നന്മ
February 9, 2025 at 01:36 AM
*പ്രകാശത്തിൻ്റെ വേഗതയും പ്രപഞ്ചത്തിൻ്റെ വികാസവും*
ശൂന്യമായ സ്പേസിലൂടെ പ്രകാശത്തിന്റെ വേഗത സെക്കൻ്റിൽ 3 ലക്ഷം കിലോമീറ്ററാണ് എന്ന് പറയാറുണ്ട്.
പക്ഷെ, ഇത് പ്രകാശത്തിൻ്റെ പരമാവധി വേഗതയല്ല. നമ്മുടെ പ്രപഞ്ചത്തിൽ ഏതൊന്നിനും സെക്കൻറിൽ പരമാവധി 3 ലക്ഷം കിലോമീറ്ററേ സഞ്ചരിക്കാനാവൂ.
പ്രപഞ്ചത്തിൻ്റെ സ്പീഡ് ലിമിറ്റാണ് സെക്കൻ്റിൽ 3 ലക്ഷം കിലോമീറ്റർ.
പ്രകാശത്തിൻ്റെ വേഗത സെക്കൻ്റിൽ 3 ലക്ഷം കിലോമീറ്ററിലും താഴെയാവുന്ന സന്ദർഭങ്ങളുണ്ട്. വെള്ളത്തിലൂടെ സെക്കൻ്റിൽ രണ്ടേകാൽ ലക്ഷം കിലോമീറ്ററാണ് പ്രകാശം സഞ്ചരിക്കുക.
ഗ്ലാസ്സിലൂടെ രണ്ട് ലക്ഷം കിലോമീറ്റർ. ഡയമണ്ടിലൂടെ ഒന്നേകാൽ ലക്ഷം കിലോമീറ്ററേയുള്ളൂ.
Gravitation Waves, ഇലക്ട്രിക് ഫീൽഡ്, മാഗ്നറ്റിക് ഫീൽഡ് തുടങ്ങിയവയുടെ വേഗതയും സെക്കൻ്റിൽ 3 ലക്ഷം കിലോമീറ്ററാണ്.
Speed of Cuasaiity എന്നും ഇതിന് പേരുണ്ട്. പ്രപഞ്ചത്തിലെവിടെയും ഒരു കാര്യത്തിന് കാരണമാവുന്ന പരമാവധി വേഗതയാണിത് എന്നർത്ഥം.
ഈ വേഗതയെ മറികടന്ന് ഒരാൾക്കും ഒരാളെയും ശിക്ഷിക്കാനോ രക്ഷിക്കാനോ സാധ്യമല്ല.
എന്നാൽ ഓരോ നിമിഷവും നമ്മുടെ പ്രപഞ്ചം വികസിച്ച് കൊണ്ടിരിക്കുന്നു.
ഈ വികാസത്തിൻ്റെ വേഗത സെക്കൻറിൽ 3 ലക്ഷം കിലോമീറ്ററിനേക്കാൾ കൂടുതലാണ് !
وَٱلسَّمَآءَ بَنَيْنَـٰهَا بِأَيْي۟دٍۢ وَإِنَّا لَمُوسِعُونَ
ആകാശത്തെ നാം സ്വന്തം കരബലത്താല്‍ നിര്‍മിച്ചു. നാമതിനെ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. (ഖുർആൻ-51:47)
( https://youtu.be/v0p030Won_E?si=MCEonPV5z03nEdlB )
*കെ.എം.പി*
💦💦💦
*Join WhatsApp Group* 👇🏼👇🏼
https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo
*Join WhatsApp channel*👇🏼👇🏼
https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F
💕💕💕