നന്മ
February 18, 2025 at 03:41 AM
അമേരിക്കയിലെ കേരള മുസ്‌ലിംകളിൽ ഒരു കാര്യം ശ്രദ്ധിച്ചു. യു എസ് സാഹചര്യം അവരിലെ സംഘടനാ പക്ഷപാതിത്വം നല്ലൊരളവോളം ഇല്ലാതാക്കിയിരിക്കുന്നു. നാട്ടിൽ നിന്നെത്തുന്ന അതിഥികളെ സംഘടന നോക്കാതെ അവർ സ്വീകരിക്കുന്നു. പലയിടത്തും എന്നെ കൊണ്ടുനടന്നവർ എന്റെ സംഘടന നോക്കിയില്ല. ഞാൻ ചെയ്യുന്ന കാര്യങ്ങളേ നോക്കിയുള്ളു. ഞാനവരോടും അവരുടെ സംഘടനയെയും വീക്ഷണങ്ങളെയും പറ്റി ചോദിച്ചില്ല...
ആഫ്രിക്കക്കാരനും അറബിയും ബംഗ്ലാദേശിയും ഇന്ത്യനും പാകിസ്താനിയുമൊക്കെ ഒത്തു ചേർന്ന് പള്ളിയും സ്കൂളുമുണ്ടാക്കി ഒരു കമ്യൂണിറ്റിയായി അതിനു ചുറ്റും താമസിക്കുന്ന രീതി വ്യാപകമാണ്. മലയാളി മുസ്‌ലിംകളും ഈ കമ്യൂണിറ്റിയിൽ സജീവം. അവരുടെ നമസ്കാരവും നോമ്പും പെരുന്നാളും ചാരിറ്റിയും സ്പോർട്സും കുട്ടികളുടെ വിദ്യാഭ്യാസവുമൊക്കെ ഈ സംവിധാനത്തിൽ വ്യവസ്ഥാപിതമായി നടക്കുന്നു...
ഈയൊരു രീതിയിലുള്ള മുസ്‌ലിം ലൈഫിൻറെ ഭാഗമായിക്കഴിയുന്ന മുസ്‌ലിം മലയാളികൾക്ക് നാട്ടിൽ നിന്നെത്തുന്ന ആരെയും, അവരുടെ സംഘടന പരിഗണിക്കാതെ സ്വീകരിക്കുവാൻ സാധിക്കുന്നതാവാം. ദീനിനും സമുദായത്തിനും ഉപകരിക്കുന്ന ഏതു സംരംഭങ്ങളും വിജയിച്ചു കാണണമെന്നാഗ്രഹിക്കുന്നവർ...
സംഘടനാ പക്ഷപാതിത്വം കൊണ്ട് കണ്ണു കാണാതാവുകയും ഇസ്‌ലാമിനും മുകളിൽ സംഘടനയെ പ്രതിഷ്ഠിക്കുകയും ചെയ്യുന്നവർക്ക് വ്യത്യസ്തമായൊരു മാതൃക..!
Dr Abdulsalam Ahmed
💦💦💦
*Join WhatsApp Group* 👇🏼👇🏼
https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo
*Join WhatsApp channel*👇🏼👇🏼
https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F
💕💕💕