District Collector Wayanad
May 14, 2025 at 04:26 PM
DC പരിഹാരം പദ്ധതി ഉദ്ഘാടനം നടത്തി. കളക്ടറേറ്റിൽ വരാതെ പൊതുജനങ്ങൾക്ക് തങ്ങളുടെ വിവിധ പരാതികൾ ജില്ലാ കളക്ടർക്ക് സമർപ്പിക്കുവാനുള്ള പുതിയ പദ്ധതിക്ക് തുടക്കമായി - "DC പരിഹാരം"- പദ്ധതിയുടെ ഉദ്ഘാടനം ബഹു.ജില്ലാ കലക്ടറുടെ ചേമ്പറിൽ വച്ച് നടന്നു. പൊതുജനങ്ങൾക്ക് സ്വന്തമായോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ ഓൺലൈൻ അപേക്ഷാ സമർപ്പിക്കുവാനും തൽസ്ഥിതി അറിയുവാനും സാധ്യമാണ്. ജില്ലാ കലക്ടർ പരാതി പരിഹാരത്തിനായി നേരിട്ട് നിരീക്ഷണം നടത്തുകയും നടപടികൾക്കായി അതാത് വകുപ്പുകളിലേയ്ക്ക് അപേക്ഷ കൈമാറി ദ്രുതഗതിയിലുള്ള നടപടികൾ സ്വീകരിക്കുന്നതിനും ഈ പദ്ധതി ലക്ഷ്യമിടുന്നു.ജില്ലാ കലക്ടറുടെ പൊതു ജന പരാതി പരിഹാര സെൽ, ഐ.ടി.സെൽ,റവന്യൂ വകുപ്പ്, എൻ.ഐ.സി., അക്ഷയ , ഐ ടി മിഷൻ എന്നിവയുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. പൊതുജനങ്ങൾ അവരുടെ ജോലി സമയം നഷ്ടപ്പെടുത്താതെ, ഓഫീസുകളിൽ കയറിയിറങ്ങാതെ പരാതികൾ തീർപ്പുണ്ടാക്കാൻ സഹായകരമാകുംവിധമാണ് പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത്. ജില്ലാ വികസന സമിതിയുടെ അവലോകനയോഗത്തിന് മുന്നോടിയായുള്ള പ്രീ-ഡി ഡി സി യോഗത്തിൽ അപേക്ഷകളുടെ വിലയിരുത്തൽ നടത്തും
Image from District Collector Wayanad: DC പരിഹാരം പദ്ധതി ഉദ്ഘാടനം നടത്തി.  കളക്ടറേറ്റിൽ വരാതെ പൊതുജനങ്ങൾക്ക് ...
👍 ❤️ 👎 😂 11

Comments