P Rajeev
                                
                                    
                                        
                                    
                                
                            
                            
                    
                                
                                
                                May 27, 2025 at 05:10 AM
                               
                            
                        
                            ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റ് കേരളത്തിന്റെ മുഖച്ഛായ മാറ്റാൻ പോവുകയാണ്. സമ്മിറ്റിൽ വച്ച് അഞ്ഞൂറ് കോടിയുടെ നിക്ഷേപ താൽപര്യം പ്രകടിപ്പിച്ച ഒറീസയിലെ വേള്‍ഡ് ഗ്രൂപ്പിന്റെ ആ താൽപര്യം ഞങ്ങൾ നിക്ഷേപമാക്കി മാറ്റിയ സന്തോഷം നിങ്ങളുമായി പങ്കുവെക്കുന്നു. ഇന്ന് WGH ഹോട്ടല്‍സ് & റിസോര്‍ട്ട്‌സിന്റെ നെടുമ്പാശേരിയിലെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ നിര്‍മാണ പുരോഗതി വിലയിരുത്തി.
ആഗോള ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡുകള്‍ക്ക് കേരളത്തിലെ വ്യവസായിക അന്തരീക്ഷത്തിലുള്ള ഉറച്ച വിശ്വാസമാണ് വന്‍കിട പ്രോജക്ടുകളുടെ നിര്‍മ്മാണത്തിലൂടെ കാണാനാവുന്നത്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 500 കോടി രൂപയുടെ നിക്ഷേപപദ്ധതികള്‍ സംസ്ഥാനത്തെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ വേള്‍ഡ് ഗ്രൂപ്പ് നടപ്പാക്കുമെന്ന വേള്‍ഡ് ഗ്രൂപ്പ് ഡയറക്ടര്‍ ശ്രീ. ജെ ജയകൃഷ്ണന്റെ പ്രഖ്യാപനം കേരളം എല്ലാവരും ലക്ഷ്യസ്ഥാനമായി കാണുന്നു എന്നതിന്റെ തെളിവാണ്. 
രാജ്യത്ത് ഏറ്റവും കൂടുതല്‍ ഫൈവ് സ്റ്റാർ ഹോട്ടലുകള്‍ കേരളത്തിലാണ്. അതുകൊണ്ട് തന്നെ ഹോസ്പിറ്റാലിറ്റി മേഖലയില്‍ കൂടുതൽ മികച്ച അവസരങ്ങൾ കേരളത്തിലെ ചെറുപ്പക്കാർക്ക് ഒരുക്കുന്നതിനായി ഡബ്ല്യുജിഎച് ഗ്രൂപ്പ് പഞ്ചനക്ഷത്ര ഹോട്ടലിനൊപ്പം ഹോസ്പിറ്റാലിറ്റി കോളേജും ആരംഭിക്കാന്‍ പോകുകയാണ്.
ഇന്‍വസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടിയില്‍ മുന്നോട്ടുവച്ച WGH കൊച്ചി നെടുമ്പാശേരിയിലെ പദ്ധതിക്ക് മാത്രം 250 കോടി രൂപയാണ് നിക്ഷേപം പ്രതീക്ഷിക്കുന്നത്. 1050 തൊഴിലവസരങ്ങള്‍ ഇതുവഴി സൃഷ്ടിക്കപ്പെടും. 1.75 ലക്ഷം ചതുരശ്രയടി സ്ഥലമാണ് പുതിയ ഹോട്ടലിനുണ്ടാകുന്നത്. പദ്ധതിയില്‍ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ 120 മുറികളും ആറ് ഫുഡ് ആന്‍ഡ് ബീവറേജ് ഔട്ട്‌ലെറ്റുകളും, കോണ്‍ഫറന്‍സ് സംവിധാനങ്ങളും ഉള്‍പ്പെടുന്നു. രണ്ടരവർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും.
#comeonkerala
                        
                    
                    
                    
                    
                    
                                    
                                        
                                            👍
                                        
                                    
                                        
                                            ❤️
                                        
                                    
                                        
                                            💜
                                        
                                    
                                    
                                        11