District Collector Wayanad
May 16, 2025 at 04:57 PM
ഇന്ന് "ഗുഡ്മോർണിങ് കലക്ടർ" പരിപാടിയിൽ അതിഥികളായി പങ്കെടുത്തത് വയനാട് പനമരം ഗവൺമെൻറ് നഴ്സിംഗ് സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരുമാണ്. കുട്ടികൾ വളരെ ഉത്സാഹത്തോടെയും ആവേശത്തോടെയും പരിപാടിയിൽ പങ്കെടുത്തത് ശ്രദ്ധേയമായി. അവർ പ്രധാനപ്പെട്ട പല ചോദ്യങ്ങളോടെ മുന്നോട്ട് വന്നു.
വിദ്യാർത്ഥികൾ ഉയർത്തിയ പ്രധാന ചോദ്യങ്ങളിൽ ഒന്ന് "ഗുഡ്മോർണിങ് കലക്ടർ" പോലൊരു പരിപാടി സംഘടിപ്പിക്കാൻ പ്രചോദനമേകിയത് എന്താണ് എന്നതായിരുന്നു. പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കാൻ, വിവിധ മേഖലയിലെ വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഭരണഘടനയുടെയും ഭരണസംവിധാനങ്ങളുടെയും പ്രവർത്തനങ്ങൾക്കുള്ള അവബോധം വർദ്ധിപ്പിക്കാൻ, അവരുടെ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകാനും സർക്കാരിന്റെ വിവിധ പദ്ധതികളെക്കുറിച്ചും പദ്ധതികളുടെ പ്രാധാന്യത്തെക്കുറിച്ചും വിശദീകരിക്കാനുമാണ് ഈ പരിപാടിയുടെ ലക്ഷ്യം എന്ന് പറഞ്ഞു.
ഇതിലൂടെ യുവതലമുറയിൽ പ്രത്യക്ഷ ജനാധിപത്യത്തിന്റെ ബോധം വർദ്ധിപ്പിക്കാനും അവരിൽ സാമൂഹിക ഉത്തരവാദിത്തബോധം വളർത്താനുമാണ് ശ്രമിക്കുന്നത്. വിദ്യാർത്ഥികൾ അതിനോടൊപ്പം കലക്ടറുടെ പ്രവർത്തനങ്ങൾ, ഔദ്യോഗിക ജീവിതം, വ്യക്തിപരമായ പ്രചോദനങ്ങൾ എന്നിവയെക്കുറിച്ചും നിരവധി ചോദ്യങ്ങൾ ചോദിക്കുകയും മനോഹരമായ സംവാദം നടക്കുകയും ചെയ്തു.

👍
❤️
🌧️
🤍
15