നന്മ
നന്മ
February 18, 2025 at 03:34 AM
*വിളക്ക്* 🌕 *ശഹീദ്* *ഇമാം* *ഹസനുൽ* *ബന്ന* ഇരുപതാം നൂറ്റാണ്ടിൻ്റെ പ്രഭാതത്തിൽ ഇസ് ലാമിക ഉയിർപ്പിൻ്റെ ദീപസ്തംഭമായി ജ്വലിച്ച മഹാ വ്യക്തിത്വമാരുന്നു ശഹീദ് ഹസനുൽ ബന്ന. ആധുനിക യുഗത്തിൽ ഇസ് ലാമിനെ പിൻനിരയിൽ നിന്ന് മുൻ നിരയിലേക്ക് കൊണ്ടുവന്നു നിർത്തി എന്നതാണ് നവോത്ഥാന നായകനും ഇഖ് വാനുൽ മുസ് ലിമൂൻ സ്ഥാപക നേതാവുമായ ശഹീദ് ഹസനുൽ ബന്ന ചെയ്ത അതിമഹത്തായ കാര്യം. ഇസ് ലാമിൻ്റെ ശത്രുക്കൾക്ക് അതൊരിക്കലും ദഹിക്കുമായിരുന്നില്ല. അതു കൊണ്ടു തന്നെ സാമ്രാജ്യത്വ ഏജൻറായ ഫാറൂഖ് രാജാവിൻ്റെ കിങ്കരന്മാർ ഹസനുൽ ബന്നയെ വെടിവെച്ചു കൊന്നു. പക്ഷെ അതോടെ ഇസ് ലാമിൻ്റെ കുതിപ്പിന് തടയിടാമെന്നു കരുതിയ സ്വേച്ഛാധിപതികൾക്കും കൂട്ടുകാർക്കും തെറ്റി. 12.02.1949 ന് നൈൽ നദിയുടെ മണ്ണിൽ ഇറ്റിവീണ ശഹാദത്തിൻ്റെ ആ രക്തത്തുള്ളികളിൽ നിന്നാണ് ഇസ് ലാം പിന്നീട് സമരാവേശമാർജ്ജിച്ചതും മനുഷ്യരാശിയുടെ പ്രതീക്ഷയായി പടർന്നു പന്തലിച്ചതും. ഹസനുൽ ബന്നയുടെ വിജയ രഹസ്യം അല്ലാഹുവുമായുള്ള സുദൃഢമായ മാനസിക ബന്ധമാണെന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. സ്വന്തം ആത്മകഥയിൽ ഹസനുൽ ബന്ന തന്നെ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ നിമിഷത്തിലും ഓരോ കാൽവെപ്പിലും അല്ലാഹുവിൻ്റെ അനുഗ്രഹം തന്നെ കടാക്ഷിക്കുന്നതായി അദ്ദേഹം ഉറച്ചു വിശ്വസിച്ചു. അവാച്യവും അനിർവചനീയവുമാ യ ഒരാത്മീയാനുഭൂതി വിശേഷം സദാ അദ്ദേഹത്തിന് അനുഭവപ്പെട്ടിരുന്നു. ബഹുമുഖ പ്രതിഭയായിരുന്നു ഹസനുൽ ബന്ന. നിരന്തരമായ പ്രബോധന പ്രവർത്തനങ്ങൾക്കു വേണ്ടി തൻ്റെ മുഴു കഴിവുകളെയും ബന്ന ഉപയോഗപ്പെടുത്തി. വെറും 43 വർഷത്തെ ജീവിതം കൊണ്ട് പ്രബോധന സംബന്ധിയായ 30,000 പ്രസംഗങ്ങളാണ് അദ്ദേഹം നടത്തിയത്! ഏതാണ്ട് അത്ര തന്നെ യോഗങ്ങളും സംഘടിപ്പിച്ചിട്ടുണ്ട് ബന്ന. മുസ് ലിം ഉമ്മത്തിൻ്റെ ഐക്യം ഹസനുൽ ബന്നയുടെ ഇഷ്ട വിഷയമായിരുന്നു. ആധുനിക ഇസ് ലാമിക പ്രസ്ഥാനങ്ങളുടെ പ്രവർത്തന ചടുലതക്കൊപ്പം അസ്ഹറിൻ്റെ വൈജ്ഞാനിക ശക്തിയും ശുദ്ധമായ സ്വൂഫീ വഴിയുടെ ആത്മീയതയും ചേർന്നാൽ ഇസ് ലാമികലോകം അജയ്യ ശക്തിയാകുമെന്ന് ഹസനുൽ ബന്ന നിരീക്ഷിക്കുന്നുണ്ട്. (അധിക വായനക്ക്: ഹസനുൽ ബന്നയുടെ ആത്മകഥ. വിവർത്ത നം.വി.എ കബീർ. ഐ.പി.എച്ച്) *ജെ.കെ* 💎 💦💦💦 *Join WhatsApp Group* 👇🏼👇🏼 https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo *Join WhatsApp channel*👇🏼👇🏼 https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F 💕💕💕

Comments