
നന്മ
March 2, 2025 at 01:35 AM
സൂക്ഷ്മതയോടെ ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നവർ കാത്തിരിക്കുന്ന മാസമാണ് റമദാൻ. പടച്ചോന്റെ കയ്യയച്ച സഹായം കിട്ടുമെന്ന പ്രതീക്ഷ തന്നെ കാരണം.
ഈ പുണ്യ മാസത്തിൽ തഖ്വ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നവർക്കായി ചില പ്രായോഗിക മാർഗങ്ങൾ:
1. നിയ്യത് ശുദ്ധീകരിക്കുക.
റമദാനിൽ നമ്മുടെ ലക്ഷ്യം അല്ലാഹുവിന്റെ ഇച്ഛയ്ക്കു പൂർണ്ണമായും കീഴടങ്ങലാണെന്നു മനസ്സിലാക്കി കൊണ്ട് അതിനായി ബോധപൂർവമായ ഉദ്ദേശ്യം ഉണ്ടാക്കുക:
(അല്ലാഹുവേ, ഈ റമദാൻ നിന്നോട് കൂടുതൽ അടുക്കാനും എന്റെ തഖ്വ വർദ്ധിപ്പിക്കാനും ആഗ്രഹിക്കുന്നു).
2. നമസ്കാരത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുക.
ഫർദ് നമസ്കാരങ്ങൾ സമയം പാലിച്ചു കൊണ്ട് ജമാഅത്തായി ശ്രദ്ധാപൂർവ്വം നിർവഹിക്കുക.
സുന്നത്ത് നമസ്കാരങ്ങൾ അധികരിപ്പിക്കുക.
തഹജ്ജുദ് പതിവില്ലാത്തവർ തുടങ്ങാൻ ശ്രമിക്കുക,
ദുആയിലും ദിക്റിലും മനസാന്നിദ്ധ്യം ഉറപ്പു വരുത്തുക.
3. വിശുദ്ധ ഖുർആൻ പഠന പാരായണങ്ങൾ വർദ്ധിപ്പിക്കുക
വായനയിൽ മാത്രമൊതുക്കാതെ സന്ദേശം മനനം ചെയ്യുക.
"അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്" 49:13
4. അല്ലാഹുവോടൊപ്പമുള്ള ഉപവാസം പാലിക്കുക
ഭക്ഷണ പാനീയങ്ങൾ ഒഴിവാക്കുന്നതോടൊപ്പം മനസ്സിന്റെ വിശുദ്ധിയ്ക്ക് കൂടി പ്രാധാന്യം നൽകുക.
നിങ്ങളുടെ കണ്ണുകൾ, കാതുകൾ, നാവ്, ചിന്ത എന്നിവയെയും ഉപവസിപ്പിക്കാൻ ശ്രമിക്കുക.
ഊഹങ്ങൾ, അസഭ്യങ്ങൾ,അസത്യവാക്ക് എന്നിവ ഒഴിവാക്കുക.
5. ദിക്റ് & ഇസ്തിഗ്ഫാർ വർദ്ധിപ്പിക്കുക
6. എന്തിനാണ് റമദാൻ നോമ്പ് നോക്കുന്നത് എന്ന് ഇടക്കിടെ സ്വയം ആലോചിക്കുക,
7. ആത്മപരിശോധന & സ്വഭാവ പരിഷ്കരണം
സ്വന്തം പ്രവർത്തനങ്ങൾ പരിശോധിക്കുക ഞാൻ എന്റെ ദീനിൽ എവിടെയിരിക്കുന്നു?) എന്ന ചോദ്യം ചോദിക്കുക.
8. റമദാനിൽ ദാനധർമ്മം വർ ദ്ധിപ്പിക്കുക. അശരണരെയും, ദരിദ്രരെയും പ്രത്യേകം പരിഗണിക്കുക.
9. സത്യസന്ധതയും സഹനവും മെച്ചപ്പെടുത്തുക
10.കോപം നിയന്ത്രിക്കുക – കൂടുതൽ ക്ഷമിക്കാനും, സഹിക്കാനും, ശാന്തത പാലിക്കാനും ശ്രമിക്കുക.
അല്ലാഹുവേ, ഞങ്ങളെ തഖ്വയുള്ളവരാക്കേണമേ, ഞങ്ങളുടെ നോമ്പുകളും ഇബാദത്തുകളും സ്വീകരിക്കേണമേ🤲
പ്രസന്നൻ KP ✍️
💦💦💦
*Join WhatsApp Group* 👇🏼👇🏼
https://chat.whatsapp.com/GWGaA1NFIME3Nr9n0H6uXo
*Join WhatsApp channel*👇🏼👇🏼
https://whatsapp.com/channel/0029VaAF9bA1dAwCLoMTkn0F
💕💕💕