
രാജാജിഹാൾ - IUML
February 18, 2025 at 03:32 PM
https://www.facebook.com/share/1AAtU1ZcxZ/
കാലത്തിനു മുൻപെ കാതം താണ്ടിയ കുഞ്ഞാലിക്കുട്ടി സാഹിബ്
നമ്മളൊക്കെ ഡിജിറ്റല്‍ ലൈഫ് തുടങ്ങിയതെന്നാണെന്നറിയാമോ? ഒരുപാടൊന്നും പിറകോട്ട് പോകേണ്ട. ഗ്രാമങ്ങളെ ലോകത്തേക്ക് തുറന്നുവിട്ട അക്ഷയപാത്രമായിരുന്നു നമ്മുടെ 'അക്ഷയകേന്ദ്രങ്ങള്‍.' ആ ആശയമാണ് ഡിജിറ്റലും കടന്ന് അതിന്റെ ഏറ്റവും ആധുനികരൂപമായ A I ആയി മുന്നിലുള്ളത്. സംശയിക്കേണ്ട, അക്ഷയയാണ് ആദ്യം. അതാണ് ലോകത്തോടൊപ്പം കേരളത്തിന്റെ കൈപിടിച്ചത്. അന്ന് ചുവന്ന കൊടിയായിരുന്നു പുറത്ത്. തെരുവില്‍ കമ്പ്യൂട്ടറിനെതിരെ പോരാടുന്ന തിരക്കിലായിരുന്നു.
നിക്ഷേപകരെ കേരളത്തിലേക്ക് കൊണ്ടുവരാന്‍ അദ്ധ്വാനിച്ചതെല്ലാം യുഡിഎഫ് സര്‍ക്കാറുകളാണ്. ആദ്യമായി ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് മീറ്റ് നടത്തിയത് വ്യവസായ വകുപ്പ് മന്ത്രിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടി സാഹിബിന്റെ കാലത്താണ്. അക്ഷയ കൊണ്ടുവന്നപോലെ, കേരളത്തിന്റെ വ്യവസായരംഗത്തെ മാറ്റിമറിച്ചു, ആ നിക്ഷേപസംഗമം. അന്നു ചുവപ്പ് കൊടിയായിരുന്നു പുറത്ത്. സമരവുമായി വന്ന അവർ സാമ്രാജ്യത്വങ്ങള്‍ക്ക് കേരളത്തെ വില്‍ക്കുന്നുവെന്നായിരുന്നു ആക്ഷേപിച്ചത്.
വീക്ഷണമാണ് പ്രധാനം. നാളെയെക്കുറിച്ചുള്ള ചിന്തയാണ് വഴികാട്ടി. ജനതയെ ബാധിക്കുന്ന ഒന്നിനെയും നിഷേധിക്കലല്ല, ഗുണകരമായി ഉപയോഗിക്കലാണ് പുതിയ കാലം ആവശ്യപ്പെട്ടത്.
അതിനോട് മുഖം തിരിക്കാത്ത നേതാവില്‍നിന്നാണ് ആശയങ്ങള്‍ പിറക്കുക.
കാലത്തിനൊപ്പമല്ല കാലത്തിന് മുമ്പെ നടക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടിസാഹിബ് . അങ്ങനെയൊരു മുന്‍ഗാമിയുണ്ടായതുകൊണ്ടാണ് ഇപ്പോള്‍ കേരളത്തിന് ഇങ്ങനെയെങ്കിലും നിവര്‍ന്നുനില്‍ക്കാനാവുന്നത്.
https://chat.whatsapp.com/Hc7FmLIHqD3AuvUdYFxE6G
രാജാജിഹാൾ-IUML
ചാനൽ FOLLOW 👇