P Rajeev

11.2K subscribers

Verified Channel
P Rajeev
May 28, 2025 at 02:54 PM
വ്യവസായ വകുപ്പിന് കീഴിലെ പുതിയ വ്യവസായ പാർക്ക് ഇന്ന് തോന്നയ്ക്കലിൽ ഉദ്ഘാടനം ചെയ്തു. കിൻഫ്രയുടെ ഈ മിനി ഇൻ്റസ്ട്രിയൽ പാർക്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കമ്പനികൾക്കുള്ള സമ്മതപത്രം ഇന്നത്തെ ചടങ്ങിൽ വച്ച് കൈമാറി. മലിനീകരണം ഇല്ലാത്ത ജനറൽ കാറ്റഗറിയിലുള്ള വ്യവസായങ്ങൾക്കായി തുറന്നിട്ടുള്ള പാർക്കിൽ പ്രതിരോധം ,എയ്റോസ്പേസ്, ഫുഡ്, ലോജിസ്റ്റിക്സ്, ഹാർഡ് വെയർ, ഫർണിച്ചർ തുടങ്ങി വിവിധ മേഖലകളിലായി പതിനെട്ടോളം സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. അൻപതിലധികം കോടി രൂപയുടെ നിക്ഷേപവും 350ഓളം തൊഴിലവസരങ്ങളും സൃഷ്ടിക്കാൻ ഇപ്പോൾ തന്നെ പാർക്കിന് സാധിച്ചിട്ടുണ്ട്. റോഡുകൾ, ജലവിതരണ സൗകര്യം, വൈദ്യുതി വിതരണ സംവിധാനം തുടങ്ങി എല്ലാ അടിസ്ഥാന സൗകര്യങ്ങളും പാർക്കിൽ സജ്ജമാണ്. വികസനം തുടരും.. സർക്കാർ ഒപ്പമുണ്ട്.. #comeonkerala
👍 ❤️ 😮 😂 24

Comments