District Collector Wayanad
May 16, 2025 at 03:47 PM
ചൂരൽമല ഉരുൾപൊട്ടൽ ദുരിത ബാധിതരായ പുഞ്ചിരിമട്ടം, പുതിയവില്ലേജ് ഉന്നതി നിവാസികളെ പുനരധിവസിപ്പിക്കുന്നതിനായി കണ്ടെത്തിയ ഭൂമി സംബന്ധിച്ച തീരുമാനം കൈക്കൊള്ളുന്നതിനായി 15-5-2025 ന് രാവിലെ 10 മണിക്ക് മുണ്ടക്കൈ ഫോറസ്റ്റ് സ്റ്റേഷൻ ഓഫീസിൽ ഊരുകൂട്ട യോഗം ചേർന്നു.
കല്പറ്റയിൽ നിർമ്മിക്കുന്ന ടൗൺഷിപ്പിൽ വന്നു താമസിക്കുന്നതിനു പുഞ്ചിരിമട്ടം, പുതിയവില്ലേജ് ഉന്നതി നിവാസികൾക്ക് താല്പര്യം ഇല്ല എന്നും, തങ്ങൾക്ക് പുതിയവില്ലേജ് ഉന്നതിയോട് ചേർന്നുള്ള (വെസ്റ്റഡ് ഫോറെസ്റ്റ്)ഭൂമി അനുവദിക്കണമെന്നും, അവിടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി നൽകണമെന്നും ഉന്നതിനിവാസികൾ
യോഗത്തിൽ ആവശ്യപ്പെട്ടു. ടി ഭൂമി വെസ്റ്റഡ് ഫോറസ്റ്റ് ആണെന്നും ആയത് പുനരധിവാസത്തിനായി വിട്ടു നൽകുന്നതിനു വനം വകുപ്പിന്റെ ഭാഗത്ത് തടസ്സങ്ങളൊന്നും ഇല്ലായെന്നും ഉന്നതി നിവാസികൾക്ക് നിലവിൽ വനാവകാശ പ്രകാരം അനുവദിച്ച ഭൂമിയിൽ അവർക്ക് അനുവദിച്ചിട്ടുള്ള സാമൂഹിക വനാവകാശം മേലിലും നിലനിൽക്കുന്നതാണെന്നും മേപ്പാടി റേഞ്ച് ഫോറെസ്റ്റ് ഓഫീസർ ശ്രീ. ബിജുവും, ടി ഭൂമി സേഫ് സോണിൽ ഉൾപ്പെട്ട ഭൂമി ആണെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വിഭാഗവും അറിയിച്ചതിനെ തുടർന്ന് ഭൂമി പരിശോധനയും നടത്തി
❤️
👍
8