KSU STATE COMMITTEE OFFICIAL
June 2, 2025 at 05:17 PM
ഒരു വിദ്യാർത്ഥിയുടെ മുടിയുടെ നിറമോ രൂപരേഖയോ ശരീരത്തിന്റെ അളവുകളോ തിട്ടപ്പെടുത്തി ഉത്തരവിറയ്ക്കേണ്ടതിന്റെ ഉത്തരവാദിത്വം അധ്യാപകർക്ക് ഇല്ല. വിദ്യ പറഞ്ഞു നൽകുക മികച്ച മനുഷ്യന്മാരെ സമൂഹത്തിൽ ഉത്പാദിപ്പിക്കുക എന്നുള്ളതിനപ്പുറം മുടി നീണ്ടതാണോ ചുരുണ്ടതാണോ കറുത്തതാണോ എന്നൊന്നും അന്വേഷിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം അധ്യാപകർ സ്വയം ഏറ്റെടുക്കേണ്ടതില്ല. വ്യക്തികളുടെ ശരീരഘടനകൾ പലപ്പോഴും അവരുടെ സാമൂഹിക സാംസ്കാരിക സാഹചര്യങ്ങളിൽ നിന്ന് ഉത്ഭവിക്കുന്നതാണ്. ഞങ്ങൾ വരച്ചു കാണിക്കുന്ന "cultured" എന്ന പേരിൽ സ്ഥാപിക്കപ്പെട്ടിട്ടുള്ള മൂല്യങ്ങൾ മാത്രമാണ് സമൂഹത്തിൽ ശരികൾ എന്ന് വിശ്വസിക്കുന്നത് സവർണ്ണ വരേണ്യ വർഗ്ഗത്തിന്റെ ബോധത്തിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്നതാണ്. സ്വന്തം മുഖത്തിന്റെ കാന്തിക്കും ശരീരത്തിന്റെ ഭംഗിക്കും ഉതകുന്ന തരത്തിൽ വസ്ത്രം ധരിക്കുന്ന, മുടി പരിപാലിക്കുന്ന പെൺകുട്ടികളെ മോശക്കാരികളായി ചിത്രീകരിച്ചുകൊണ്ട് ക്ലാസ് മുറിയിൽ എഴുന്നേൽപ്പിച്ചു നിർത്തുന്നതും ഇട്ടിരിക്കുന്ന വസ്ത്രത്തിന്റെ രീതി കൊണ്ടും മുഖത്തും തലയിലും ഉള്ള രോമത്തിന്റെ വളർച്ച കൊണ്ടും ക്ലാസ് മുറികളിൽ അവഹേളിക്കപ്പെടുന്ന കുട്ടികളെയും കണ്ടുവളർന്ന പുതിയ തലമുറ നിങ്ങളോട് പറയുന്നു നിങ്ങൾ മുന്നോട്ടുവയ്ക്കുന്ന നോർമേറ്റീവ് സങ്കല്പങ്ങൾ സാമൂഹിക സാംസ്കാരിക ഉച്ചനീചത്വങ്ങളുടെ ഉപോൽപ്പന്നങ്ങളാണ്. അതുകൊണ്ട് 'തന്തയാകാൻ' നോക്കണ്ട, 'തന്ത്രങ്ങൾ' പകരുന്ന അധ്യാപകരാകാൻ നോക്കിയാൽ മതി.
❤️ 👍 💙 👎 💯 🤍 38

Comments