Sayyid Ibraheemul Khaleel al Bukhari
May 26, 2025 at 03:43 PM
https://www.facebook.com/share/p/15dDAiy88j/
ഹജ്ജിന് യാത്ര തിരിക്കുകയാണ്. സന്തോഷത്തോടെ, സ്വീകാര്യവും സംതൃപ്തവുമായ ഹജ്ജും ഉംറയും നിര്‍വഹിച്ച് തിരിച്ചുവരാനുള്ള തൗഫീഖിന് നിങ്ങളുടെ പ്രാര്‍ഥനയുണ്ടാകണം. യാത്രയില്‍, പുണ്യഭൂമിയില്‍ നിന്നോ നാട്ടില്‍ നിന്നോ അനിഷ്ടകരമായതൊന്നും കേള്‍ക്കാനിടവരാതിരിക്കട്ടെ.
നേരത്തെയെത്തിയ കാലവര്‍ഷം ആശ്വാസമായെങ്കിലും അതിതീവ്ര മഴയും കെടുതികളും ആശങ്കയുണ്ടാക്കുന്നതാണ്. എല്ലാവരും ശ്രദ്ധയോടെയിരിക്കണം. മുന്നറിയിപ്പുകളെ ഗൗരവപൂര്‍വം പരിഗണിക്കണം. സുരക്ഷിതമല്ലെന്ന് തോന്നുന്നവരെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും സര്‍ക്കാര്‍-സന്നദ്ധ സംഘങ്ങളെ വിവരമറിയിച്ച് സഹായം തേടുകയും വേണം.
അല്ലാഹുവിന്റെ അതിഥിയായി യാത്ര തിരിക്കുമ്പോള്‍, യുദ്ധക്കെടുതിയില്‍ ദുരിതപ്പെയ്ത്ത് ത്തനുഭവിക്കുന്നവരുടെ കരയുന്ന മുഖങ്ങളുണ്ട് മനസ്സ് നിറയെ. ലോകസമാധാനത്തിന് വേണ്ടി നെഞ്ചുരുകി പ്രാര്‍ഥിക്കാം നമുക്ക്. ശാന്തമായ അന്തരീക്ഷം പ്രക്ഷുബ്ധമാക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്തിനകത്ത് നിന്നു തന്നെയുണ്ടാകുന്ന വാര്‍ത്തകളാണ് ദിനംപ്രതി കേള്‍ക്കുന്നത്. നാടിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഒരുവിധത്തിലുള്ള കോട്ടവും സംഭവിക്കാന്‍ അനുവദിച്ചുകൂടാ.
പ്രിയപ്പെട്ടവരെ, ആവശ്യങ്ങള്‍ നിരവധിയുണ്ട് നമുക്ക്. വ്യക്തിപരവും സാമൂഹികവുമായതുമെല്ലാമുണ്ട്. ഉള്ളറിഞ്ഞു അല്ലാഹുവിനോട് ചോദിക്കുക. അവന് പ്രാര്‍ഥനകളെ പ്രത്യേകം പരിഗണിക്കുന്ന സമയമാണ് നമ്മുടെ മുമ്പിലേക്ക് ആഗതമാകുന്നത്. നമുക്ക് പരസ്പരം പ്രാര്‍ഥിക്കാം. ഇന്‍ ശാ അല്ലാഹ്.
Sayyid Ibraheemul Khaleel Al Bukhari
❤️
🤲
👍
24