District Collector Wayanad
June 7, 2025 at 01:31 AM
ശ്രുതിയുടെ സ്വപ്നങ്ങൾക്ക് ചിറകായി, വർണ്ണമായി സർക്കാരും ജില്ലാഭരണകൂടവും.
ഏഷ്യാ കപ്പ് വനിതാ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സാമ്പത്തിക പ്രയാസം നേരിട്ടപ്പോഴാണ് ജില്ലയിലെ കായിക താരം എം.എസ് ശ്രുതിയുടെ ധന സഹായ അപേക്ഷ എന്നെ തേടിയെത്തിയത്. ഉടനടി പട്ടികജാതി വികസന വകുപ്പ് ഡയറക്ടർക്ക് ജില്ലാ കളക്ടറും ജില്ലാ പട്ടികജാതി വികസന ഓഫീസറും റിപ്പോർട്ടുകൾ നൽകി.
തുടർന്ന് പട്ടികജാതി - പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളുവിന്റെ നിർദ്ദേശാനുസരണം മുൻകൂറായി 1,70,000 രൂപ ധനസഹായ തുക അനുവദിച്ചു.
ചൈനയിലെഏഷ്യാ കപ്പ് വനിതാ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിൽ ശ്രുതിക്ക് വിജയകിരീടം ചൂടാനാവട്ട. തികഞ്ഞ ആത്മവിശ്വാസത്തോടെ രാജ്യത്തെ പ്രതിനിധീകരിച്ച് മത്സരിക്കാനൊരുങ്ങുന്ന വയനാടിന്റെ അഭിമാനമായ ശ്രുതിക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
#thewayanadmodel #strongertogether #sruthi #sports #softball #asiacup #support #govt #womenempowerment
#collectorwayanad

❤️
👍
🙏
🤝
30