Sheikh Abubakr Ahmad
Sheikh Abubakr Ahmad
June 7, 2025 at 01:19 AM
എത്ര വലിയ പരീക്ഷണങ്ങൾ നേരിട്ടാലും സ്രഷ്ടാവിന്റെ നിയമമനുസരിച്ച് ജീവിക്കുന്നവർക്ക് ആത്യന്തിക വിജയമുണ്ടെന്ന പ്രതീക്ഷയുടെ സന്ദേശമാണ് ബലിപെരുന്നാൾ നൽകുന്നത്. ഏത് ദുർബല നിമിഷത്തിലും ഉന്മേഷം നേടാനും ധൈര്യം സംഭരിക്കാനും പ്രതിസന്ധികൾ തരണം ചെയ്യാനും ഇബ്‌റാഹീം നബി(അ)യുടെയും കുടുംബത്തിന്റെയും ജീവിത പാഠങ്ങൾ മനുഷ്യർ മാതൃകയാക്കണം. ഒരുമയും സാഹോദര്യവും ഉദാരതയും നിറഞ്ഞുനിൽക്കുന്ന ആരാധനകളാണ് പെരുന്നാളിന്റെ സവിശേഷത. ഹജ്ജും ബലികർമവും പെരുന്നാൾ നിസ്കാരവുമെല്ലാം ഈ മൂല്യങ്ങൾ വിളംബരം ചെയ്യുന്നുണ്ട്. ഇതേ മനസ്സോടെ പെരുന്നാളിന്റെ പൊരുൾ ഉൾക്കൊണ്ട് രോഗികൾ, ഭിന്നശേഷിക്കാർ, പ്രായമായവർ, കുട്ടികൾ, തൊഴിൽ രഹിതർ ഉൾപ്പെടെ എല്ലാ വിഭാഗം ജനങ്ങളിലേക്കും സ്നേഹവും സന്തോഷവുമെത്തിക്കാൻ പെരുന്നാൾ ദിവസം ഉത്സാഹിക്കണം. ലഹരി ഉപയോഗം, അക്രമങ്ങൾ, തിന്മകൾ എന്നിവക്കെതിരെ മുന്നോട്ട് വരാനും സമൂഹത്തിന്റെയും രാജ്യത്തിന്റെയും നന്മക്ക് വേണ്ടി പ്രവർത്തിക്കാനും ആഘോഷ വേളകൾ ഉപയോഗപ്പെടുത്തണം.
❤️ 👍 🤍 23

Comments