District Collector Wayanad
June 8, 2025 at 09:41 AM
T.E.A.M Collector (*Touching Every Area with a Mission*) പ്രോഗ്രാമിന്റെ ഭാഗമായി സുഗന്ധഗിരി സന്ദർശിച്ചു (6-6-25). ഭൂമിയുണ്ടായിട്ടും കാലങ്ങളായി ബുദ്ധിമുട്ടനുഭവിക്കുന്ന സുഗന്ധഗിരി പ്രദേശവാസികളുടെ, പട്ടയം അനുവദിക്കുക, അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കുക, വന്യ മൃഗ ശല്യങ്ങളിൽ നിന്നും ആശ്വാസം ലഭ്യമാക്കുക, എൻ ഊരും പൂക്കോടും പോലെ സുഗന്ധഗിരിയും ഒരു ടൂറിസ്റ്റ് ഹബ് ആക്കി മാറ്റി മെച്ചപ്പെട്ട ജീവിത നിലവാരത്തിനും ഉപജീവന മാർഗത്തിനും അവസരമൊരുക്കുക…എന്നിങ്ങനെ
വിവിധങ്ങളായ ആവശ്യങ്ങൾ കേട്ടറിഞ്ഞു… ജില്ലാ പോലീസ് മേധാവി തപോഷ് ബസമതാരി ഐ.പി.എസ്, സബ് കളക്ടർ മിസാൽ സാഗർ ഭരത്, ഡി.എഫ്.ഒ. അജിത് കെ രാമൻ, പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി മറ്റു വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്ദർശന സംഘത്തിൽ കൂടെ ഉണ്ടായിരുന്നു. സംയുക്ത സഹകരണത്തോടെ
ദ്രുദഗതിയിൽ പരിഹരിക്കാവുന്നവ പരിഹരിച്ചും മറ്റുള്ളവ പടിപടിയായി നിറവേറ്റി കൊണ്ടും സർവ്വ സ്പർശിയായ ഈ ദൗത്യത്തിലൂടെ നമുക്കൊരുമിച്ചു തന്നെ മുന്നേറാം…
#thewayanadmodel #strongertogether #team #suganthagiri #tribaldevelopment
#collectorwayanad

❤️
👍
❤
😡
🩵
15