WORD OF GOD
WORD OF GOD
May 17, 2025 at 01:04 AM
*ഈ പുലരിയിൽ നമുക്ക് പ്രാർത്ഥിക്കാം...🙏* 🍒➖➖➖➖➖➖➖➖🍒 *"എന്റെ വചനം അഗ്‌നി പോലെയും പാറയെ തകര്‍ക്കുന്ന കൂടംപോലെയുമല്ലേ? കര്‍ത്താവ്‌ ചോദിക്കുന്നു."* ജറെമിയാ 23 : 29 🌿➖➖➖➖➖➖➖➖🌿 സത്യവചനം നിത്യവചനം... മണ്ണിൽ രക്ഷയേകും തിരുവചനം...! ഇന്നലെയും ഇന്നും എന്നെന്നും... ജീവിക്കുന്ന ദിവ്യവചനം...!! 🌿➖➖➖➖➖➖➖➖🌿 *വചനമാകുന്ന ദൈവമേ, അങ്ങയുടെ വചനങ്ങൾ ഞങ്ങളുടെ പാദങ്ങൾക്ക് വിളക്കും പാതയിൽ പ്രകാശവുമാണ്. സജീവവും ഊർജ്ജസ്വലവുമായ അങ്ങയുടെ വചനത്തിന്റെ ചുരുൾ അഴിയുമ്പോൾ, വചനം ഇരുതല വാളിനേക്കാൾ മൂർച്ചയോടുകൂടി ഞങ്ങളുടെ സന്ധി ബന്ധങ്ങളിലും ആത്മാവിലും തുളച്ചു കയറുന്നു. ഓരോ ചിന്തകളെയും ഓരോ നിയോഗങ്ങളെയും വിവേചിച്ചറിയുവാൻ കഴിവുള്ള വചനമാകുന്ന ദൈവം ഞങ്ങളെ മുന്നിലേക്ക് നയിക്കുന്നു. കർത്താവേ, ആദിയിൽ ഉണ്ടായിരുന്നതും, ദൈവത്തോടു കൂടെയായിരുന്നതും, ദൈവം തന്നെയായ വചനം...! ആ വചനമാകുന്ന ദൈവത്തെ ജീവിതത്തിൽ ഒത്തിരി ആദരവോടെ കൂടെ കൊണ്ടുനടക്കുവാൻ, ഹൃദയത്തിൽ സൂക്ഷിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഉറങ്ങുമ്പോഴും ഉണരുമ്പോഴും യാത്രയിലും ജോലിയിലും അങ്ങയുടെ വചനത്തെ പറ്റി ധ്യാനിക്കുവാനും, അവയുടെ മഹത്വത്തെയും ശക്തിയെയും പറ്റി ഞങ്ങളുടെ മക്കൾക്കും മക്കളുടെ മക്കൾക്കും പറഞ്ഞു കൊടുക്കുവാനും ഞങ്ങളെ അനുഗ്രഹിക്കണമേ.* പരിശുദ്ധ അമ്മേ മാതാവേ പ്രാർത്ഥിക്കണമേ. *ആമേൻ.* 🍒➖➖➖➖➖➖➖➖🍒 *"ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്‌; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതും, ചേതനയിലും ആത്‌മാവിലും സന്‌ധിബന്‌ധങ്ങളിലും മജ്‌ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളെയും നിയോഗങ്ങളെയും വിവേചിക്കുന്നതുമാണ്‌."* ഹെബ്രായര്‍ 4 : 12 🍒➖➖➖➖➖➖➖➖🍒https://chat.whatsapp.com/F93gKryodCqE5rC0Uow7Ov

Comments