Sayyid Ibraheemul Khaleel al Bukhari

5.7K subscribers

About Sayyid Ibraheemul Khaleel al Bukhari

Founder and Chairman of Ma’din Academy and General Secretary of Kerala Muslim Jama’th Sayyidbukhari.info

Similar Channels

Swipe to see more

Posts

Sayyid Ibraheemul Khaleel al Bukhari
6/19/2025, 2:12:27 PM

🌟 ROOHULLA VAKKUKAL | EP 1️⃣0️⃣7️⃣ 🌟 💯 *ഫുൾമാർക്ക് കിട്ടിയാൽ പോര!* 📧 Sayyid Ibraheemul Khaleel Al Bukhari 📺 Watch now: 🔗 https://youtu.be/9a_UdyIKwWg 📲 Join the official WhatsApp Channel for updates: 🪀 https://whatsapp.com/channel/0029VaIq3iECHDyd3SJULq3c #Roohin_Noor

❤️ 👍 6
Sayyid Ibraheemul Khaleel al Bukhari
6/13/2025, 12:56:37 AM

https://www.facebook.com/share/p/16WfFabk9k/ പ്രതീക്ഷകളാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. അപ്രതീക്ഷിതമായുണ്ടാകുന്നതെന്തും നടുക്കമുണ്ടാക്കും. നിരന്തരം നടുക്കമുള്ള വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍ നമ്മില്‍ ഒരു തരം മരവിപ്പ് രൂപപ്പെടും. അത്തരമൊരു മരവിപ്പിലാണ് കുറച്ച് കാലമായി നമ്മള്‍. അഹമ്മദാബാദിലെ വിമാനാപകട വാര്‍ത്ത കേട്ടപ്പോള്‍ ഇതേ മരവിപ്പാണ് ആദ്യമുണ്ടായത്. യുദ്ധസമാന സാഹചര്യങ്ങൾ, നിരന്തരമുള്ള കപ്പല്‍ അപകടങ്ങള്‍, ഇപ്പോൾ വിമാന അപകടവും സംഭവിച്ചിരിക്കുന്നു. ഒരാളൊഴികെ മുഴുവന്‍ യാത്രികരും മരണപ്പെട്ടുവെന്ന വാര്‍ത്തയാണ് അവസാനമായി കേട്ടത്. പതിച്ചത് ജനവാസ കേന്ദ്രത്തിലായതിനാല്‍ യാത്രികരല്ലാത്തവരും മരണപ്പെട്ടിട്ടുണ്ട്. ഗുരുതരമായി പരുക്കേറ്റവരുമുണ്ട്. അവരുടെ പെട്ടെന്നുള്ള സൗഖ്യത്തിനായി പ്രാർത്ഥിക്കുന്നു. മരണ സഖ്യ ഇനിയും കൂടാനാണ് സാധ്യത. പരേതരുടെ കുടുംബങ്ങളുടെയും ബന്ധപ്പെട്ടവരുടെയും വേദനയില്‍ പങ്കുചേരുന്നു. എത്ര പെട്ടെന്നാണ് സന്തോഷങ്ങള്‍ ദുഃഖങ്ങളായി മാറുന്നത്. നൈമിഷകമാണ് നമ്മുടെ ആഢംബരങ്ങളെല്ലാം. സുരക്ഷിതരാണെന്നത് നാം സ്വയം വിശ്വസിക്കാനിഷ്ടപ്പെടുന്ന ഒരു മിഥ്യാധാരണയാണ്. കോട്ടകെട്ടി കാണാമറയത്തിരുന്നാലും മരണം നിങ്ങളെ തേടിവരിക തന്നെ ചെയ്യുമെന്നൊരാശയമുണ്ട് ഖുര്‍ആനില്‍. ആ ചിന്ത നമ്മെ കൂടുതല്‍ വിനീതപ്പെടുത്തും. 'എല്ലാ ശരീരവും മരണത്തെ രുചിക്കുമെന്ന' ഖുര്‍ആനിലെ ആശയം വരുന്ന സൂക്തം ദിവസവും രാത്രി ഉറങ്ങാന്‍ നേരം ഒരു പത്ത് തവണയെങ്കിലും ‍ഞാനാവര്‍ത്തിച്ച് ചൊല്ലാറുണ്ടെന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഒരിക്കലെന്നോട് പറഞ്ഞു. 'അത് അര്‍ത്ഥമറിഞ്ഞ് ചൊല്ലുമ്പോള്‍ ഞാന്‍ കൂടുതല്‍ വിനയപ്പെടുന്നു' എന്നാണ് അദ്ദേഹം അത് പതിവാക്കാനുള്ള കാരണമായി പറഞ്ഞത്. പ്രിയപ്പെട്ടവരെ, പറഞ്ഞുവരുന്നത് പ്രതീക്ഷാ നിര്‍ഭരമാണ് ജീവിതമെന്ന് തന്നെയാണ്. എന്നാല്‍ അപ്രതീക്ഷിതമായതും സംഭവിക്കും. അതിനെ നേരിടാനുള്ള മനക്കരുത്ത് നാം ആര്‍‍ജിക്കേണ്ടതുണ്ട്. മരണം ഏത് സമയത്തും എന്നെ പിടികൂടാമെന്ന ചിന്ത അമിത പ്രതീക്ഷകളെ പ്രതിരോധിക്കാനുള്ള മറുമരുന്നാണ്. അതുകൊണ്ട് ആഗ്രഹങ്ങള്‍ക്ക് പിറകെ പോകുമ്പോൾ ഒരു നിമിഷമൊന്ന് ആലോചിക്കുക. ഇതുവരെ നമുക്ക് ദീര്‍ഘായുസ്സ് തന്നതിന് നന്ദിയുള്ളവരാവുക. പ്രാര്‍ത്ഥനകളിലേര്‍പ്പെടുക. പെട്ടെന്നുള്ള മരണങ്ങളില്‍ നിന്നും അപകടങ്ങളിൽ നിന്നും നമ്മെയും പ്രിയപ്പെട്ടവരെയും അല്ലാഹു കാത്തുരക്ഷിക്കട്ടെ. ആരോഗ്യത്തോടെയുള്ള ദീര്‍ഘായുസ്സ് അവന്‍ കനിഞ്ഞു നല്‍കട്ടെ. Sayyid Ibraheemul Khaleel Al Bukhari

😢 🤲 ❤️ 👍 💔 🌷 😍 28
Sayyid Ibraheemul Khaleel al Bukhari
6/12/2025, 12:10:19 PM

🌟 ROOHULLA VAKKUKAL | EP 1️⃣0️⃣6️⃣ 🌟 🛜 _സോഷ്യൽ മീഡിയകളിലെ_ *'തുരുമ്പും കരിമ്പും'* 📧 Sayyid Ibraheemul Khaleel Al Bukhari 📺 Watch now: 🔗 https://youtu.be/HuHYRCn0dEs 📲 Join the official WhatsApp Channel for updates: 🪀 https://whatsapp.com/channel/0029VaIq3iECHDyd3SJULq3c #Roohin_Noor

❤️ 👍 🔥 🙏 5
Sayyid Ibraheemul Khaleel al Bukhari
5/26/2025, 3:43:52 PM

https://www.facebook.com/share/p/15dDAiy88j/ ഹജ്ജിന് യാത്ര തിരിക്കുകയാണ്. സന്തോഷത്തോടെ, സ്വീകാര്യവും സംതൃപ്തവുമായ ഹജ്ജും ഉംറയും നിര്‍വഹിച്ച് തിരിച്ചുവരാനുള്ള തൗഫീഖിന് നിങ്ങളുടെ പ്രാര്‍ഥനയുണ്ടാകണം. യാത്രയില്‍, പുണ്യഭൂമിയില്‍ നിന്നോ നാട്ടില്‍ നിന്നോ അനിഷ്ടകരമായതൊന്നും കേള്‍ക്കാനിടവരാതിരിക്കട്ടെ. നേരത്തെയെത്തിയ കാലവര്‍ഷം ആശ്വാസമായെങ്കിലും അതിതീവ്ര മഴയും കെടുതികളും ആശങ്കയുണ്ടാക്കുന്നതാണ്. എല്ലാവരും ശ്രദ്ധയോടെയിരിക്കണം. മുന്നറിയിപ്പുകളെ ഗൗരവപൂര്‍വം പരിഗണിക്കണം. സുരക്ഷിതമല്ലെന്ന് തോന്നുന്നവരെല്ലാം സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുകയും സര്‍ക്കാര്‍-സന്നദ്ധ സംഘങ്ങളെ വിവരമറിയിച്ച് സഹായം തേടുകയും വേണം. അല്ലാഹുവിന്റെ അതിഥിയായി യാത്ര തിരിക്കുമ്പോള്‍, യുദ്ധക്കെടുതിയില്‍ ദുരിതപ്പെയ്ത്ത് ത്തനുഭവിക്കുന്നവരുടെ കരയുന്ന മുഖങ്ങളുണ്ട് മനസ്സ് നിറയെ. ലോകസമാധാനത്തിന് വേണ്ടി നെഞ്ചുരുകി പ്രാര്‍ഥിക്കാം നമുക്ക്. ശാന്തമായ അന്തരീക്ഷം പ്രക്ഷുബ്ധമാക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്തിനകത്ത് നിന്നു തന്നെയുണ്ടാകുന്ന വാര്‍ത്തകളാണ് ദിനംപ്രതി കേള്‍ക്കുന്നത്. നാടിന്റെ ഐക്യത്തിനും അഖണ്ഡതക്കും ഒരുവിധത്തിലുള്ള കോട്ടവും സംഭവിക്കാന്‍ അനുവദിച്ചുകൂടാ. പ്രിയപ്പെട്ടവരെ, ആവശ്യങ്ങള്‍ നിരവധിയുണ്ട് നമുക്ക്. വ്യക്തിപരവും സാമൂഹികവുമായതുമെല്ലാമുണ്ട്. ഉള്ളറിഞ്ഞു അല്ലാഹുവിനോട് ചോദിക്കുക. അവന്‍ പ്രാര്‍ഥനകളെ പ്രത്യേകം പരിഗണിക്കുന്ന സമയമാണ് നമ്മുടെ മുമ്പിലേക്ക് ആഗതമാകുന്നത്. നമുക്ക് പരസ്പരം പ്രാര്‍ഥിക്കാം. ഇന്‍ ശാ അല്ലാഹ്. Sayyid Ibraheemul Khaleel Al Bukhari

❤️ 🤲 👍 24
Sayyid Ibraheemul Khaleel al Bukhari
5/27/2025, 4:33:28 PM

കഴിഞ്ഞ ദിവസം കേട്ട സന്തോഷകരമായ ഒരു വാര്‍ത്ത നിങ്ങളുമായി പങ്കുവെക്കുന്നു. മഅ്ദിന്‍ സാദാത്ത് അക്കാദമിയിലെ പ്രിയപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികള്‍ രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള ജാം-2025 പ്രവേശന പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് കരസ്ഥമാക്കി മദ്രാസ് ഐ.ഐ.ടിയില്‍ പ്രവേശനം നേടിയിരിക്കുന്നു. സയ്യിദ് ഇബ്‌റാഹീം ഉവൈസ് ബാഫഖീഹും സയ്യിദ് മുഹമ്മദ് നവാസ് ബാഫഖീഹുമാണ് ഈ രണ്ട് മിടുക്കന്മാര്‍. ഇരട്ട സഹോദരന്മാരാണ്. എം എസ് സി കെമിസ്ട്രിയിലാണ് ഇരുവരും പ്രവേശനം നേടിയത്. മതപഠനത്തിലും റാങ്ക് ജേതാക്കളാണ് ഇരുവരും. എന്റെ സഹോദരി സയ്യിദത്ത് റൈഹാനത്ത് ബീവിയുടെയും മൊറയൂരിലെ സയ്യിദ് ശിഹാബുദ്ദീന്‍ ബാഫഖീഹ് തങ്ങളുടെയും മക്കളാണ് ഇരുവരുമെന്നത് ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യ സന്തോഷം കൂടെയാണ്. കേരളത്തിലെ മത-സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലത്തില്‍ സാദാത്തുക്കളുടെ നേതൃപരമായ ഇടപെടലുകള്‍ ചരിത്രപരമാണ്. തിരുകുടുംബം ഈ മണ്ണിലെത്തിയത് മുതല്‍ തന്നെ ആ മഹിത പാരമ്പര്യത്തിന്റെ നേതൃപാടവവും പരിലാളനകളും അനുഭവിച്ചും ആസ്വദിച്ചും ഉള്‍ക്കൊണ്ടും ജീവിക്കുന്നവരാണ് കേരളീയ പൊതുസമൂഹം. മറ്റെല്ലാ മേഖലകളിലുമെന്നപോലെ സാദാത്തുക്കളുടെ ഈ സമ്പന്ന പാരമ്പര്യത്തിനും ഇടക്കാലത്ത് കോട്ടം തട്ടിയെന്നത് യാഥാര്‍ഥ്യമാണ്. ഈ പ്രതിസന്ധിക്ക് പരിഹാരമെന്നോണമാണ് മഅ്ദിന്‍ അക്കാദമിയില്‍ ഞങ്ങള്‍ സാദാത്ത് അക്കാദമിക്ക് തുടക്കം കുറിച്ചത്. സാദാത്ത് കുടുംബത്തില്‍ നിന്നുള്ള ആണ്‍-പെണ്‍ കുട്ടികളടക്കം 450ല്‍പരം വിദ്യാര്‍ഥികള്‍ നിലവില്‍ ഇവിടെ പഠിക്കുന്നുണ്ട്. ഉദ്ദേശ്യ ലക്ഷ്യത്തിലേക്ക് വളരെ വേഗത്തില്‍ മുന്നേറാന്‍ സാധിക്കുന്നുണ്ടെന്നത് തന്നെയാണ് ഇത്തരം ഫലങ്ങളിലൂടെ മനസ്സിലാകുന്നത്. അല്‍ഹംദുലില്ലാഹ്. കഴിഞ്ഞ മാസമാണ് സ്പെയിന്‍ ഗവണ്മെന്റിന്റെ Auxiliares De Conversación program വഴി ഇംഗ്ലീഷ് & സ്പാനിഷ് ലാംഗ്വേജ് ടീച്ചിംഗ് അസിസ്റ്റന്റായി സ്‌പെയിനിലെ വലന്‍സിയയില്‍ മഅ്ദിന്‍ സാദാത്ത് അക്കാദമി പ്രഥമ ബാച്ച് വിദ്യാര്‍ത്ഥി സയ്യിദ് അബ്ദുല്‍ ബാസിത്ത് രിഫാഈ അല്‍ അദനി നിയമനം നേടിയത്. കൂടുതല്‍ തെളിച്ചമുള്ള, ധാര്‍മിക ബോധമുള്ള, ആത്മീയപരിസരങ്ങളെ പരിശീലിച്ച വളര്‍ന്നുവരുന്ന ഭാവിതലമുറ തരുന്ന പ്രതീക്ഷ ചെറുതല്ല. വഴിതെറ്റാതെ മുന്നോട്ടുനയിക്കാന്‍ പ്രാപ്തരായ പണ്ഡിതരെ ഒരുപാട് നല്‍കി അല്ലാഹു ഈ സമുദായത്തെ ഇനിയും അനുഗ്രഹിക്കട്ടെ. ചിത്രം 1. ജാം-2025 പ്രവേശന പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നു (ഫയൽ ചിത്രം) Sayyid Ibraheemul Khaleel Al Bukhari

❤️ 👍 🤲 38
Sayyid Ibraheemul Khaleel al Bukhari
5/28/2025, 4:30:48 PM

https://www.facebook.com/share/p/16RfiMMfmp/ വലിയ ആഗ്രഹം സഫലമായ ദിവസമാണിന്ന്. വിശുദ്ധ മദീനയിലെ മസ്ജിദുല്‍ ഫത്ഹില്‍ നിന്നും നിസ്കരിക്കാൻ സാധിച്ചു. അല്‍ ഹംദുലില്ലാഹ്. ബുധനാഴ്ച ദിവസം ളുഹ്റിനും അസറിനുമിടയില്‍ മസ്ജിദുല്‍ ഫത്ഹില്‍ നിന്നും നിസ്കരിക്കുകയും ദുആ ചെയ്യുകയും ചെയ്താല്‍ വലിയ പ്രതിഫലമുണ്ട്. അതിന്റെ കാരണം ഖന്തക്ക് (കിടങ്ങ്) യുദ്ധവുമായി ബന്ധപ്പെട്ടതാണ്. ഹിജ്റ അഞ്ചാം വര്‍ഷം ശവ്വാലിലാണ് ഖന്തക്ക് സംഭവിക്കുന്നത്. എഡി 627ല്‍. മദീനയിലെ പ്രബലരായ മൂന്ന് ജൂത ഗോത്രങ്ങളാണ് ബനൂ ഖുറൈള, ബനു നളീര്‍, ബനൂ ഖൈനുകാഅ്. മൂന്ന് ഗോത്രങ്ങളുമായും മുസ്‍‍ലിംകള്‍ സന്ധിയിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ ബനു നളീറും ബനൂ ഖൈനുകാഉം സന്ധി ലംഘിച്ചു. രാജ്യതന്ത്രത്തിനെതിരായി പ്രവര്‍ത്തിച്ചു. ഇതോടെ ഈ രണ്ട് ഗോത്രങ്ങള്‍ക്കും മദീനയില്‍ തുടരാനുള്ള അവകാശം നഷ്ടപ്പെട്ടു. അവര്‍ പുറത്തു പോയി. ബനു നളീര്‍ ഗോത്രക്കാര്‍ ഖൈബറിലുള്ള ജൂതന്മാരുടെ അടുത്തേക്കാണ് പോയത്. ഇസ്‍ലാമിനെതിരെ പടക്കൊരുങ്ങാന്‍ അവര്‍ കോപ്പുകൂട്ടി. കുറച്ചുപേര്‍ മക്കയിലേക്ക് പോയി. 'എടുത്തുചാട്ടമാണ് നിങ്ങളുടെ പരാജയത്തിന് കാരണം. അതുകൊണ്ട് ഒരുങ്ങി തയ്യാറായി ചെന്ന് യുദ്ധം ചെയ്യൂ' എന്ന് ബദ്റിലും ഉഹ്ദിലും പരാജയമേറ്റുവാങ്ങിയ മക്കയിലെ ശത്രുക്കള്‍ക്ക് നയതന്ത്രോപദേശം നല്‍കി. അതോടെ അവരും തിരുനബി(സ്വ)ക്കും സ്വഹാബാക്കള്‍ക്കുമെതിരെ സഖ്യം ചേരാന്‍ സമ്മതം മൂളി. ഇത്തരത്തില്‍ മദീനക്ക് പുറത്ത് വ്യത്യസ്ത നാടുകളിലുണ്ടായിരുന്ന ഇസ്‍ലാമിക ശത്രുക്കളെയല്ലാം അവര്‍ ഒരുമിച്ചുകൂട്ടി. അങ്ങനെ ശത്രു സൈന്യം യുദ്ധത്തിനൊരുങ്ങിയിറങ്ങി. യുദ്ധം ആരംഭിച്ചപ്പോഴാണ് മദീനയിലുണ്ടായിരുന്ന ബനൂ ഖുറൈളയും കൂടെനിന്ന് ചതിച്ചത്. ചുരുക്കത്തില്‍ അകത്തും പുറത്തും ശത്രുക്കളാണ്. വല്ലാതെ പ്രയാസപ്പെട്ട സമയമായിരുന്നുവത്. സൂറതുല്‍ അഹ്സാബ് ഈ യുദ്ധത്തെ കുറിച്ചാണ് പ്രതിപാദിക്കുന്നത്. മദീനയില്‍ തിരുനബി(സ്വ)ക്കൊപ്പം വിശ്വാസികളാണെന്ന് പറഞ്ഞ് കൂടെയുണ്ടായിരുന്ന കപടവിശ്വാസികള്‍ ഈ പ്രതിസന്ധി സമയത്ത് തിരുനബി(സ്വ)യെ പരിഹസിച്ചുകൊണ്ട് ഇങ്ങനെ വരെ പറഞ്ഞു: മുഹമ്മദ് നമ്മോട് മക്കയും ശാമും ഇറാഖും എല്ലാം നമ്മുടെ അധീനതയില്‍ വരുമെന്ന് പറയുന്നു. എന്നാല്‍ നിലവില്‍ നമുക്കൊന്ന് മൂത്രമൊഴിക്കാന്‍ വരെ പോകാന്‍ പറ്റാത്ത സാഹചര്യമാണ്. അങ്ങനെ പുതിയ യുദ്ധതന്ത്രങ്ങള്‍ കൂടിയാലോചിക്കുന്നതിനിടക്കാണ് പേര്‍ഷ്യക്കാരനായ സല്‍മാനുല്‍ ഫാരിസി തങ്ങള്‍ ഖന്തക്ക്(കിടങ്ങ്) കുഴിക്കാമെന്ന തന്ത്രം പറയുന്നത്. ഈ അഭിപ്രായം പറഞ്ഞ ചരിത്രസന്ധിയിലെല്ലാം സല്‍മാനുല്‍ ഫാരിസി തങ്ങള്‍ക്ക് സ്വഹാബാക്കളില്‍ നിന്നും തിരുനബി (സ്വ)യില്‍ നിന്നും കിട്ടിയ പ്രോത്സാഹനമെല്ലാം വായിക്കുമ്പോൾ കോള്‍മയിര്‍കൊള്ളും. അങ്ങനെയാണ് 2700 മീറ്റര്‍ നീളവും അഞ്ചര മീറ്റര്‍ വീതിയുമുള്ള കിടങ്ങ് കുഴിക്കുന്നത്. 10 പേരടങ്ങുന്ന സംഘമായി തിരിഞ്ഞ് ഓരോരുത്തരും 25 മീറ്റര്‍ കുഴിച്ച് ഒരാഴ്ച കൊണ്ടാണ് പ്രസിദ്ധമായ ഖന്തക്ക് ഒരുങ്ങുന്നത്. ഇത് വിശദമായി എഴുതേണ്ടതുണ്ട്. അവസരം പോലെ എഴുതാം. അന്ന് ഖന്തക്കില്‍ പ്രിയപ്പെട്ട തിരുനബി (സ്വ) സില്‍അ് പര്‍വത മുകളില്‍ ഒരു കൂടാരം കെട്ടി. അവിടെ നിര്‍മിച്ച പള്ളിയാണ് മസ്ജിദുല്‍ ഫത്ഹ്. തിരുനബിയെ പോലെ കൂടാരം കെട്ടിയ മറ്റു സ്വഹാബാക്കളുടേതടക്കം ഇവിടെ ഇത്തരത്തിലുള്ള എഴു പള്ളികളുണ്ട്. അല്‍ മസാജിദു സബ്അ എന്നാണ് ഇവകള്‍ അറിയപ്പെടുന്നത്. പില്‍ക്കാലത്ത് പല രാജാക്കന്മാരും ഈ പള്ളി പുനരുദ്ധാരണം നടത്തിയിട്ടുണ്ട്. മുസ്നദ് അഹ്മദില്‍ ജാബിര്‍ (റ) വിനെ തൊട്ട് ഉദ്ധരിക്കുന്നത് കാണാം: മൂന്ന് ദിവസം (തിങ്കള്‍, ചൊവ്വ, ബുധന്‍) തിരുനബി(സ്വ) ഇവിടെ നിന്നും ദുആ ചെയ്തു. മൂന്നാം ദിവസം പ്രാര്‍ഥനക്ക് ഉത്തരം ലഭിച്ചു. അതിന് ശേഷം എനിക്ക് എന്ത് പ്രയാസമുണ്ടെങ്കിലും ഞാന്‍ ബുധനാഴ്ച ഈ സമയത്തിനായി കാത്തിരിക്കുകയും ദുആ ചെയ്യുകയും ഉത്തരം ലഭിക്കുകയും ചെയ്യാറുണ്ട്. മുമ്പൊന്നും കാണാത്ത വിധത്തില്‍ കൈകള്‍ മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ചായിരുന്നു തിരുനബി(സ്വ) മസ്ജിദുല്‍ ഫത്ഹില്‍ നിന്നും അന്ന് ദുആഅ് ചെയ്തിരുന്നതെന്ന് ജഅ്ഫര്‍ എന്നവര്‍ പിതാവ് മുഹമ്മദ് എന്ന സ്വഹാബിയെ തൊട്ട് ഉദ്ധരിക്കുന്നുണ്ട്. ഇമാം അഹ്മദ് മുസ്നദില്‍ ഉദ്ധരിച്ച ഈ ഹദീസിനെ വിശദീകരിച്ചുകൊണ്ട് ഇമാം സംഹൂദിയെ പോലുള്ള പണ്ഡിതര്‍ ഈ പള്ളിയില്‍ പോയി നിസ്കരിക്കലും ദുആഅ് ചെയ്യലുമെല്ലാം നല്ലകാര്യമാണെന്ന് പറയുന്നുണ്ട്. അല്‍ ഹംദുലില്ലാഹ്, വിശുദ്ധ ഹജ്ജ് കര്‍മത്തിനായി പുറപ്പെട്ട ഈ യാത്രയില്‍ ഏറെകാലത്തെ ആ വലിയ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ സാധിച്ചു. നാഥന്‍ സ്വീകരിക്കട്ടെ. Sayyid Ibraheemul Khaleel Al Bukhari

❤️ 🤲 👍 32
Sayyid Ibraheemul Khaleel al Bukhari
5/29/2025, 11:43:00 AM

🌟 ROOHULLA VAKKUKAL | EP 1️⃣0️⃣4️⃣ 🌟 🧠 *മരണം സത്യമാണ്, മനസ്സ് ഫ്രീയാക്കണം* 📧 Sayyid Ibraheemul Khaleel Al Bukhari 📺 Watch now: 🔗 https://youtu.be/-NSQAOEwFso 📲 Join the official WhatsApp Channel for updates: 🪀 https://whatsapp.com/channel/0029VaIq3iECHDyd3SJULq3c #Roohin_Noor

❤️ 👍 14
Sayyid Ibraheemul Khaleel al Bukhari
5/25/2025, 2:27:21 PM

https://www.facebook.com/share/p/1At63TJyy3/ എന്റെ വീടിന് തൊട്ടടുത്ത പ്രദേശമാണ് കപ്പലങ്ങാടി. വിഴിഞ്ഞം തുറമുഖത്ത് നിന്നും പുറപ്പെട്ട ചരക്കുകപ്പല്‍ കൊച്ചി പുറങ്കടലില്‍ അപകടത്തില്‍പ്പെട്ട് കണ്ടെയ്നറുകള്‍ കടലില്‍വീണ വാര്‍ത്ത വായിച്ചപ്പോഴാണ് കപ്പലങ്ങാടിയുടെ ഓര്‍മ വന്നത്. മക്കളോടും പേരക്കുട്ടികളോടും എന്ത്‌കൊണ്ടാണ് നമ്മുടെ ഈ നാടിന് കപ്പലങ്ങാടി എന്ന് പേര് വരാനുള്ള കാരണമെന്ന് ചോദിച്ചു. ആര്‍ക്കും അറിയില്ല. എന്നാല്‍ ഞങ്ങളുടെ യൗവ്വനകാലത്തെ ഏറ്റവും ജീവനുള്ള ഓര്‍മയായിരുന്നുവത്. എത്രപെട്ടെന്നാണ് ചരിത്രം വിസ്മൃതിയിലാകുന്നതെന്ന് നോക്കൂ. 1986ലാണ് സംഭവം. എനിക്ക് വയസ്സ് 22. വെല്ലൂര്‍ ബാഖിയാത്തില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി മേല്‍മുറി കോണോംപാറ മസ്ജിദുന്നൂറില്‍ സേവനമാരംഭിച്ച വര്‍ഷം. ഏകദേശം 110 മീറ്റര്‍ നീളവും 18 മീറ്റര്‍ വീതിയുമുണ്ടായിരുന്ന ഒരു കപ്പല്‍ ബേപ്പൂര്‍ ഹാര്‍ബറിലേക്ക് വന്നു. യൂറോപ്പില്‍ നിന്നും പൊളിക്കാന്‍ വേണ്ടി ബേപ്പൂര്‍ ഹാര്‍ബറിലേക്ക് കപ്പലുകള്‍ കൊണ്ടുവരാറുണ്ട്. അങ്ങനെ വന്നതാണ്. എന്നാല്‍ ഈ കപ്പല്‍ ഹാര്‍ബറിലേക്ക് അടുപ്പിക്കാന്‍ കഴിഞ്ഞില്ല. തിരിച്ചുപോകാന്‍ സാധിക്കാത്തവിധം കപ്പല്‍ കുടുങ്ങി. അവസാനം കപ്പല്‍ അവിടെ നങ്കൂരമിട്ടു. മറ്റുകപ്പലുകളുടെ സഞ്ചാരമാര്‍ഗത്തിലായതിനാല്‍ കപ്പല്‍ പൊളിച്ചുനീക്കാന്‍ വലിയ സമ്മര്‍ദമുണ്ടായിരുന്നു. അതിന് പലനിലക്കുമുള്ള ക്വട്ടേഷനുകള്‍ നല്‍കുകയും ചെയ്തിരുന്നു. ഉരുനിര്‍മിക്കുന്നവരും ഖലാസികളും അവര്‍ക്ക് നേതൃത്വം നല്‍കുന്ന ഫോര്‍മാന്‍മാരും അറ്റകുറ്റപ്പണി ചെയ്യുന്നവരുമെല്ലാമുള്ള നാടാണ് ഞങ്ങളുടേത്. ഒരു ദിവസം കടലില്‍ കുടുങ്ങിയ കപ്പല്‍ ശക്തമായ കാറ്റില്‍പ്പെട്ട് നങ്കൂരമടക്കം തെന്നിനീങ്ങി ഞങ്ങളുടെ നാടിന് തൊട്ടടുത്ത് വന്നുനിന്നു. അതൊരു വെള്ളിയാഴ്ച രാത്രിയായിരുന്നുവെന്ന് എനിക്ക് ഓര്‍മയുണ്ട്. കാരണം കോണോംപാറയില്‍ നിന്നും ഞാന്‍ നാട്ടില്‍വന്ന സമയത്തായിരുന്നുവത്. ക്യാപ്റ്റനും ജോലിക്കാരുമുണ്ടായിരുന്നുവതില്‍. അവര്‍ കപ്പല്‍ പൂര്‍വസ്ഥിതിയിലാക്കാനുള്ള വിഫലശ്രമങ്ങള്‍ നടത്തിയിട്ടുണ്ടാകാം. കാരണം രാത്രിയില്‍ കപ്പല്‍ പൂര്‍ണമായും വൈദ്യുതീകരിച്ചിരുന്നു. കടലുണ്ടിയില്‍ നിന്നും രാത്രി നോക്കിയാല്‍ പ്രഭാമയമായി നില്‍ക്കുന്ന കപ്പല്‍ കാണാം. ഒറ്റനോട്ടത്തില്‍ കടലില്‍ ഒരു പട്ടണം ഉയര്‍ന്ന് വന്നത് പോലെ തോന്നും. ആളുകള്‍ ദിവസവും കപ്പല്‍ കാണാന്‍ വ്യത്യസ്ത ദേശങ്ങളില്‍ നിന്നും വന്ന് തുടങ്ങി. വരുന്ന ആളുകള്‍ക്ക് വേണ്ടി ദേശത്ത് കടകളും കച്ചവടക്കാരും വന്നുചേര്‍ന്നു. ഒരു ഉത്സവ പ്രതീതി. അങ്ങനെയാണ് ഈ നാടിനെ കപ്പലങ്ങാടി എന്നു വിളിച്ചു തുടങ്ങിയത്. പിന്നീട് സിറ്റി ടവര്‍ ആര്‍ വി മുഹമ്മദ് ഹാജി കേച്ചേരിയും അര്‍മാന്‍കുട്ടി ഹാജിയുമെല്ലാം ഈ കപ്പല്‍ പൊളിച്ച് സ്‌ക്രാപ്പാക്കി വില്‍ക്കാന്‍ ക്വട്ടേഷനെടുത്തതും അതിലൂടെ അവര്‍ക്ക് വലിയ സൗഭാഗ്യങ്ങള്‍ ലഭിച്ചതുമെല്ലാം നേരിട്ടറിയാവുന്ന സംഭവങ്ങളാണ്. അവര്‍ എടുത്തതിന് ശേഷവും ബാക്കിവന്ന ഭാഗങ്ങള്‍ രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കോടിക്കണക്കിന് രൂപക്ക് ക്വട്ടേഷന്‍ പിടിച്ച് കൊണ്ടുപോയത്. അന്ന് ആ കപ്പല്‍ കാണാന്‍ ഞാനും മര്‍ഹൂം കുറാ തങ്ങളും കടല്‍ഭിത്തിക്ക് മുകളിലൂടെ നടന്നതും അതിശക്തമായ തിരമാല ഭിത്തിയിലിടിച്ച് ഞങ്ങള്‍ കടപ്പുറത്തേക്ക് തെറിച്ചു വീണതും ഇന്നലെ കഴിഞ്ഞത് പോലെ ഓര്‍ക്കുന്നു. പക്ഷെ, ആ ഓര്‍മകള്‍ പേറുന്ന ചരിത്രം പുതുതലമുറക്ക് അന്യമാണ്. ഓരോ തലമുറ മാറുംതോറും സംഭവത്തിന്റെ രൂപവും ഭാവവുമെല്ലാം മാറും. പറയുന്ന വ്യക്തിയുടെ ഇംഗിതവും തോന്നലുകളും ചേരും. സാധ്യമാകുന്ന സംഭവങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിവെച്ചാല്‍ അതിന് ആധികാരികതയുണ്ടാകും. ചരിത്രം വെള്ളം ചേരാതെ അടുത്ത തലമുറക്ക് ലഭിക്കും. അത്തരം നല്ല ശീലങ്ങള്‍ നമ്മുടെ പുതിയ തലമുറക്ക് നിലവിലെ സാമൂഹിക സാഹചര്യത്തില്‍ പഠിപ്പിക്കുന്നത് നല്ലതുമാണ്. ചിത്രം......കപ്പലങ്ങാടിയില്‍ കുടുങ്ങി എന്ന് പറയപ്പെടുന്ന കപ്പല്‍(ഫയല്‍ ചിത്രം) Sayyid Ibraheemul Khaleel Al Bukhari

❤️ 👍 😭 🤣 24
Sayyid Ibraheemul Khaleel al Bukhari
5/19/2025, 7:17:47 AM

https://www.sirajlive.com/soulful-words-that-flow-like-poetry.html?fbclid=IwQ0xDSwKXun5leHRuA2FlbQIxMQABHiaUfDB0cNQLXZ91u6E8kBXXnYg0GSiIJeilPHJBsgBUZL5LDnKPr4yi_iqi_aem_kcA2bXACDBph3hI9c864sA

❤️ 5
Image
Sayyid Ibraheemul Khaleel al Bukhari
6/5/2025, 2:33:50 PM

🕋 `അറഫ:` *വിസ്മയങ്ങളുടെ സംഗമ ഭൂമി* 🎙️ Sayyid Ibraheemul Khaleel Al Bukhari 📺 Watch now: 🔗 https://youtu.be/oigfoPcjaa0 📲 Join the official WhatsApp Channel for updates: 🪀 https://whatsapp.com/channel/0029VaIq3iECHDyd3SJULq3c #Arafah #Hajj2025

❤️ 👍 10
Link copied to clipboard!