WORD OF GOD
WORD OF GOD
May 15, 2025 at 10:09 PM
*ഈ പുലരിയിൽ നമുക്ക് പ്രാർത്ഥിക്കാം...🙏* 🍒➖➖➖➖➖➖➖➖🍒 രാത്രിയിലുള്ള നിന്റെ കരുതലിനും...! രാവിലെയുള്ള നിന്റെ വിശ്വസ്തതക്കും...!! എന്തു യോഗ്യത എനിക്കെന്തു യോഗ്യത...? യേശുവിന്റെ നാമമല്ലാതെ എന്ത് യോഗ്യത...? 🌿➖➖➖➖➖➖➖➖🌿 *"ആരും കയറിയിറങ്ങി നടക്കാതിരിക്കാന്‍ ഞാന്‍ എന്റെ ഭവനത്തിനു ചുറ്റും പാളയമടിച്ചു കാവല്‍ നില്‍ക്കും. ഒരു മര്‍ദകനും ഇനി അവരെ കീഴടക്കുകയില്ല. എന്റെ കണ്ണ്‌ അവരുടെമേല്‍ ഉണ്ട്‌."* സഖറിയാ 9 : 8 🌿➖➖➖➖➖➖➖➖🌿 *കർത്താവായ ദൈവമേ, ജോബിന്റെ ഭവനത്തിനും അവന്റെ സമ്പത്തിനും അങ്ങ് സംരക്ഷണം ഒരുക്കി, കാരണം ജോബ് ദൈവേഷ്ട പ്രകാരം ജീവിച്ചവനായിരുന്നു. അവന്റെ ആശ്രയം ദൈവത്തിൽ മാത്രമായിരുന്നു..! ക്ഷാമകാലം വന്നപ്പോൾ ഏലിയാ പ്രവാചകന് അങ്ങ് സുരക്ഷ ഒരുക്കി, ഭക്ഷണം കൊടുക്കുവാൻ കാക്കകളെ ഏൽപ്പിച്ചു. ഏലിയായും ദൈവേഷ്ടപ്രകാരം ജീവിക്കുന്നവനും ദൈവത്തിൽ സദാ ആശ്രയം വയ്ക്കുന്നവനുമായിരുന്നു. സോദോമിലും ഗൊമാറായിലും അഴിഞ്ഞാടിയ തിന്മകളിൽ കർത്താവ് കുപിതനായി, ആ നഗരങ്ങൾ ചുട്ടു ചാമ്പലാക്കുമ്പോൾ അവയ്ക്ക് നടുവിൽ പാർത്തിരുന്ന ലോത്തിനെയും കുടുംബത്തെയും ദൈവം രക്ഷിച്ചു, കാരണം ലോത്ത് നീതിമാനായിരുന്നു.* *ദൈവമേ, അങ്ങയുമായി ഒരു ഗാഢ ബന്ധമുള്ള ആരെയും അങ്ങ് കൈവെടിയുന്നില്ല. നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളുടെ ദൈവമായിരിക്കും എന്ന് വചന ഓർമിപ്പിക്കുന്നു. കർത്താവേ, അങ്ങ് ദൈവമായി ഞങ്ങളുടെ കൂടെയുള്ളപ്പോൾ ഞങ്ങൾ ആരെ ഭയപ്പെടണം...? നല്ല ജീവിതത്തിന്റെ നല്ല മക്കളായി ദൈവം പറയുന്ന വഴികളിലൂടെ ജീവിതത്തെ ക്രമപ്പെടുത്തുവാനും അങ്ങനെ ദൈവീക സംരക്ഷണം ലഭിക്കുന്ന മക്കൾ ആകുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.* പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ. *ആമേൻ.* 🍒➖➖➖➖➖➖➖➖🍒 *"നിങ്ങള്‍ എന്റെ ജനവും ഞാന്‍ നിങ്ങളുടെ ദൈവവുമായിരിക്കും."* ജറെമിയാ 30 : 22 🍒➖➖➖➖➖➖➖➖🍒https://chat.whatsapp.com/ETn6vFeRd9HLkYLZTcxt12
🙏 2

Comments