KSU STATE COMMITTEE OFFICIAL
                                
                            
                            
                    
                                
                                
                                May 23, 2025 at 03:32 AM
                               
                            
                        
                            നാലുവർഷ ബിരുദ കോഴ്സുകളുടെ മറവിൽ ഫീസ് നിരക്ക് കുത്തനെ കൂട്ടിയ കേരള സർവകലാശാല നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണ്. അഡ്മിഷൻ സമയത്തെ ഫീസുകൾ കുത്തനെ കൂട്ടിയതിലൂടെ വിദ്യാർഥികളെ വെല്ലുവിളിക്കുന്ന സമീപനമാണ് സർവകലാശാല അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. സിൻഡിക്കേറ്റ് തീരുമാനത്തിനെതിരെ കെഎസ്‍യു ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നു. ഉന്നത വിദ്യാഭ്യാസ മേഖല സമാനതകളില്ലാത്ത വെല്ലുവിളി നേരിടുമ്പോൾ കേരള സർവകലാശാല കൈകൊണ്ടിരിക്കുന്ന ഈ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും.
 അഡ്മിഷൻ ഫീസ് നിരക്കുകൾ 1850 രൂപയിൽ നിന്ന് 2655 രൂപയായും, എലിജിബിലിറ്റി സർട്ടിഫിക്കറ്റിനുള്ള ഫീസ് 210 രൂപയിൽ നിന്ന് 525 രൂപയായി ഉയർത്തിയതുൾപ്പടെയുള്ള തീരുമാനമാണ് സിൻഡിക്കേറ്റ് കൈ കൊണ്ടിരിക്കുന്നത്. തീരുമാനം  അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സർവകലാശാലയ്ക്ക് അകത്തും പുറത്തും കെഎസ്‍യു സംഘടിപ്പിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയാണ് . വിദ്യാർത്ഥിപക്ഷ നിലപാടുകളുമായി തുടർന്നും കെഎസ്‍യു മുന്നോട്ടു പോകും.
~അലോഷ്യസ് സേവ്യർ 
KSU സംസ്ഥാന പ്രസിഡന്റ്
                        
                    
                    
                    
                        
                        
                                    
                                        
                                            💙
                                        
                                    
                                        
                                            ❤️
                                        
                                    
                                        
                                            👍
                                        
                                    
                                        
                                            ✊
                                        
                                    
                                        
                                            🩵
                                        
                                    
                                        
                                            🏏
                                        
                                    
                                        
                                            💯
                                        
                                    
                                        
                                            🔥
                                        
                                    
                                    
                                        32