Mahatma Gandhi University, Kottayam, Kerala, INDIA
Mahatma Gandhi University, Kottayam, Kerala, INDIA
May 29, 2025 at 02:18 PM
*എം.ജിയില്‍ നാനോസയന്‍സ് പി.ജി; രണ്ടു വര്‍ഷത്തിനിടെ വിദേശത്ത് ഇന്റേണ്‍ഷിപ്പ് ലഭിച്ചത് 50 പേര്‍ക്ക്* മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് നാനോ സയന്‍സ് ആന്റ് നാനോ ടെക്നോളജിയിലെ ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികളില്‍ അന്‍പതു പേര്‍ക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വിദേശത്ത് ഇന്റേണ്‍ഷിപ്പ് ലഭിച്ചു. നാനോ സയന്‍സില്‍ സ്പെഷ്യലൈസേഷനുള്ള എംഎസ്സി ഫിസിക്സ്, എംഎസ്സി കെമിസ്ട്രി, എം.ടെക്, കണ്ണൂര്‍ സര്‍വകലാശാലയുമായി ചേര്‍ന്നു നടത്തുന്ന ജോയിന്റ് എംഎസ്സി ഫിസിക്സ്, കെമിസ്ട്രി പ്രോഗ്രാമുകളിലെ വിദ്യാര്‍ഥികളാണ് പ്രശസ്തമായ വിദേശ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് കരസ്ഥമാക്കിയത്. അമേരിക്ക, ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ്, കാനഡ, ദക്ഷിണാഫ്രിക്ക, ചൈന തുടങ്ങിയ രാജ്യങ്ങളിലെ വിഖ്യാത ഗവേഷണ സ്ഥാപനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മുംബൈയിലെ ഭാഭ ആണവ ഗവേഷണ കേന്ദ്രം, വിവിധ ഐഐടികള്‍, ബംഗളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങി ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളില്‍ പ്ലേസ്മെന്റ് ലഭിച്ചവരുമുണ്ട്. നാനോ ടെക്നോളജി മേഖലയിലെ നൂതന പ്രോജക്ടുകളുടെ ഭാഗമാകുന്ന വിദ്യാര്‍ഥികള്‍ക്ക് നിരവധി ഫെലോഷിപ്പുകളും സംയുക്ത പ്രസിദ്ധീകരണങ്ങള്‍ക്കുള്ള അവസരവും ലഭിക്കുന്നുണ്ട്. മുന്‍ ബാച്ചുകളിലെ വിദ്യാര്‍ഥികളില്‍ പലര്‍ക്കും വിദേശ ഇന്‍റേണ്‍ഷിപ്പുകളുടെ തുടര്‍ച്ചയായി അവിടെ തന്നെ പിഎച്ച്ഡിക്ക് അവസരവും ജോലിയും ലഭിച്ചു. പി.ജി പ്രോഗ്രാമുകളുടെ 2025 ബാച്ചില്‍ പ്രവേശനത്തിന് മെയ് 31വരെ ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ വെബ്—സൈറ്റില്‍ (https://nnsst.mgu.ac.in)
❤️ 🖕 👍 5

Comments