾറ്റ് ബ്രെഹ്ത് എഴുതിയ "സാഹിത്യം പരിശോധിക്കപ്പെടും" എന്ന കവിത കൊണ്ടാണ്. ഫാഷിസം എല്ലാ ശബ്ദങ്ങളെയും ഭയപ്പെടുന്നതിൻ്റെ കാരണം മൂന്നാണ് എന്ന് ബ്രെഹ്ത് പറയുന്നു: താഴ്ന്ന മനുഷ്യർക്കിടയിലായിരുന്നു! / പൊരുതുന്നവർക്കൊപ്പമായിരുന്നു! / എളിയവരുടെ ദുരിതങ്ങളെക്കുറിച്ചു പറഞ്ഞിരുന്നു! / നോക്കൂ... ഉപര്യുക്തങ്ങളായ മൂന്നു കാര്യങ്ങൾ തന്നെയാണ് കേരളത്തിൻ്റെ രാഷ്ട്രീയാവസ്ഥ! കേരളം എന്നും കീഴാള പക്ഷത്തിനൊപ്പം നിന്നു. ഫാഷിസത്തിനെതിരെ ഒറ്റക്കെട്ടായി പൊരുതി. ദുരിതമനുഭവിക്കുന്നവരെക്കുറിച്ചു പറഞ്ഞു! ഖേദകരമെന്നു പറയട്ടെ ഇന്ത്യ ഭരിക്കുന്നത് ഫാഷിസം തന്നെയാണോയെന്ന് സംശയിക്കുന്ന ചില വിഭാഗങ്ങൾ കേരളത്തിലുമുണ്ടായിരുന്നു! അത്തരക്കാർക്ക് പകൽ വെളിച്ചം പോലെ സംഘ് പരിവാറിനെ തിരിഞ്ഞു കിട്ടാനുള്ള മരുന്ന് കൂടിയാണ് ഇപ്രാവശ്യത്തെ കേന്ദ്ര ബജറ്റ്! ഒരു കാര്യം തീർച്ച! പരുവപ്പെട്ടും പരുവപ്പെടുത്തിയും ഫാഷിസത്തെ മറികടക്കാമെന്ന് ആരും കരുതേണ്ടതില്ല. മനുഷ്യനെയും മാനുഷിക മൂല്യങ്ങ ളെയും ചവിട്ടി താഴ്ത്താനേ ഫാഷിസം പഠിച്ചിട്ടുള്ളൂ. പഠിപ്പിച്ചിട്ടുള്ളൂ! വെറുപ്പ് പടർത്തിയും കീഴാള ജനതയെ അവഗണിച്ചും ഫാഷിസം ഹിംസ്ര ജന്തുവിനെപ്പോലെ രാഷ്ട്രത്തെ കാർന്നുതിന്നുകയാണെന്ന സത്യം ഇനിയും വിസ്മരിച്ചു കൂടാ. ഏതായാലും കേരളം അതിൻ്റെ വിശാല മാനവിക പൈതൃകത്തിൽ നിന്ന് തെന്നിയിട്ടില്ല. ജനാധിപത്യവും മതനിരപേക്ഷതയും മുന്നോട്ടു വെക്കുന്ന പാരസ്പര്യത്തിൻ്റെ ഊഷ്മളതയിലും തൊഴിലില്ലായ്മക്കും വിലക്കയറ്റത്തിനും കർഷകാവഗണനക്കും സവർണ / മുതലാളിത്ത മൂല്യങ്ങൾക്കുമെതിരെയുള്ള മുറിയാത്ത സ്വരൈക്യത്തിലുമാണ് മലയാളിയുടെ ഹൃദയജാഗ്രത ചേർന്നു നിൽക്കുന്നത് ! 2.02.25 *ജെ.കെ* 💎 💦💦💦 *Join WhatsApp Group* 👇🏼👇🏼 https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo *Join WhatsApp channel*👇🏼👇🏼 https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F 💕💕💕

Comments