
Sheikh Abubakr Ahmad
May 12, 2025 at 01:42 PM
രിസാല സ്റ്റഡി സർക്കിളിന്റെ(RSC) ആറാമത് ഗ്ലോബൽ സമ്മിറ്റ് ബഹ്റൈനിൽ വിജയകരമായി സമാപിച്ചതിൽ അതിയായ സന്തോഷമുണ്ട്. 22 രാജ്യങ്ങളിൽ നിന്നുള്ള 200-ലധികം പ്രതിനിധികൾ ഒത്തുചേർന്ന ഈ സമ്മേളനം, യുവഹൃദയങ്ങളിൽ നന്മയുടെയും നൈതികതയുടെയും സന്ദേശം ഉയർത്തിയെന്നാണ് ഞാൻ പ്രത്യാശിക്കുന്നത്. സ്വത്വം സംരക്ഷിക്കാനും സാമൂഹിക മൂല്യച്യുതിക്കെതിരെ യുവശക്തിയെ അണിനിരത്താനും ഈ സമ്മിറ്റ് ദിശ നൽകിയിട്ടുണ്ട്.
പ്രവർത്തന പരിചയവും കാമ്പുമുള്ള മികവുറ്റ നേതൃത്വമാണ് 2025-26 കാലത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നിങ്ങളുടെ കൈകളിൽ ഏൽപ്പിക്കപ്പെട്ട ഈ നിയോഗം, അല്ലാഹുവിന്റെ മാർഗത്തിൽ സത്യവും സ്നേഹവും പ്രചരിപ്പിക്കാനുള്ള വെളിച്ചമാണ്. നിങ്ങളുടെ ഉന്മേഷവും ചിന്തകളും ഈ സംഘടനയെ കൂടുതൽ ഉയരങ്ങളിലേക്ക് നയിക്കാൻ ഉപയോഗപ്പെടുത്തുമല്ലോ. ലോകത്തിന്റെ വിവിധ ഭൂഖണ്ഡങ്ങളിൽ RSC-യുടെ കൊടി ഉയരുമ്പോൾ, ഈ ശ്രമങ്ങൾ അല്ലാഹുവിന്റെ പ്രീതിക്കും മാനവസമൂഹത്തിന്റെ ഉന്നമനത്തിനും വേണ്ടിയാണെന്ന ബോധം എല്ലാവരിലും ഉണ്ടാകണം
പ്രസ്ഥാനം ഏൽപ്പിച്ച ഈ പദവിയോട് പൂർണമായി കൂറുപുലർത്തി പ്രവർത്തിക്കാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു. പുതിയ ദേശങ്ങളിലേക്ക് സംഘടനയെ നയിക്കാനും ദീനിനും സമൂഹത്തിനും പ്രവാസ ലോകത്തിനും ഉപകാരപ്പെടുന്ന പദ്ധതികൾ ആവിഷ്കരിക്കാനും സാധിക്കട്ടെ, പ്രവർത്തനങ്ങൾ അല്ലാഹു സ്വീകരിക്കട്ടെയെന്നും ജീവിതം അല്ലാഹു അനുഗ്രഹിക്കട്ടെയെന്നും ദുആ ചെയ്യുന്നു.
❤️
👍
🤲
❤
💐
49