നന്മ
February 6, 2025 at 01:47 AM
*ഗുരുത്വാകർഷണം (Gravitation)*
ഗുരുത്വാകർഷണം
പ്രകൃതിയിലെ അടിസ്ഥാന ബലങ്ങളിൽ ഒന്നാണ്.
ഭാരമുള്ള എല്ലാ വസ്തുക്കളും പരസ്പരം ആകർഷിക്കപ്പെടുന്നു. പ്രപഞ്ചത്തിലെ ഏത് വസ്തുക്കൾക്കും പിണ്ഡമുണ്ടെങ്കിൽ ആകർഷണബലമുണ്ടാകും.
ഇസാക് ന്യൂട്ടൻ (Isaac Newton) നാണ് 1687- ഗുരുത്വാകർഷണ സിദ്ധാന്തം അവതരിപ്പിച്ചത്.
വസ്തുക്കളുടെ ഭാരം കൂടുതലായാൽ ആകർഷണബലം കൂടുതലാകും. അകലം കൂടുതലായാൽ ആകർഷണബലം കുറയും.
പ്രപഞ്ചം വ്യവസ്ഥാപിതമായി നിലനിൽക്കുന്നത് നക്ഷത്രങ്ങൾക്കും ഗ്രഹങ്ങൾക്കും ഉപഗ്രഹങ്ങൾക്കും ഇടയിലുള്ള
ഈ ആകർഷണ ബലം കൊണ്ടാണ്.
ഭൂമിക്കും സൂര്യനും
ഗുരുത്വാകർഷണബലമുള്ളത് കൊണ്ടാണ് ഭൂമി സൂര്യനെ ചുറ്റിക്കൊണ്ടിരിക്കുന്നത്.
ഭൂമിയിൽ നാം നിലത്ത് നില്ക്കുന്നത് ഭൂമിയുടെ ഗുരുത്വാകർഷണം കൊണ്ടാണ്.
അല്ലെങ്കിൽ നാം അന്തരീക്ഷത്തിലേക്ക് തെറിച്ച് പോവുമായിരുന്നു.
മനുഷ്യർ നിക്ഷേപിച്ച
കൃത്യമ ഉപഗ്രഹങ്ങൾ പ്രവർത്തിക്കുന്നതും ഗുരുത്വാകർഷണത്തെ പ്രയോജനപ്പെടുത്തിയാണ്.
സാങ്കേതിക ഉപകരണങ്ങളെല്ലാം പ്രവർത്തിക്കുന്നത് ഇവയുടെ സഹായത്താലാണ്.
പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ആകർഷണബലമുള്ളത്
Black Hole കൾക്കാണ്.
ഇവ രൂപത്തിൽ (volume) വളരെ ചെറുതാണെങ്കിലും
പിണ്ഡം വളരെ കൂടുതലാണ്.
സൂര്യൻ്റെ പിണ്ഡമുള്ള
ഒരു ബ്ലാക്ക് ഹോളിന് മൂന്ന് കിലോമീറ്റർ വ്യാസമേയുണ്ടാവൂ.
ഭൂമിയുടെ ഭാരമുള്ള ഒരു ബ്ലാക്ക് ഹോളിന് 8.8 മില്ലിമീറ്റർ വ്യാസം മാത്രമേയുണ്ടാവൂ.
ഭാരങ്ങളെല്ലാം ഒരു സിങ്കുലാരിറ്റിയിൽ അമർത്തപ്പെട്ടതാണ് കാരണം.
Milky Way-ലെ സൂപർമാസീവ് ബ്ലാക്ക് ഹോളായ സാഗിറ്റേറിയത്തിന്
ഏകദേശം 40 ലക്ഷം
സൂര്യൻ്റെ ഭാരമുണ്ട്.
അതിനാൽ ഇതിന് സൂര്യൻ്റെ 40 ലക്ഷം ഇരട്ടി ആകർഷണബലമുണ്ട്.
*കെ.എം.പി*
💦💦💦
*Join WhatsApp Group* 👇🏼👇🏼
https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo
*Join WhatsApp channel*👇🏼👇🏼
https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F
💕💕💕