Sheikh Abubakr Ahmad
Sheikh Abubakr Ahmad
May 25, 2025 at 04:37 AM
തമിഴ്‌നാട് ഗവൺമെന്റ് ചീഫ് ഖാളി മുഫ്തി സ്വലാഹുദ്ദീൻ മുഹമ്മദ് അയ്യൂബ് സാഹിബ് അല്ലാഹുവിന്റെ റഹ്മത്തിലേക്ക് യാത്രയായിരുന്നു എന്ന വാർത്ത ഇന്നലെ രാത്രിയാണ് അറിഞ്ഞത്. അദ്ദേഹവുമായി ഏറെ നാളത്തെ വ്യക്തിബന്ധമുണ്ട്. വെല്ലൂർ ബാഖിയാതു സ്വാലിഹാത്തിലെ പഠനശേഷം ഇടക്കിടെ വിവിധ തമിഴ് പട്ടണങ്ങൾ സന്ദർശിക്കുന്നതും അവിടുത്തെ മഹത്തുക്കളുമായും പൗര പ്രമുഖരുമായും ബന്ധം സ്ഥാപിക്കുന്നത് എന്റെ പതിവുകളിലൊന്നായിരുന്നു. തമിഴ്നാടിന്റെ മുസ്‌ലിം പ്രതാപം തിരിച്ചുപിടിക്കാനുള്ള ഉദ്യമങ്ങളും സുന്നത്ത് ജമാഅത്തിന്റെ പ്രവർത്തനങ്ങളും സജീവമാക്കുന്നത് ആ യാത്രകളിലാണ്. അത്തരം സന്ദർശങ്ങളിലൊന്നാണ് മുഫ്തി സ്വലാഹുദ്ദീൻ സാഹിബുമായി ബന്ധം സ്ഥാപിക്കുന്നത്. പിന്നീട് ചെന്നൈയിലും മറ്റു പ്രദേശങ്ങളിലുമായി നടന്ന സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും സമ്മേളനങ്ങളിൽ, യോഗങ്ങളിൽ പലതവണ ഞങ്ങൾ ഒരുമിച്ചു പങ്കെടുത്തു, ബന്ധം പുതുക്കി. ഏറ്റവുമൊടുവിൽ കഴിഞ്ഞ നവംബറിൽ തമിഴക മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രണ്ടു ദിവസങ്ങളിലായി സംഘടിപ്പിക്കപ്പെട്ട സമ്മേളനത്തിൽ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ദീർഘകാല ദീനി സേവനം കണക്കിലെടുത്ത് ആ പരിപാടിയിൽ പ്രത്യേകം ആദരിക്കുകയും ചെയ്തിരുന്നു. തമിഴ് മുസ്‌ലിംകളുടെ മതകാര്യങ്ങളിലും ജീവിത വ്യവഹാരങ്ങളിലും ദിശ നൽകിയ പണ്ഡിതൻ എന്ന നിലയിൽ മുഫ്തിയുടെ സേവനം എക്കാലവും ഓർക്കപ്പെടും. കുടുംബത്തിന്റെയും സ്നേഹജനങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. പ്രവർത്തനങ്ങൾ അല്ലാഹു സ്വീകരിക്കട്ടെയെന്ന് പ്രാർഥിക്കുന്നു.
❤️ 🤲 😢 👍 🙌 🤍 45

Comments