നന്മ
February 7, 2025 at 03:52 AM
*വിളക്ക്* 🌕
*എന്തുകൊണ്ട്*
*ഐക്യപ്പെടണം?*
അല്ലാഹു പറയുന്നു: "നിങ്ങൾ ഒറ്റക്കെട്ടായി അല്ലാഹുവിൻ്റെ പാശം മുറുകെപ്പിടിക്കുവിൻ;
ഭിന്നിച്ചു പോകരുത്. അല്ലാഹു നിങ്ങളിൽ ചൊരിഞ്ഞ അനുഗ്രഹം ഓർക്കുകയും ചെയ്യുവിൻ. പരസ്പരം വൈരികളായിരുന്ന നിങ്ങളുടെ മനസ്സുകളെ അവൻ തമ്മിലിണക്കിച്ചേർ ത്തു. അങ്ങനെ അവൻ്റെ മഹത്തായ അനുഗ്രഹത്താൽ നിങ്ങൾ പരസ്പരം സഹോദരന്മാരായിത്തീർന്നു. വാസ്തവത്തിൽ നിങ്ങൾ ഒരഗ്നികുണ്ഠത്തിൻ്റെ വക്കിലായിരുന്നു. ആ അവസ്ഥയിൽ അവൻ നിങ്ങളെ അതിൽ നിന്ന് രക്ഷിച്ചു. ഈ വിധം അല്ലാഹു അവൻ്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് വ്യക്തമാക്കിത്തരികയാണ്. നിങ്ങൾ നേർമാർഗം പ്രാപിക്കേണ്ടതിന്" ( ആലു ഇംറാൻ: 103)
ഈ സൂക്തത്തിന് ടി.കെ ഉബൈദ് സാഹിബ് നൽകുന്ന വ്യാഖ്യാനത്തിൻ്റെ (ഖുർആൻ ബോധനം) പ്രസക്ത ഭാഗം താഴെ:
"ദൈവിക പാശം മുറുകെ പിടിക്കലിനെ ഒറ്റക്കെട്ടായി എന്നും ഭിന്നിച്ചു പോകരുത് എന്നും ആവർത്തിച്ചൂന്നിപ്പറഞ്ഞിരിക്കുന്നു. വിശ്വാസികൾ അല്ലാഹുവിൻ്റെ ഗ്രന്ഥത്തെയും അവൻ്റെ പ്രവാചകൻ്റെ ചര്യയെയും വ്യക്തിപരമായി അവനവന് ബോധിച്ച വിധത്തിൽ അവലംബിച്ചാൽ പോരാ. അവർ വിശുദ്ധ വേദത്തിൽ അധിഷ്ഠിതമായ ഒരു സമാജമായി വർത്തിക്കണം. ഒറ്റ ശരീരം പോലെയാണവർ. അതിലെ ഓരോ അംഗവും ആ ശരീരത്തിൻ്റെ ഓരോ അവയവമാണ്. മൊത്തം ശരീരത്തെ അവഗണിച്ചു കൊണ്ട് അതിൻ്റെ ഒരവയവത്തിനും നിലനിൽപ്പില്ല. അതുപോലെ സമാജത്തെ അവഗണിച്ചു കൊണ്ട് ഓരോ വിശ്വാസിക്കും സ്വന്തം നിലയിൽ നിലനിൽക്കാനാവില്ല "
ഒരിക്കൽ ഇക്കാര്യം പ്രവാചകൻ (സ) ഇങ്ങനെ കൃത്യപ്പെടുത്തു കയുണ്ടായി :
"വിശ്വാസികൾ ഒറ്റ ശരീരം പോലെയാണ്. അതിൻ്റെ ഓരോ അവയവത്തിനും രോഗം ബാധിച്ചാൽ ശരീരം മുഴുവൻ അതിൻ്റെ പേരിൽ വേദനിക്കും"
അനേകം കല്ലുകൾ ക്കൊണ്ട് പടുത്തുയർത്തിയ ഒരു കെട്ടിടത്തോടും പ്രവാചകൻ (സ) വിശ്വാസികളുടെ സമാജത്തെ ഉപമിച്ചിട്ടുണ്ട്. അതിലെ ഓരോ കല്ലും മറ്റു കല്ലുകളുമായി ചേർന്നാണ് കെട്ടിടത്തെ ബലപ്പെടുത്തുന്നതും നില നിർത്തുന്നതും.
ഐകമത്യം മഹാബലം!
*ജെ.കെ*
💎
💦💦💦
*Join WhatsApp Group* 👇🏼👇🏼
https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo
*Join WhatsApp channel*👇🏼👇🏼
https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F
💕💕💕