P Rajeev

11.2K subscribers

Verified Channel
P Rajeev
May 19, 2025 at 05:30 AM
ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് മുതൽ കൊച്ചി മെട്രോയും കണ്ണൂർ വിമാനത്താവളവും വരെ കേരളത്തിലേക്കെത്തിച്ച ദീർഘദർശിയായ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി സ. ഇ കെ നായനാരുടെ ഓർമ്മകൾക്ക് ഇന്നേക്ക് 21 വർഷം പൂർത്തിയാകുന്നു. ഒരേസമയം കേരളത്തിന്റെ കുതിപ്പിനായുള്ള വലിയ വികസന സങ്കൽപങ്ങളും അടിസ്ഥാന ജനവിഭാഗങ്ങളെയാകെ ഉൾക്കൊണ്ടുകൊണ്ടുള്ള ക്ഷേമപ്രവർത്തനങ്ങളും നടപ്പിലാക്കിയ മുഖ്യമന്ത്രി ആയിരുന്നു അദ്ദേഹം. കേരളത്തിൽ ആദ്യമായി കർഷക തൊഴിലാളി പെൻഷൻ കൊണ്ടുവന്നത് സ. നായനാരുടെ നേതൃത്വത്തിലുള്ള സർക്കാരായിരുന്നു. വിദ്യാഭ്യാസ രംഗത്ത് സമ്പൂർണ സാക്ഷരതാ യജ്ഞവും പൊതുവിതരണ രംഗത്ത് രാജ്യത്തിനാകെ മാതൃകയായ മാവേലി സ്റ്റോറുകളും സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള കുടുംബശ്രീയും സ. നായനാറുടെ കാലത്ത് ആരംഭിച്ച പദ്ധതികളിൽ ചിലതാണ്. കേരളത്തെ മാതൃകയാക്കൂ എന്ന് പ്രധാനമന്ത്രിമാർ വരെ പറഞ്ഞ കാലഘട്ടം. പശ്ചാത്തല വികസനമാണ് ഇനി കേരളത്തിന്റെ കുതിപ്പിനാവശ്യം എന്ന് മനസിലാക്കിക്കൊണ്ട് അതിവേഗ ഹൈവേയെന്ന ആശയം മുന്നോട്ടുവച്ചതും സഖാവ് നായനാർ ആയിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള മൂന്ന് സർക്കാരുകൾ കൊണ്ടുവന്ന മാറ്റങ്ങൾ നവകേരളമെന്ന പുതിയ സങ്കൽപത്തിന്റെ അടിത്തറയായി മാറി. 2004 മെയ് 19നാണ് സ. നായനാർ അന്തരിക്കുന്നത്. കടലിരമ്പം പോലെ കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തിന് അന്ത്യാഭിവാദ്യങ്ങൾ നൽകാനെത്തി. ഇനി നായനാറില്ല എന്ന സത്യം ഉൾക്കൊള്ളാൻ കഴിയാത്ത വിധത്തിൽ അദ്ദേഹം ഓരോ മനുഷ്യനുള്ളിലേക്കും ഇറങ്ങിച്ചെന്നിരുന്നു. സിപിഐ എമ്മിൻ്റെയും തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിൻ്റെയും സമുന്നതനായ നേതാവായിരുന്ന അദ്ദേഹം സംഘാടകൻ, പാർലമെൻ്റേറിയൻ, പ്രത്യയശാസ്ത്ര പ്രചാരകൻ എന്നീ നിലകളിലെല്ലാം ഓരോ കമ്മ്യൂണിസ്റ്റുകാരനും മാതൃകയാണ്. ഇതിനൊപ്പം തന്നെ എന്നെപ്പോലുള്ളവരുടെ പത്രപ്രവർത്തന ജീവിതത്തിൽ വഴികാട്ടിയായിരുന്നു സ. നായനാർ. വികസനപ്രവർത്തനങ്ങളിൽ പുതിയ മാതൃകകൾ കൊണ്ടുവന്നും ക്ഷേമവും വികസനവും സംയോജിപ്പിച്ചുള്ള പദ്ധതികൾ ആവിഷ്കരിച്ചും മതനിരപേക്ഷത സംരക്ഷിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത സമീപനം കൈക്കൊണ്ടും മുന്നോട്ടുപോയ നായനാർ സർക്കാരുകൾ ഇന്നത്തെ ഇടതുപക്ഷ സർക്കാരിന് കൂടുതൽ ഊർജ്ജം നൽകുകയാണ്. കൊച്ചി മെട്രോയും വാട്ടർ മെട്രോയും വിഴിഞ്ഞം തുറമുഖവും വിമാനത്താവളങ്ങളും മികച്ച റോഡുകളുമെല്ലാം യാഥാർത്ഥ്യമാക്കി പശ്ചാത്തല വികസനം ശക്തിപ്പെടുത്തിയും നൂതന സാങ്കേതിക വിദ്യയിലൂന്നിയ വ്യവസായങ്ങളെ കേരളത്തിലേക്ക് കൂടുതലായി കൊണ്ടുവന്നും സർക്കാർ മുന്നോട്ടുപോകുകയാണ്.
Image from P Rajeev: ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് മുതൽ കൊച്ചി മെട്രോയും കണ്ണൂർ വിമാനത്...
❤️ 👍 💜 😢 20

Comments