
CAREER TRACK
February 25, 2025 at 12:23 PM
നിറയ്ക്കുന്നത് മീനച്ചിലാറ്റിലെ മലിന ജലം
നഗരത്തിലെ സോഡകളേറേയും മീനച്ചിലാറ്റിലെയും പരിസരങ്ങളിലേയും മനുഷ്യ വിസർജ്യം കലർന്ന മലിനമായ വെള്ളം ഉപയോഗിച്ചാണ് നിർമ്മിക്കുന്നത്. ബാറുകളിലടക്കം ഈ സോഡയാണ് ഉപയോഗിക്കുന്നത്.
ഇ - കോളി ബാക്ടീരിയയുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞതിനാൽ
മഞ്ഞപ്പിത്തം പടരാൻ സോഡകൾ കാരണമാകും. ശുദ്ധജലത്തിൽ കാർബൺഡൈ ഓക്സൈഡ് ചെറിയ മർദ്ദത്തിൽ ലയിപ്പിക്കുന്നതാണ് സോഡ. കാർബൺഡൈ ഓക്സൈഡ് വളരെക്കുറച്ച് മാത്രമേ വെള്ളത്തിൽ ലയിക്കുകയുള്ളൂ. വെള്ളം ശുദ്ധമാണെങ്കിൽ സോഡ കുടിക്കുന്നതുകൊണ്ട് ദോഷമില്ല.
ഗുണമേന്മ പെട്ടെന്ന് തിരിച്ചറിയാനാകില്ല
കുപ്പിവെള്ളം പോലെ സോഡ നേരിട്ട് കുടിക്കുന്നത് വിരളം
കുപ്പിയ്ക്ക് മുകളിൽ നിയമപ്രകാരമുള്ള നിർദ്ദേശങ്ങൾ ശ്രദ്ധിക്കില്ല
ഗ്യാസുള്ളതിനാൽ അരുചിയും തിരിച്ചറിയാനാവില്ല
സർബത്തായി കുടിക്കുന്നതിനാൽ ഗുണനിലവാരം ഉറപ്പാക്കാനാവില്ല
ബാറുകളിൽ ലഭിക്കുന്ന ലോക്കൽ സോഡയ്ക്കും സമാന പ്രശ്നം
സോഡാ കുപ്പികളിൽ ഐ.എസ്.ഐ മുദ്ര നിർബന്ധമാണ്
പ്ലാസ്റ്റിക് ബോട്ടിലെങ്കിൽ സീൽ വേണം
വെയിലേൽക്കും വിധം സൂക്ഷിക്കരുത്
ആരോഗ്യവിദഗ്ദ്ധർ നിർദ്ദേശിച്ച പ്രകാരം
എന്ന്
അഡ്മിൻ