Nilambur News Updates 🗞️📰
June 4, 2025 at 06:00 AM
#copied *എടത്തനാട്ടുകരയിൽ നിന്നും കരുവാരകുണ്ടിലേക്കുള്ള എളുപ്പ വഴിയാണ് വട്ടമല വഴിയുള്ള അപകടം പിടിച്ച റോഡ്.. ദയവ് ചെയ്ത് ആ റോഡിലൂടെ നിങ്ങൾക്ക് അറിയുന്ന ആരെങ്കിലും പോകുന്നുണ്ടെങ്കിൽ അതിലെ സഞ്ചരിക്കരുത് എന്ന് തന്നെ പറയണം...* 1.കടുവ, ആന, പുലി എന്നിവ നിരന്തരം സഞ്ചരിക്കുന്ന വന മേഖല 2.ഇടുങ്ങിയതും കുത്തനെയുള്ളതുമായ ഇറക്കങ്ങളും കയറ്റങ്ങളും നിറഞ്ഞതും അപ്രതീക്ഷിത വളവുകളുമായി അശാസ്ത്രീയമായ ഒരു മരണക്കെണി ഒളിപ്പിച്ചു വെച്ച റൂട്ട് ആണിത്... കഴിഞ്ഞ മൂന്ന് വർഷത്തിനിടക്ക് റബ്ബർ പാലുമായി പോയ ലോറി മറിഞ്ഞും ഓട്ടോറിക്ഷ മറിഞ്ഞും ജീപ്പുകളും ഇരുചക്ര വാഹനങ്ങളും അങ്ങനെ അനവധി അപകടങ്ങളും നിരവധി മരണങ്ങളും നടന്നു കഴിഞ്ഞു...കുറച്ച് ദിവസം മുൻപ് കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഒരു അപകടം ആണ് ഒഴിവായി പോയത് നിലമ്പൂർ ഭാഗത്തേക്ക് അർദ്ധരാത്രി മലമ്പുഴയിൽ നിന്ന് അംഗൻവാടി കുട്ടികളുമായി പോയ മിനി ബസ്സ് മറിഞ്ഞ അപകടത്തിൽ അത്ഭുതകരമായാണ് കുട്ടികളും മറ്റുള്ളവരും ഒക്കെ രക്ഷപെട്ടത്... മിനിഞ്ഞാന്ന് ഒരു ഇരുചക്ര യാത്രികനും മരണപ്പെട്ടു... ഇന്നിതാ ഒരു ലോഡ് മരവുമായി ഒരു ലോറി മറിഞ്ഞിരിക്കുന്നു ഒരാൾക്ക് ഗുരുതര പരിക്കുണ്ടെന്ന് കേൾക്കുന്നു... *അല്പം കിലോമീറ്റർ ലാഭത്തിനും പ്രകൃതി ആസ്വാദനത്തിന്റെയുമൊക്കെ പേര് പറഞ്ഞുകൊണ്ട് എക്സ്പീരിയൻസ് ഇല്ലാത്തവരും ഫിറ്റ് അല്ലാത്ത വാഹനവുമായി ഒന്നും ആ വഴി തെരഞ്ഞെടുക്കാതിരിക്കുക... കാരണം ആ റോഡിൽ അപകടകരമായ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ട്*.
👍 🙏 6

Comments