നന്മ
നന്മ
February 18, 2025 at 03:33 AM
*ഗുരുത്വാകർഷണത്തിൻ്റെ പൊരുൾ* ഭാരമുള്ള വസ്തുക്കൾ അതിന് ചുറ്റുമുള്ളവയെ ആകർഷിക്കുന്നു. ഇതാണ് ഗുരുത്വാകർഷണം എന്നാണ് സർ ഐസക് ന്യൂട്ടൻ ഗുരുത്വാകർഷണ ബലം കണ്ടെത്തിയത് മുതൽ (1687) ഐൻസ്റ്റീൻ്റെ ജനറൽ റിലേറ്റിവിറ്റി (1915) തിയറി വരെ അനുമാനിച്ചിരുന്നത്. എന്നാൽ ഐൻസ്റ്റീൻ്റെ ജനറൽ റിലേറ്റിവിറ്റി തിയറി ഇതിനെ തിരുത്തി. ഗുരുത്വാകർഷണം എന്നത് യാഥാർത്ഥ്യമാണെങ്കിലും അതിൻ്റെ കാരണം ഭാരമുള്ള വസ്തുക്കൾ അതിൻ്റെ ചുറ്റുമുള്ളവയെ ആകർഷിക്കുന്നതല്ല; മറിച്ച് ഭാരമുള്ള വസ്തുക്കളിലേക്ക് സ്പേസ് ടൈം (സ്ഥല കാലങ്ങൾ) വളയുന്നത് കൊണ്ടാണ്. ഗുരുത്വാകർഷണം ഒരു ബലമേയല്ല എന്നാണ് ഐൻസ്റ്റീൻ പ്രഖ്യാപിച്ചത്. ഈ സിദ്ധാന്തം ഉന്നയിച്ച ധാരാളം പ്രവചനങ്ങൾ പിന്നിട്ട വർഷങ്ങളിലൂടെ തെളിയിക്കപ്പെടുകയും ചെയ്തു. സൂര്യന് ചുറ്റും ഭൂമി കറങ്ങുന്നത് ഭൂമിയുടെ സഞ്ചാര പാത സൂര്യൻ്റെ ഭാഗത്തേക്ക് വളഞ്ഞത് കൊണ്ടാണ്. ഭൂമിയെ ചന്ദ്രൻ വലയം വെക്കാനുള്ള കാരണം ചന്ദ്രൻ്റെ പാതയിലെ സ്പേസ് ടൈം ഭൂമിയിലേക്ക് വളഞ്ഞത് കൊണ്ടാണ്. സ്ഥലം മാത്രമല്ല കാലവും ഭാരമുള്ള വസ്തുക്കളിലേക്ക് വളയുന്നു. ഗുരുത്വാകർഷണം കൂടുമ്പോൾ അവിടെയുള്ള സമയ സഞ്ചാരത്തിൻ്റെ വേഗത കുറയും. ഗുരുത്വാകർഷണം കുറയുമ്പോൾ സമയ സഞ്ചാരത്തിൻ്റെ വേഗത കൂടും. ഭൂമിയിലെ ഒരു വർഷം വ്യാഴത്തിലെ 12 വർഷമായത് വ്യാഴത്തിൻ്റെ ഗുരുത്വാകർഷണം ഭൂമിയേക്കോൾ കൂടുതലാത് കൊണ്ടാണ്. ٱللَّهُ ٱلَّذِى رَفَعَ ٱلسَّمَـٰوَٰتِ بِغَيْرِ عَمَدٍۢ تَرَوْنَهَا ۖ ثُمَّ ٱسْتَوَىٰ عَلَى ٱلْعَرْشِ ۖ وَسَخَّرَ ٱلشَّمْسَ وَٱلْقَمَرَ ۖ كُلٌّۭ يَجْرِى لِأَجَلٍۢ مُّسَمًّۭى ۚ يُدَبِّرُ ٱلْأَمْرَ يُفَصِّلُ ٱلْـَٔايَـٰتِ لَعَلَّكُم بِلِقَآءِ رَبِّكُمْ تُوقِنُونَ നിങ്ങള്‍ കാണുന്ന താങ്ങൊന്നുമില്ലാതെ ആകാശങ്ങളെ ഉയര്‍ത്തിനിര്‍ത്തിയവന്‍ അല്ലാഹുവാണ്. പിന്നെ അവന്‍ സിംഹാസനസ്ഥനായി. അവന്‍ സൂര്യ ചന്ദ്രന്മാരെ അധീനപ്പെടുത്തിയിരിക്കുന്നു. എല്ലാം നിശ്ചിത കാലപരിധിയില്‍ ചരിച്ചുകൊണ്ടിരിക്കുകയാണ്. അവന്‍ കാര്യങ്ങളെല്ലാം നിയന്ത്രിച്ചുകൊണ്ടിരിക്കുന്നു. ഈ തെളിവുകളെല്ലാം വിവരിച്ചുതരികയും ചെയ്യുന്നു. നിങ്ങളുടെ നാഥനുമായി സന്ധിക്കുന്നതിനെ സംബന്ധിച്ച് നിങ്ങള്‍ ദൃഢബോധ്യമുള്ളവരാകാന്‍. (ഖുർആൻ-13:2) *കെഎം.പി* 💦💦💦 *Join WhatsApp Group* 👇🏼👇🏼 https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo *Join WhatsApp channel*👇🏼👇🏼 https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F 💕💕💕

Comments