നന്മ
നന്മ
February 9, 2025 at 01:42 AM
രഹസ്യങ്ങളുടെ സ്വഹാബി എന്നറിയപ്പെട്ടിരുന്ന അബു ഹുദൈഫ (റ) യോട് സമൂഹത്തിൽ ഛിദ്രത ഉണ്ടാക്കാൻ ശ്രമിച്ചേക്കാവുന്ന ചില കപട വിശ്വാസികളുടെ പേരുകൾ അല്ലാഹുവിന്റെ പ്രവാചകൻ പറഞ്ഞിരുന്നത്രേ. ഉമ്മത്ത് എല്ലാതരം സ്വഭാവവിശേഷമുള്ള ആളുകൾ ഉള്ളതായിരുന്നെങ്കിലും ദിശാബോധമുള്ള നേതൃത്വവും സ്വയം സംസ്കരിക്കാൻ സാധ്യതയുള്ള സംവിധാനങ്ങളാലും സമ്പന്നമായിരുന്നു അന്നത്തെ ഇസ്ലാമിക സമൂഹം. പ്രവാചകൻ വിടവാങ്ങി. രണ്ടാം ഖലീഫ ഉമർ (റ)ന്റെ കാലത്ത് ഇസ്ലാമിക രാജ്യം കൂടുതൽ വികസിച്ചപ്പോൾ പലയിടങ്ങളിലും ഗവർണർമാരെ നിശ്‌ചയിക്കേണ്ടി വന്നു. പണ്ട് പ്രവാചകൻ സൂചിപ്പിച്ച ആരെയെങ്കിലും താൻ നിശ്ചയിച്ചു പോയോ എന്ന ആധിയിൽ മഹാനായ ഉമർ, ഹുദൈഫയോട് ആ പേരുകൾ വെളിപ്പെടുത്താമോ എന്നാവശ്യപ്പെടുന്നു. പ്രവാചകന്റെ രഹസ്യം എന്നിൽ ഭദ്രമായിരിക്കുമെന്ന് ഹുദൈഫ (റ). എങ്കിൽ ഞാൻ നിശ്ചയിച്ച ഗവർണ്ണർമാരിലാരെങ്കിലും ഹുദൈഫയുടെ ലിസ്റ്റിൽ ഉണ്ടോ എന്നെങ്കിലും പറയാമോ എന്നായി ഖലീഫ. ആരുമില്ല എന്ന ഹുദൈഫയുടെ മറുപടിയിൽ തൃപ്തനായി മടങ്ങി പോയ ഉമർ(റ) പക്ഷെ അന്ന് രാത്രി കരഞ്ഞു കലങ്ങിയ കണ്ണുമായി വീണ്ടും ഹുദൈഫയുടെ അടുത്തെത്തി! "ആ ലിസ്റ്റിൽ എന്റെ പേരുണ്ടോ ഹുദൈഫാ" എന്നായിരുന്നു ഇത്തവണത്തെ ഉമറിന്റെ ചോദ്യം. അല്ലാഹു വിചാരണ ചെയ്യും മുമ്പ് നിങ്ങൾ സ്വയം വിചാരണ ചെയ്യുക എന്ന് പറയാറുള്ള ഉമറിന്റെ സ്വയം വിചാരണയിലാണ് ഇത്തരം ആത്മ വിമലീകരണത്തിന്റെ ചരിത്രവും പാഠവും നമുക്ക് സാക്ഷിയായിട്ടുള്ളത്. ആത്മവിചാരണയുടെയും സംസ്കരണത്തിന്റെയും നാളുകൾ വരവായി. റമദാൻ അടുത്തെത്തി. പള്ളികൾ അണിഞ്ഞൊരുങ്ങി തുടങ്ങി. *നമ്മളോ?* اللهم بلغنا رمضان، وأعنا على صيامه وقيامه، وتقبله منا يا أرحم الراحمين. (Oh Allah, let us reach Ramadan, help us to fast and stand in prayer during it, and accept it from us, O Most Merciful of the Merciful.) KP Prasannan 💦💦💦 *Join WhatsApp Group* 👇🏼👇🏼 https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo *Join WhatsApp channel*👇🏼👇🏼 https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F 💕💕💕
🤲 1

Comments