MALLU CAREER POINT
June 7, 2025 at 05:46 PM
കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ വിവിധ അവസരങ്ങൾ ഫയർമാൻ, സെമി സ്കിൽഡ് റിഗർ, കുക്ക് തസ്തികകളിലെ 25 ഒഴിവിലാണ് അവസരം: കൊച്ചിൻ ഷിപ്‌യാഡ് ലിമിറ്റഡിൽ സ്ഥിരനിയമനം നേടാം. ഫയർമാൻ, സെമി സ്കിൽഡ് റിഗർ, കുക്ക് തസ്തികകളിലെ 25 ഒഴിവിലാണ് അവസരം. ജൂൺ 20 വരെ ഒൺലൈനായി അപേക്ഷിക്കാം. യോഗ്യത വിവരങ്ങൾ ഫയർമാൻ: പത്താം ക്ലാസ് ജയം; ഫയർ ഫോഴ്സിൽ നിന്നോ പൊതു മേഖലാ സ്ഥാപനത്തിൽ നിന്നോ ഫയർ ഫൈറ്റിങ്ങിൽ പരിശീലനം അല്ലെങ്കിൽ ആംഡ് ഫോഴ്സസിൽ നിന്നുമുള്ള അംഗീകൃത ഫയർ ഫൈറ്റിങ് കോഴ്സ് അല്ലെങ്കിൽ ഫയർ ഫൈറ്റിങ് ഫോഴ്സിൽ നിന്നും ഫയർ വാച്/ പട്രോളിൽ പരിശീലനം; ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റ്; 1-5 വർഷ പരിചയം. സെമി സ്‌കിൽഡ് റിഗർ: നാലാം ക്ലാസ് ‍ജയം, സമാന മേഖലയിൽ 5 വർഷ പരിചയം. കുക്ക് ഫോർ കൊച്ചിൻ ഷിപ്‌യാഡ് ഗെസ്റ്റ് ഹൗസ്: ഏഴാം ക്ലാസ് ജയം, 5 വർഷ പരിചയം പ്രായം: 40 കവിയരുത്. ശമ്പളം: 38,407. ഫീസ്: 400 രൂപ. ഓൺലൈനായി അടയ്ക്കാം. പട്ടികവിഭാഗക്കാർക്കു ഫീസില്ല. തിരഞ്ഞെടുപ്പ്: ഒബ്ജകടീവ് ടൈപ് ടെസ്റ്റ്, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ മുഖേന.www.cochinshipyard.in
😮 1

Comments