Nilambur News Updates 🗞️📰
June 4, 2025 at 11:36 AM
നിലമ്പൂർ വനത്തിലെ നിർധന വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എത്തിച്ച് നടൻ മമ്മൂട്ടി. മലപ്പുറം : നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ സൗജന്യ പഠനോപകരണങ്ങൾ വിതരണം ചെയ്തു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പൂർവികം പദ്ധതിയുടെ ഭാഗമായി നിലമ്പൂർ വനമേഖലകളിൽ താമസിക്കുന്ന നിർധന വിദ്യാർത്ഥികൾക്ക് സൗജന്യമായി വിവിധ പഠനോപകരണങ്ങൾ വിതരണം ചെയ്തു. നെടുങ്കയം, പാട്ടക്കരിമ്പ് ഉന്നതികളിൽ വച്ചാണ് സൗജന്യ പഠനോപകരണ വിതരണ ചടങ്ങിന്റെ ഉദ്ഘാടനം നടന്നത്. കെയർ ആൻഡ് ഷെയറിന്റെ സൗജന്യ പഠനോപകരണ വിതരണ ചടങ്ങ് ഉദ്ഘാടനം നിലമ്പൂർ സൗത്ത് ഡിവിഷൻ ഡി എഫ് ഓ ശ്രീ ധനിക് ലാൽ ജി നിർവഹിച്ചു. കേരളത്തിലുടനീളം നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ അനേകായിരം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിവരുന്നു. തന്റെ സഹോദരങ്ങൾക്ക് അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി നിരന്തരം വിവിധ പദ്ധതികളിലൂടെ സഹായിക്കാൻ മഹാനടനായ മമ്മൂട്ടിക്ക് സാധിക്കുന്നു. ജീവിതത്തിൽ കഷ്ടത അനുഭവിക്കുന്ന സമൂഹത്തിന് മഹാനടൻ മമ്മൂട്ടി നൽകുന്ന സഹായങ്ങൾ എന്നും ഒരു ആശ്വാസമാണ്. അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയറിലൂടെ ആരോഗ്യം വിദ്യാഭ്യാസം പോലുള്ള മേഖലകളിൽ ഇതിനോടകം തന്നെ ലക്ഷക്കണക്കിന് വ്യക്തിജീവിതങ്ങളെ സഹായിച്ചു കഴിഞ്ഞു. ഇതുപോലെ മാതൃകാപരമായ പുതിയ പുതിയ പദ്ധതികൾ രൂപീകരിച്ച് വരുംകാലങ്ങളിലും കഷ്ടത അനുഭവിക്കുന്ന ജീവിതങ്ങളെ കൈപിടിച്ച് നടത്തുവാൻ മമ്മൂട്ടിക്കും അദ്ദേഹത്തിന്റെ കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും സാധിക്കട്ടെ എന്നും ഡി എഫ് ഓ പറഞ്ഞു. നിലമ്പൂർ സൗത്ത് വനം ഡിവിഷന്റെ കീഴിലുള്ള നെടുങ്കയം, മുണ്ടക്കടവ്, മാഞ്ചേരി, പാട്ടക്കരിമ്പ്, ഉച്ചക്കുളം ആദിവാസി ഉന്നതികളിലെ 105 എൽപി വിദ്യാർഥികൾക്കാണ് വിവിധ പഠനോപകരണങ്ങൾ സമ്മാനിച്ചത്. കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷൻ മാനേജിംഗ് ഡയറക്ടർ ഫാ തോമസ് കുര്യൻ മരോട്ടിപ്പുഴ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കരുളായി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ പി കെ മുജീബ് റഹ്മാൻ, ഡിവിഷൻ കോഡിനേറ്റർ ശ്രീ മുഹമ്മദ് യാസർ കെ, ബി എഫ് ഒ മാരായ ശ്രീ എം വി പ്രദീപ്, ശ്രീ അസ്കർ മോൻ, ശ്രീ മുഹമ്മദ് അഷ്റഫ് സി ടി, ശ്രീ അഷ്റഫ് അലി പി എം, ഫോറസ്റ്റ് വാച്ചർ മാരായ ശ്രീമതി മാലതി, ശ്രീമതി ഉഷ, ശ്രീ ബാലചന്ദ്രൻ എന്നിവർ ചടങ്ങിൽ സംസാരിച്ചു. വിദ്യാർത്ഥികളുടെ മാതാപിതാക്കൾ ഡി എഫ് ഓയിൽ നിന്നും പഠനോപകരണങ്ങൾ ഏറ്റുവാങ്ങി. #careandshareinternational Foundation #mammootty #mammukka
❤️ 🙏 4

Comments