P Rajeev

11.2K subscribers

Verified Channel
P Rajeev
May 27, 2025 at 12:42 PM
വ്യവസായ വകുപ്പിന് കീഴിൽ പുതിയൊരു വ്യവസായ പാർക്ക് കൂടി തിരുവനന്തപുരം ജില്ലയിൽ ആരംഭിക്കുകയാണ്. കിൻഫ്രയുടെ നേതൃത്വത്തിൽ തിരുവനന്തപുരം തോന്നയ്ക്കലിൽ പണി തീർത്തിട്ടുള്ള മിനി ഇൻ്റസ്ട്രിയൽ പാർക്കിൻ്റെ ഉദ്ഘാടനം നാളെ നിർവ്വഹിക്കും. മലിനീകരനം ഇല്ലാത്ത ജനറൽ കാറ്റഗറിയിലുള്ള വ്യവസായങ്ങൾക്കായി തുറക്കുന്ന പാർക്കിൽ ഇതിനോടകം തന്നെ പ്രതിരോധം ,എയ്റോസ്പേസ്, ഫുഡ്, ലോജിസ്റ്റിക്സ്, ഹാർഡ് വെയർ, ഫർണിച്ചർ തുടങ്ങി വിവിധ മേഖലകളിലായി പതിനെട്ടോളം സംരംഭങ്ങൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. അൻപതിലധികം കോടി രൂപയുടെ നിക്ഷേപവും 350ഓളം തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ ഔദ്യോഗിക ഉദ്ഘാടനത്തിന് മുൻപ് തന്നെ പാർക്കിന് സാധിച്ചിട്ടുണ്ട്. റോഡുകൾ, ജലവിതരണ സൗകര്യം, വൈദ്യുതി വിതരണ സംവിധാനം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും പാർക്കിൽ സജ്ജമാണ്. വികസനം തുടരും.. സർക്കാർ ഒപ്പമുണ്ട്.. #comeonkerala
👍 ❤️ 💜 16

Comments