
Mahatma Gandhi University, Kottayam, Kerala, INDIA
June 6, 2025 at 07:33 AM
*എം.ജി സര്‍വകലാശാലയുടെ കോളജുകളില്‍ ഡിഗ്രി; അപേക്ഷിക്കാന്‍ രണ്ടു ദിവസം കൂടി*
മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ അഫിലിയേറ്റഡ് കോളജുകളില്‍ ഓണേഴ്‌സ് ഡിഗ്രി, ഇന്റഗ്രേറ്റഡ് ഡിഗ്രി പ്രോഗ്രാമുകളിലും സര്‍വകലാശാലയുടെ ഗ്രാജ്വേറ്റ് സ്‌കൂള്‍ നടത്തുന്ന 4+1 ഓണേഴ്‌സ് പ്രോഗ്രാമുകളിലും പ്രവേശനത്തിന് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാന്‍ രണ്ടു ദിവസം കൂടി. cap.mgu.ac.in വഴി നാളെ(ജൂണ്‍ 7) വൈകുന്നേരം വരെയാണ് അപേക്ഷകള്‍ സ്വീകരിക്കുക.
എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി മെറിറ്റ് , മാനേജ്‌മെന്‍റ് ക്വാട്ട, സ്‌പോര്‍ട്‌സ്, ഭിന്നശേഷി ക്വാട്ടകള്‍ എന്നിവയില്‍ പ്രവേശനം തേടുന്നവരും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്തണം. സാധ്യതാ അലോട്ട്‌മെന്‍റ് ജൂണ്‍ 12നും ആദ്യ അലോട്ട്‌മെന്‍റ് ജൂണ്‍ 18നും പ്രസിദ്ധീകരിക്കും.