District Collector Wayanad
May 10, 2025 at 03:36 AM
വയനാട് ജില്ലയുടെ സമഗ്ര വികസനത്തിന് കൂടുതല്‍ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സിഎസ്ആര്‍) ഫണ്ട് കണ്ടെത്താന്‍ സിഎസ്ആര്‍ ഏജന്‍സികള്‍, സര്‍ക്കാര്‍ വകുപ്പുകൾ, എന്‍ജിഒകള്‍, വികസന പങ്കാളികള്‍ എന്നിവരെ ഏകോപിപ്പിച്ച് വയനാട് ജില്ലാ ഭരണകൂടം സംഘടിപ്പിച്ച സിഎസ്ആര്‍ കോണ്‍ക്ലേവ് 'വൈഫൈ- 25' ൽ (വയനാട് ഇനീഷ്യേറ്റീവ് ഫോർ ഫ്യൂച്ചർ ഇമ്പാക്റ്റ്) അഞ്ചു കമ്പനികൾ അഞ്ചു പദ്ധതികൾക്കായി 70 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. ഇതിന് പുറമെ മറ്റ് ഒൻപത് കമ്പനികൾ വിവിധ പദ്ധതികൾക്ക് ഫണ്ട് നൽകാൻ താൽപ്പര്യം പ്രകടിപ്പിച്ചു.
ആരോഗ്യവും പോഷകാഹാരവും, വിദ്യാഭ്യാസം, നൈപുണി, ഇൻക്ലൂസീവ് ഗ്രോത്ത്, പട്ടികവർഗ വികസനം, കൃഷി, വ്യവസായം & ഗ്രാമീണ സംരംഭകത്വം, സുരക്ഷിത വിനോദസഞ്ചാരവും അടിസ്ഥാനസൗകര്യ വികസനവും ഭക്ഷ്യസംസ്ക്കരണം, അംഗനവാടി, ഔഷധ സസ്യങ്ങൾ എന്നീ മേഖലകളിലാണ് അഞ്ചു കമ്പനികൾ 70 ലക്ഷം രൂപയുടെ ഫണ്ട് തരാമെന്ന് ഉറപ്പ് നൽകിയത്.
സപ്ത റിസോർട്ടിൽ നടന്ന കോണ്‍ക്ലേവിൽ 65 കമ്പനികളിൽ നിന്നുള്ള 133 പ്രതിനിധികൾ പങ്കെടുത്തു. പ്രതിനിധികൾക്ക് മുൻപാകെ 21 സർക്കാർ വകുപ്പുകൾ 23 കോടി രൂപയുടെ 56 പ്രൊജക്റ്റുകളാണ് അവതരിപ്പിച്ചത്

❤️
👍
🙏
6