Mahatma Gandhi University, Kottayam, Kerala, INDIA
Mahatma Gandhi University, Kottayam, Kerala, INDIA
June 1, 2025 at 02:02 AM
*എംജി സര്‍വകലാശാല ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍; ജൂണ്‍ ഏഴു വരെ രജിസ്റ്റര്‍ ചെയ്യാം* മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ഓണേഴ്‌സ് ബിരുദ, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലും സര്‍വകലാശാലയുടെ ഗ്രാജ്വേറ്റ് സ്‌കൂളിന്റെ 4+1 ഓണേഴ്‌സ് പ്രോഗ്രാമുകളിലും പ്രവേശനത്തിന് ജൂണ്‍ ഏഴുവരെ ഓണ്‍ലൈനില്‍(cap.mgu.ac.in) രജിസ്റ്റര്‍ ചെയ്യാം. കോട്ടയം,എറണാകുളം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി 258 അഫിലിയേറ്റഡ് കോളജുകളാണ് മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്കുള്ളത്. എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി മെറിറ്റ് , മാനേജ്‌മെന്റ് ക്വാട്ട, സ്‌പോര്‍ട്‌സ്, ഭിന്നശേഷി ക്വാട്ടകള്‍ എന്നിവയില്‍ പ്രവേശനം തേടുന്നവരും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. ഓണ്‍ലൈന്‍ അപേക്ഷയില്‍ പിശകുകള്‍ ഉണ്ടാകുന്ന പക്ഷം ജൂണ്‍ 12, 13 തീയതികളില്‍ തിരുത്തലുകള്‍ വരുത്താം. ഇതോടൊപ്പം ഓപ്ഷനുകള്‍ ഒഴിവാക്കുകയോ കൂട്ടിച്ചേര്‍ക്കുകയോ പുനഃക്രമീകരിക്കുകയോ ചയ്യാം. സാധ്യതാ അലോട്ട്‌മെന്റ് ജൂണ്‍ 12നും ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 18നും പ്രസിദ്ധീകരിക്കും. സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍, വികാലംഗ ക്വാട്ടകളിലെ താത്കാലിക റാങ്ക് ലിസ്റ്റ് ജൂണ്‍ 11നും അന്തിമ റാങ്ക് ലിസ്റ്റ് ജൂണ്‍ 13നും പ്രസിദ്ധീകരിക്കും. ഈ ക്വാട്ടകളിലെ പ്രവേശനം ജൂണ്‍ 13, 14 തീയതികളില്‍ കോളജുകളില്‍ നടക്കും. *പി.ജി, ബി.എഡ് ഏകജാലകം; രജിസ്‌ട്രേഷന്‍ ജൂണ്‍ 10 വരെ* മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളിലെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളില്‍ ഏകജാലക സംവിധാനം വഴി പ്രവേശനത്തിന് ജൂണ്‍ 10 വരെ www.cap.mgu.ac.in ല്‍ രജിസ്റ്റര്‍ ചെയ്യാം. സാധ്യതാ അലോട്ട്‌മെന്റ് ജൂണ്‍ 16നും ഒന്നാം അലോട്ട്‌മെന്റ് ജൂണ്‍ 24നും പ്രസിദ്ധീകരിക്കും. സ്‌പോര്‍ട്‌സ്, കള്‍ച്ചറല്‍, വികലാംഗ ക്വാട്ടകളിലെ താത്കാലിക റാങ്ക് ലിസ്റ്റ് ജൂണ്‍ 20നും അന്തിമ ലിസ്റ്റ് ജൂണ്‍ 25നും പ്രസിദ്ധീകരിക്കുകയും പ്രവേശനം ജൂണ്‍ 25, 26 തീയതികളില്‍ കോളജുകളില്‍ നടത്തുകയും ചെയ്യും.

Comments