District Collector Wayanad
May 11, 2025 at 06:42 AM
വിമൻ ചേംബർ ഓഫ് കൊമേഴ്‌സ് (WCC ) സംഘടിപ്പിച്ച ഛായാമുഖി' 2025 പ്രദർശന വിപണന മേള സന്ദർശിച്ചു. എല്ലാ സ്റ്റാളുകളും കാണുകയും സംരംഭകരുമായി ആശയവിനിമയം നടത്തുകയും മേളയിൽ പങ്കെടുത്തവരെ അഭിനന്ദിയ്ക്കുകയും ചെയ്തു. വിമൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ 2025 വർഷത്തെ ന്യൂസ് ലെറ്റർ മേളയിൽ വച്ച് പ്രകാശനം ചെയ്തു. വനിതാ സംരംഭകർക്ക്‌ മാത്രമായി WCC സംഘടിപ്പിയ്ക്കുന്ന പ്രദർശന വിപണന മേള ഛായാമുഖിയുടെ മൂന്നാമത്തെ എഡിഷനാണ് ഛായാമുഖി 2025. "ഛായാമുഖി" എന്ന പേര് എല്ലാ സ്ത്രീകളുടെയും പൂർത്തീകരിക്കപ്പെടാത്ത ലക്ഷ്യങ്ങളെ പ്രതിഫലിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വനിതാ സംരംഭകരാണ് മേളയിൽ പങ്കെടുക്കുന്നത്
❤️ 2

Comments